തുരങ്ക പാത വയനാടിന് മറ്റൊരാഘാതം !




പരിസ്ഥിതി തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന കള്ളാടി- ആനക്കാം പൊയിൽ തുരങ്ക പാത പദ്ധതി സർക്കാർ ഉപേക്ഷിക്കണ മെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി എംജിടി ഹാളിൽ സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ ആവശ്യം ഉയർന്നു.പശ്ചിമ ഘട്ടത്തിന് നികത്താനാകാത്ത ബലക്ഷയം സൃഷ്ടിക്കുകയും വൻ ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന പദ്ധതിയു മായി നിഗൂഢമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പൊതുവെ ചൂണ്ടിക്കാട്ടി.

തിരുവമ്പാടി അസംബ്ലി ജന പ്രതിനിധി ആയിരുന്ന ജോർജ് എം.തോമസിന്റെ നിവേദനം മാത്രമാണ് തുരങ്ക പാത പദ്ധതി യ്ക്ക് ആധാരം.വിദഗ്ധ പഠന റിപ്പോർട്ടുകൾ ഇല്ലാതെയും നിയമസഭയിൽ ചർച്ചചെയ്യാതെയുമാണ് 2016ൽ 20 കോടി രൂപ സർക്കാർ പദ്ധതിക്കായി വകയിരുത്തിയത്.കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം,ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ അനുമതി ലഭിക്കും എന്ന ധാരണ മുൻ നിർത്തി സർക്കാർ ശ്രമങ്ങൾ തുടരുന്നു.

കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുമ്പ് ആവശ്യമായ വനഭൂമി വിട്ടു നൽകിയിട്ടും താമരശ്ശേരി ചുരം വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാത്ത സർക്കാർ തുരങ്ക പാത ജനങ്ങൾക്കു മുകളിൽ അടിച്ചേൽപ്പിക്കുകയാണ്.

വയനാടു വഴിയുള്ള ഗതാഗതത്തിലെ പരിമിതികൾ മെച്ചപ്പെ ടുത്തുക തന്നെ വേണം.അതിനായി നിലവിലെ 5 പാതകളുടെ ക്ഷമത വർധിപ്പിക്കണം.പൊതു വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകി സ്വകാര്യ വാഹനങ്ങളുടെ പെരുക്കം നിയന്ത്രിക്കണം.വയനാടിന്റെ പാരിസ്ഥിതിക തകർച്ചക്ക് ആക്കം കൂട്ടുന്ന വൻ നിർമ്മാണങ്ങൾ ഏതു തരത്തിലുള്ള തും ഒഴിവാക്കേണ്ടതുണ്ട്.വന്യജീവികളുടെ ആവാസ വ്യവസ്ഥ യെ തകർക്കുന്ന നയങ്ങൾ തുടരരുത് .ഇതിനെല്ലാം ഭീതി ഉയർത്തുന്നതാണ് തുരങ്ക പാത.

ഗ്രീൻ കേരള സംസ്ഥാന സെക്രട്ടറി ടി.വി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.എൻ. ബാദുഷ,മാളു രാജ്കൃഷ്ണ,ശകുന്തള,കെ.വി. പ്രകാശ്,എ.എൻ. സലിംകുമാർ, പി. ജി. മോഹൻദാസ് തുടങ്ങിയവർ പരിപാടികൾക്കു  നേതൃത്വം നൽകി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment