ഫോക്‌ലോർ ദിനാചരണവും ഡോ.C.R.രാജഗോപാലൻ മാസ്റ്റർ അനുസ്‌മരണവും.




ആഗസ്റ്റ് 22, 10.30  AM - 12.30 pm, യു. സി. കോളേജ് ആലുവ.  

 

ആലുവ യു.സി. കോളേജ് മലയാളവിഭാഗത്തിന്റെ നേതൃത്വ ത്തിൽ, തൃശ്ശൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും,കരുമാലൂർ പൊലികയുടെയും സഹകരണത്തോടെ ആഗസ്റ്റ് 22ന് ഫോക്‌ലോർ ദിനാചരണം നടത്തുന്നു.ദിനാചരണത്തിന്റെ ഉദ്ഘടാനം യു. സി.കോളേജ് പ്രിൻസിപ്പാൾ  ഡോ. എം. ഐ . പൊന്നൂസ് നിർവ്വഹിക്കും. ദിനാചരണത്തിൽ,വർത്തമാന കാലഘട്ടത്തിൽ ഫോക്‌ലോറിന്റെ പ്രസക്തി എന്നവിഷയത്തി ൽ പ്രഭാഷണവും അകാലത്തിൽ നമ്മെ വിട്ടുപോയ നാട്ടറിവ് ഗവേഷകൻ ഡോ.C.R രാജഗോപാലൻ മാസ്റ്ററിനെ അനുസ്മരി ക്കുകയും ചെയ്യും , കഴിഞ്ഞ കാലങ്ങളിൽ ഫോക്‌ലോർ അവാർഡ് നേടിയവരെ ആദരിക്കുന്നു.

 

എറണാംകുളം ജില്ലയിൽ പ്രചാരത്തിലുള്ള തനതു കലയായ ഓണക്കളി, കോൽക്കളി , ഓണപ്പാട്ടുകൾ  അവതരിപ്പിക്കുന്നു.

 

നാട്ടറിവിന്റെ വക്താക്കളെ സ്നേഹപൂർവ്വം ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment