ആമസോണ്‍ ഗോത്രത്തലവന്‍ പൗളിന്‍ഹോ പൈക്കാന്‍ കോവിഡ് ബാധിച്ച് മരിച്ചു


First Published : 2020-06-18, 05:13:49pm - 1 മിനിറ്റ് വായന


റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോണ്‍ ഗോത്രത്തലവന്‍ പൗളിന്‍ഹോ പൈക്കാന്‍ കോവിഡ് ബാധിച്ച് മരിച്ചു. ആമസോണ്‍ വനാന്തരങ്ങളിലെ കയാപോ ഗോത്രത്തിന്റെ തലവനാണ് 65 കാരനായ പൗളിന്‍ഹോ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഡാമായ ബ്രസീലിലെ ബെലോ മോന്റെ ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതിയുമായി ബന്ധപ്പെട്ട് 1980കളില്‍ ആമസോണിയന്‍ ഗോത്രവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചയാളാണ് പൗളിന്‍ഹോ.


ബ്രസീലിലെ വടക്കന്‍ പരാ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഗോത്രവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖല ബ്രസീലില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment