ഇറാനിലെ പ്രക്ഷോഭവും പരിസ്ഥിതി പ്രശ്നങ്ങളും


First Published : 2026-01-18, 11:00:43am - 1 മിനിറ്റ് വായന


ഇറാനിലെ പ്രക്ഷോഭവും പരിസ്ഥിതി പ്രശ്നങ്ങളും 

ഇറാന്റെ പ്രതിഷേധങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയവും ഒപ്പം പാരിസ്ഥിതിക പ്രതിസന്ധിയും കാരണങ്ങളാണ്.  
ജലത്തിനും വൈദ്യുതിയ്ക്കുമുള്ള ആസൂത്രിതമായ വെട്ടിക്കു റവുകൾ,വിദ്യാഭ്യാസ,വാണിജ്യ കേന്ദ്രങ്ങൾ തുടർച്ചയായി അടച്ചുപൂട്ടൽ,പ്രധാന നഗരങ്ങളിലെ മാരകമായ വായു മലിനീകരണം എന്നിവ ഇറാനിലെ 2026 ലെ പ്രതിഷേധ ത്തിൻ്റെ കരുത്ത് വർധിപ്പിച്ചു.


'എങ്ങനെ ജീവിക്കണം'എന്നതിനപ്പുറത്തേക്ക് 'എങ്ങനെ അതിജീവിക്കണം'എന്നതായി അവരുടെ വിഷയങ്ങൾ. സമ്പത്ത് വസ്ഥയിൽ ഭാവി നഷ്ടപ്പെട്ട മധ്യവർഗവും തകർന്ന ഭൂപ്രകൃതിയിൽ തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ദരിദ്രരും തമ്മിലുള്ള സഖ്യമാണ് ഇന്ന് സമരത്തിലുള്ളത്.


ഭൂമിശാസ്ത്രവും പരിസ്ഥിതിയും സുരക്ഷിതമല്ല.പരിസ്ഥിതി തന്നെ ഭീഷണിയായി തീർന്നു.ഇസ്ഫഹാനിലെയും ടെഹ്റാനി ലെയും മണ്ണിടിച്ചിൽ,തണ്ണീർത്തടങ്ങളുടെ പൂർണ്ണമായ വരൾച്ച,പൊടിയുടെ ആക്രമണം എന്നിവ നാട്ടുകാർക്ക് ഭീഷണിയാണ് .


നഗരങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന വായു മലിനീകരണം നേരിടുന്നു.ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ശേഖരം കൈവശമുണ്ടായിട്ടും തകർന്ന അടിസ്ഥാന സൗകര്യ ങ്ങളും നിക്ഷേപത്തിന്റെ അഭാവവും കാരണം ഇറാൻ വാതക കമ്മി നേരിടുന്നു.


ശുദ്ധമായ ഇന്ധനം വിതരണം ചെയ്യാനുള്ള കഴിവില്ലായ്മ വൈദ്യുതി നിലയങ്ങളിലും വ്യവസായങ്ങളിലും ഉയർന്ന സൾഫർ ഉള്ളടക്കമുള്ള കനത്ത ഇന്ധന എണ്ണ(മസുട്ട്) വ്യാപകമായി കത്തിക്കുന്നതിലേക്ക് നയിച്ചു.


ശൈത്യകാലത്ത് വാതക വെട്ടിക്കുറവ് തടയാൻ മസുട്ടിനെ കുടുംബങ്ങൾ ആശ്രയിക്കാൻ നിർബന്ധിതരായി.ചൂട് നിലനിർത്താനായി വിഷ മലിനീകരണം സ്വീകരിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.


പ്രധാന നഗരങ്ങളിലെ സൾഫർ ഓക്സൈഡുകളുടെ ഉദ്വമനം  നിയമപരമായ പരിധിയുടെ 10 മടങ്ങ് വരെ ഉയരാറുണ്ട് എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു.


ഇറാനിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണം ശൈത്യകാലത്ത് മാത്രം ഒതുങ്ങുന്നില്ല.പടിഞ്ഞാറിലും തെക്കും,വരണ്ട തണ്ണീർത്തടങ്ങളും തടാകങ്ങളും പൊടിക്കാ റ്റുകളുടെ വിശാലമായ ഉറവിടങ്ങളായി മാറുകയും വസന്ത കാലത്തും വേനൽക്കാലത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓസോൺ കൂടുതൽ അളവിൽ രൂപപ്പെടുന്നു.


ടെഹ്റാൻ, അറക്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലെ 'ശുദ്ധവായു' ദിവസങ്ങളുടെ എണ്ണം അഞ്ച് ദിവസത്തിൽ താഴെയായി കുറഞ്ഞു. 


ഇറാനിലെ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ പ്രതിവർഷം 30,000 ത്തോട് അടുക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.


സാഗ്രോസ് പർവതനിരകളിലെ ആയിരക്കണക്കിന് ഓക്ക് മരങ്ങൾ വെട്ടിമാറ്റിയതും മേച്ചിൽപ്പുറങ്ങൾ മരുഭൂമികളായി മാറിയതും ഇറാന്റെ ആവാസവ്യവസ്ഥയെ നാശത്തിലേക്ക് നയിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്തു.


15 ലക്ഷം ഹെക്ടർ(ഏകദേശം 30%)സാഗ്രോസ് ഓക്ക് വനങ്ങൾ  തകർന്നു.ഇത് വനത്തിലെ വെള്ളത്തിന്റെയും മണ്ണിന്റെയും സ്വാഭാവിക ശുദ്ധീകരണത്തെ ബാധിക്കുകയും വർദ്ധിച്ച ഒഴുക്ക്, മണ്ണൊലിപ്പ്, ജലമലിനീകരണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.


ഓരോ വർഷവും ഇറാനിലെ ഏകദേശം 100,000 ഹെക്ടർ കൃഷിസ്ഥലങ്ങളും പുൽമേടുകളും സമ്പൂർണ്ണ മരുഭൂമിയായി മാറാനുള്ള സാഹചര്യത്തിലാണ്.മണ്ണൊലിപ്പിന്റെ നിരക്ക് ആഗോള ശരാശരിയേക്കാൾ മൂന്നിരട്ടിയും മധ്യേഷ്യയിൽ  ഏറ്റവും ഉയർന്ന നിലയിലും .


ഭാഗം : 1

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment