പക്ഷികൾ കൂടുതൽ ഉയരങ്ങളിലെക്ക് മാറാൻ നിർബന്ധിതരാകുന്നു !
First Published : 2025-12-26, 10:26:24am -
1 മിനിറ്റ് വായന

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉണ്ടാകുന്ന ചൂടിനാൽ നിരവധി പക്ഷി ഇനങ്ങൾ യൂറോപ്പിലെ പർവത നിരകളിലെ തണുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു.തെക്കൻ മലനിരകളിൽ വടക്കൻ ചരിവുകളേക്കാൾ ഉയർന്ന ഇടങ്ങ ളിൽ പക്ഷികൾ എത്തുന്നത് വർധിച്ച ചൂടിനെ ഭയന്നാണ് .
ആൽപ്സ്,പൈറീനീസ്(Pyrenees,ഫ്രാൻസിനും സ്പെയിനും ഇടയിൽ),സ്കാൻഡിനേവിയൻ പർവത നിരകൾ,ബ്രിട്ടീഷ് മലനിരകൾ എന്നീ നാല് വലിയ പർവത നിരകളിലെ 177 ഇനം പക്ഷികളെ പുതിയ പഠനം പരിശോധിച്ചു.ഈ ഇനങ്ങളിൽ 63% മുകളിലേക്ക് നീങ്ങി.2000 മുതൽ ഈ കയറ്റം പ്രതിവർഷം ശരാശരി അര മീറ്റർ വെച്ചായിരുന്നു.
സ്കാൻഡിനേവിയയിലും ആൽപ്സിലും ഏറ്റവും വേഗതയേ റിയ മാറ്റം സംഭവിച്ചു.വടക്കൻ വീറ്റേർ 2001 മുതൽ സ്കാൻഡിനേവിയൻ പർവത നിരകളിൽ ശരാശരി 33 മീറ്റർ മുകളിലേക്ക് മാറി.ബ്രിട്ടനിലോ പൈറീനീസിലോ കാര്യമായ ഉയർച്ച നിരീക്ഷിക്കപ്പെട്ടിട്ടില്ല.കാലാവസ്ഥാ വ്യതിയാനത്തി ൻ്റെ തീവ്രത,മനുഷ്യൻ്റെ ഭൂവിനിയോഗത്തിൻ്റെ വർധന തുടങ്ങിയവ ഇവക്കു കാരണങ്ങളാണ്.
പർവതപ്രദേശങ്ങളിലെ പ്രാദേശിക കാലാവസ്ഥാ സാഹചര്യ ങ്ങൾ അധവാ Micro climate ,ഹ്രസ്വദൂരങ്ങളിൽ പോലും ഗണ്യമായി വ്യത്യാസപ്പെടാം.ഉദാഹരണത്തിന്,വടക്കൻ പർവതപ്രദേശങ്ങൾക്ക് തെക്ക് ഭാഗങ്ങളേക്കാൾ കുറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്നു,ഇത് തണുത്തതും ഈർപ്പമുള്ള തുമായ അവസ്ഥയ്ക്ക് കാരണമാകുന്നു.ഈ വ്യത്യാസങ്ങൾ ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നു.
വിശാലമായ കാലാവസ്ഥാ പ്രവണതകൾ പക്ഷികളെ യൂറോപ്പിലുടനീളമുള്ള പർവതങ്ങളിൽ മുകളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് ഫലങ്ങൾ കാണിക്കുന്നു. സൗരോർജ്ജ വികിരണത്തിന് വിധേയമാകാത്ത ചരിവുകൾക്ക് അഭയ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ കഴിയും.ഈ ചെറിയ തോതി ലുള്ള ഗുണങ്ങൾ വലിയ തോതിലുള്ള മുകളിലേക്കുള്ള ചലനങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമല്ല.
പർവതപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന്റെ ഇടങ്ങൾ കൂടിയാണ്,പ്രത്യേക കാലാവസ്ഥാ,ആവാസ വ്യവസ്ഥകളെ ആശ്രയിക്കുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്ര മാണ് അവ.പ്രാദേശിക സാഹചര്യങ്ങൾ വളരെയധികം വ്യത്യാസപ്പെടുന്ന സങ്കീർണ്ണമായ ഭൂപ്രദേശങ്ങളിലെ സംരക്ഷണ ആസൂത്രണത്തിന് ഈ വിവരങ്ങൾ നിർണായ കമാണ്.
പക്ഷികളുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ അവയുടെ പ്രജനനത്തെയും ഭക്ഷണ ശീലത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
.jpg)
2.jpg)
4.jpg)