കരിമണൽ ഖനനം: എം എൽ എമാരും കളക്ടറും ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു: മന്ത്രി ജയരാജൻ




ആലപ്പാട് ഖനനം സംബന്ധിച്ച് എല്ലാവരുടെയും ഉത്കണഠകൾക്ക് പരിഹാരം കാണാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ. ഇതിനായി നിയോഗിച്ച വിദഗ്ധസമിതിക്കൊപ്പം ഈ മേഖലയിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടറും ആർ രാമചന്ദ്രൻ, എൻ.വിജയൻപിള്ള എന്നീ എംഎൽഎമാരും അംഗങ്ങളായുള്ള സമിതിയോട് റിപ്പോർട്ട് തയാറാക്കിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


സീ വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തി വെച്ചു. കളക്ടറും കെ എം എം എൽ ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം അംഗീകരിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ തുടർ തീരുമാനമെടുക്കൂ. സമിതി അംഗങ്ങളായ എംഎൽഎമാർക്കൊപ്പം ആലപ്പാട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.


കെഎംഎംഎല്ലിനെ കേരളത്തിലെ ഉന്നതമായ വ്യവസായസ്ഥാപനമാക്കുന്നതിന് എല്ലാ നടപടികളും സർക്കാർ സീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎംഎംഎല്ലും ഐആർഇയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏറ്റവും വളർത്തിയെടുക്കുകയും വിപുലീകരിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ്. ഈ സർക്കാർ അധികാരമേറ്റശേഷം ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment