2025 : ലോകത്തെ കാലാവസ്ഥാദുരിതങ്ങൾ വർധിച്ചു !
First Published : 2026-01-06, 02:48:37pm -
1 മിനിറ്റ് വായന
2.jpg)
കാലാവസ്ഥയുടെ പ്രതിസന്ധികൾ കഴിഞ്ഞ 12 മാസവും രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് Ecological Threat Report(ETR)2025.172 രാജ്യങ്ങളിൽ (3125 subnation) കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായി,99% ജനങ്ങളും ഇതിൻ്റെ ഭാഗമായിരുന്നു.
പ്രധാന വിഷയങ്ങൾ മഴയുടെ തീവ്രതയും അതു കഴിഞ്ഞാൽ വരൾച്ചയും ഉരുൾപൊട്ടലും കാട്ടുതീയും.വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങളിൽ ദുരന്തങ്ങൾ 50% വർധിച്ചു.മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ,അധിക വൃഷ്ടിയും നീണ്ട വരൾ ച്ചയും ബുദ്ധിമുട്ടുകൾ കൂട്ടി.ഇതിനൊപ്പം ജനസംഖ്യാ വർധന പ്രശ്നങ്ങളെ രൂക്ഷമാക്കി,സബ് സഹാറ ഒരു ഉദാഹരണം.
2000 ൽ 113 ക്യു.മീറ്റർ ആളോഹരി ജലലഭ്യത 2022 ൽ 89 ക്യു. മീറ്ററിലെത്തി.ജലജന്യ രോഗങ്ങൾ കൂടി.
300 സാർവ്വദേശീയ നദീ കരാറുകളിൽ മിക്കതും സംഘർഷ ങ്ങളിലെക്ക് നീങ്ങുന്നു.190 കോടി ജനങ്ങൾ അതിൻ്റെ തിരിച്ചടിയുടെ ഭാഗമായി.
ഭക്ഷ്യ സുരക്ഷയും തകിടം മറിയുകയാണ്.30 കോടി ജനങ്ങ ളെ കൂടി ഭക്ഷണക്കുറവ് ബാധിച്ചു.അങ്ങനെ പട്ടിണിക്കാരുടെ എണ്ണം 230 കോടിയിലെത്തി.
പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യരുടെ പങ്ക് വർധിക്കുകയാണ്. 26 കോടി ജനങ്ങൾ കാലാവസ്ഥ അഭയാർത്ഥികളായി.2024 ൽ മാത്രം 4.5 കോടി ജനങ്ങൾ .
2019-2024 കാലത്ത് കാലാവസ്ഥ പ്രതിസന്ധി(Ecological Threat)0.8 വർധിച്ചു.96 രാജ്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. നൈഗർ ഏറ്റവും വലിയ തിരിച്ചടിയിലാണ്.ബറുണ്ടി, അഫ്ഗാനിസ്ഥാൻ,ഉഗാണ്ട,കോംഗോ എന്നിവർ പിറകിലുണ്ട്. വടക്കു പടിഞ്ഞാറൻ,പടിഞ്ഞാറൻ ആഫ്രിക്കയിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമാണ്.
കാലാവസ്ഥ ദുരന്തങ്ങൾ വർധിക്കുന്നതിനൊപ്പം രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വർധിച്ചു.2022 മുതൽ തുടങ്ങിയ റഷ്യ-ഉക്രെയിൻ യുദ്ധം തുടരുന്നു.3.5 ലക്ഷം ആളുകൾ മരണ പ്പെട്ടു.50 ലക്ഷം ആളുകൾ അഭായർത്ഥികളായി.
ഇസ്രയേലിൻ്റെ ആക്രമണം തുടരുന്നു.മരണം 60000 കടന്നു. ഗാസയിലെ 92 % വീടുകളും തകർന്നു കഴിഞ്ഞു.
സുഡാനിലെ അഭ്യന്തരയുദ്ധം ശക്തമായി.ഒന്നര ലക്ഷം മരണ ങ്ങൾ, 90 ലക്ഷം അഭയാർത്ഥികൾ.60000 കുഞ്ഞുങ്ങൾ പട്ടിണിയിലൂടെ പ്രതിവർഷം മരിക്കുന്നു.കോംഗോയിലും സംഘർഷങ്ങൾ വർധിക്കുകയാണ്. മ്യാൻമാറിൽ ഒരു ലക്ഷം ആളുകൾ മരിച്ചു. 30 ലക്ഷം ആളുകൾ അഭയാർത്ഥികളും.
ഹരിത വാതക ബഹിർഗമനത്തിൽ 5.5% പങ്കും പട്ടാളവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കാരണമാകുന്നു.കഴിഞ്ഞ വർഷം 2024 ലെ 2.7 ലക്ഷം കോടി ഡോളിറിലും അധിക ചെലവ് പ്രതിരോധ സേനക്ക് മാറ്റിവെക്കാൻ രാജ്യങ്ങൾ തയ്യാറായി.യുദ്ധമുഖത്തെ ചെലവുകൾ പലപ്പോഴും പുറത്തുവിടാറില്ല.
കാലാവസ്ഥ ദുരിതങ്ങൾ വഴി 12000 കോടി ഡോളർ സാമ്പത്തിക ബാധ്യത രാജ്യങ്ങൾക്കുണ്ടായി.49 വെള്ളപ്പൊ ക്കങ്ങൾ,അത്രയും തന്നെ ചൂട് കാറ്റ്,38 കൊടുംകാറ്റുകൾ, 11 കാട്ടുതീ, 7 വൻ വരൾച്ച,3 കൊടും തണുപ്പുകൾ എനിങ്ങനെ യാണ് രാജ്യാന്തരത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രശ്നങ്ങൾ.
ഇന്ത്യയിലെ കാലാവസ്ഥ തിരിച്ചടികളും വർധിക്കുന്നു എന്നാണ് അനുഭവങ്ങൾ പറയുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
.jpg)
2.jpg)