ഇറാൻ്റെ പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു (ഭാഗം 2)
First Published : 2026-01-20, 11:49:29pm -
1 മിനിറ്റ് വായന

ഇറാനിലെ ഈർപ്പമുള്ള വടക്കൻ പ്രദേശങ്ങളിലേക്ക് ബഹുജനങ്ങളുടെ നീക്കം ഇതുവരെ നടന്നിട്ടില്ലെങ്കിലും, പരിമിതമായ ജലവിഭവങ്ങളെച്ചൊല്ലി അന്തർ-പ്രാദേശിക പിരിമുറുക്കങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
മധ്യ പീഠഭൂമിയിലെ കാര്യക്ഷമമല്ലാത്ത വ്യവസായങ്ങൾ നിലനിർത്താൻ രൂപകൽപ്പന ചെയ്ത ജല കൈമാറ്റ പദ്ധതികൾ ഇപ്പോൾ പ്രവിശ്യകൾ തമ്മിലുള്ള സംഘർഷ ത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
പ്രവിശ്യാ തർക്കങ്ങൾക്കപ്പുറം,ജലസമ്മർദ്ദം നഗരങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നു.കുടിവെള്ളത്തിന്റെ പതിവ് വെട്ടിക്കുറവും അനൗപചാരിക റേഷനിംഗ്,കുറഞ്ഞ സമ്മർദ്ദ ത്തിൽ ഒഴുകുന്ന വെള്ളം,അളവിലെ ഗുരുതരമായ ഇടിവ്, ലവണങ്ങളുടെയും നൈട്രേറ്റുകളുടെയും ഉയർന്ന സാന്ദ്രത വഴി ജലത്തിന്റെ ഗുണനിലവാരം കുറയുന്ന പ്രശ്നങ്ങൾ പൗരന്മാർ അഭിമുഖീകരിക്കുന്നു.ഇത് പ്രാദേശികവും വംശീയ വുമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
(സുഡാനിലും മറ്റും സമാന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്)
വൈദ്യുതി മുടക്കം വഴി ഇന്റർനെറ്റ്,ഉൽപ്പാദനം എന്നിവ തടസ്സപ്പെടുന്നു.കാലാവസ്ഥാ പ്രതിസന്ധികൾക്കൊപ്പം, ഊർജ്ജ അസന്തുലിതാവസ്ഥയും ദീർഘകാലം നിലനിൽ ക്കുന്ന വൈദ്യുതി വെട്ടിക്കുറവുകൾ വേനൽക്കാലത്ത് മാത്രം ഒതുങ്ങുന്നില്ല.
വലിയ നഗരങ്ങളിലെ ഫ്ലാറ്റുകളിൽ വൈദ്യുതി മുടക്കം വഴി ജല പമ്പുകൾ പ്രവർത്തിക്കാതെ വരികയും ലിഫ്റ്റുകൾ തകരാറിലാവുകയും ദൈനംദിന ജീവിതം സ്തംഭിപ്പിക്കു കയും ചെയ്യുന്നു.കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക്, കൂടുതൽ ദുരിതങ്ങൾ എന്നതാണ് അവസ്ഥ.
പാരിസ്ഥിതിക പാപ്പരത്തം കേവലം ഒരു പാരിസ്ഥിതിക ദുരന്തം മാത്രമല്ല;ഇറാനിയൻ സമൂഹത്തിന്റെ പാപ്പരീകരണം വർധിപ്പിച്ചു.
ക്ഷയിച്ച ഭൂമി,ജലദൗർലഭ്യം,നഗരങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മധ്യവർഗ ജീവിതനിലവാരം തകർക്കുന്നതിനും ദരിദ്രരെ ദാരിദ്ര്യത്തിന്റെ അടിത്തട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകുന്നു.
മണ്ണൊലിപ്പ് പ്രതിവർഷം ഇറാൻ GDPയുടെ 10 മുതൽ 15% വരെ തിരിച്ചടി ഉണ്ടാക്കുന്നു.ചെളി നിറഞ്ഞ അണക്കെട്ടുകൾ വലിയ പ്രശ്നങ്ങളാകുകയാണ്.
പരമ്പരാഗത മധ്യവർഗത്തിന്റെ നട്ടെല്ലായിരുന്ന ഭൂവുടമക ളായ കർഷകർ ഇപ്പോൾ വെള്ളവും മണ്ണും നഷ്ടപ്പെട്ടതോടെ നഗരപ്രദേശങ്ങളിൽ തൊഴിൽ അന്വേഷകരായി മാറി.
വിനാശകരമായ ഊർജ്ജ അസന്തുലിതാവസ്ഥയും ആവർ ത്തിച്ചുള്ള വൈദ്യുതി വെട്ടിക്കുറവും ചെറുകിട ഉൽപാദന ത്തിനും ചെറുകിട ബിസിനസുകൾക്കും വലിയ പ്രഹരമേൽ പ്പിച്ചു.ഫാക്ടറികളുടെയും കടകളുടെയും'നിർബന്ധിതമായ അടച്ചുപൂട്ടലുകൾ'ദിവസക്കൂലിക്കാരുടെ ദൈനംദിന വരുമാനം ക്രമേണ ഇല്ലാതാക്കി.മധ്യവർഗ സംരംഭകരുടെ അവശേഷിക്കുന്ന ചെറിയ മൂലധനവും നഷ്ടപ്പെട്ട് ജനങ്ങ ളുടെ ഉപജീവനമാർഗം നിശ്ചലമാക്കി വരുന്നു.
കാലാവസ്ഥാ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര നിക്ഷേപം,ജല നയതന്ത്രം,ആഗോള പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ആവശ്യമാണ്.ഉപരോധങ്ങൾ പരിസ്ഥിതി പ്രശ്നങ്ങളെ
കൂടുതൽ രൂക്ഷമാക്കി കൊണ്ടിരിക്കുന്നു.
ജനങ്ങളുടെ നിത്യജീവിതത്തിൽ കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ രാജ്യത്ത് രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്.ഇറാൻ്റെ അനുഭവങ്ങളും മറിച്ചല്ല.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)