കണിക്കൊന്നയും ഔഷധ ഗുണങ്ങളും




ഇന്ത്യയുടെ തെക്കേ അറ്റം മുതൽ ഹിമാലയത്തിലെ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്ന തണ‍ൽ‌ വൃക്ഷമായ കൊന്ന പടിഞ്ഞാറ് പാകിസ്ഥാൻ മുതൽ കിഴക്ക് മ്യാൻമാർ വരെയും തെക്ക് ശ്രീലങ്ക വരെയും വ്യാപകമായി വളരുന്നു.ഇല 
പൊഴിയും കാടുകളിലും ഉഷ്ണമേഖലാ ശുഷ്ക വനങ്ങളിലും  ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കൊന്ന സാധാരണമാണ്. 

കണി കൊന്നയുടെ ചികിത്സാ മൂല്യങ്ങൾ (Medicinal values)
 
1.Antioxidant potential   :  Flavonoids, Tocopherol, Essential amino acids സാന്നിധ്യമാണ് ഇതിനു കാരണം.


2.Anti-inflammatory potential : Flavonoids കൾ ഉള്ളതിനാൽ  ചതവുകൾ വഴിയുള്ള നീർ കെട്ട് മാറ്റാൻ ഉപകരിക്കും.


3.Antifungal potential :പൂക്കളിലുള്ള Rhein(1,8-dihydroxy anthraquinone- 3-carboxylic acid)കൾക്ക് തൊലിപ്പുറത്തെ പൂപ്പലുകളെ നശിപ്പിക്കാൻ കഴിവുണ്ട്.


4.Antibacterial potential :ഇലകളും കായ്കളും Alcohol ൽ വാറ്റി എടുത്താൽ ബാക്ടീരിയയെ നശിപ്പിക്കാൻ പറ്റിയ ലേപനം കിട്ടും.Phenolic group കളാണ് ബാക്ടീരയെ നശിപ്പി ക്കുന്നത്.

5.Antiviral potential : പൂവും തൊലിയും Alcohol ൽ വാറ്റി എടുത്താൽ വൈറസിനെ നിയന്ത്രിക്കാൻ ശേഷി ഉള്ളതായി പഠനങ്ങൾ പറയുന്നു.


6.Antitumor potential : അർബുദ കോശങ്ങളുടെ വർധനവ് നിയന്ത്രാക്കാൻ Rhein ന്റെ സാനിധ്യം സഹായിക്കും


7.Wound healing potential : മുറിവുകൾ ഉണക്കാനായി ഇലകൾ Methanol ഉപയോഗിച്ച് വാറ്റി എടുത്ത് പെയ്സ്റ്റ് പരുവത്തിൽ ഉപയോഗിക്കാം.


8.Hepatoprotective potential : കരളിന്റെ പ്രവർത്തനം മെച്ചപ്പെ ടുത്താൻ കഴിവുണ്ട്.ഇലകൾ N-Heptane ൽ വാറ്റി എടുത്താൽ മദ്യം,Carbon tetrachloride,Paracetamol മുതലായവ ഉണ്ടാക്കുന്ന കരളിലെ ക്ഷതങ്ങൾ കുറയ്ക്കാം.


9.Anti-diabetic potential : തൊലി സംസ്കരിച്ചെടുക്കുന്ന വിഭവത്തിന് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിവുണ്ട്.


10. Antipyretic potential : പനി കുറയ്ക്കുവാൻ സഹായകരം.


11.Purgative potential : Anthraquinone glycoside സാനിധ്യ മുള്ളതിനാൽ വയറിളക്കാൻ ഉപയോഗിക്കാം.


12.Hypolipidemic potential : കോളസ്ട്രോൾ കുറക്കും.


13. Larvicidal and ovicidal potential : ലാർവകളെ നശിപ്പിച്ച് കൊതുകുകളെ നിയന്ത്രിക്കാൻ ഇലകളുടെ പൾപ്പുകൾക്കു കഴിവുണ്ട്. 

14 .Anti-leishmaniatic potential(Kala Azar)എന്ന കരിമ്പനി രോഗത്തെ നിയന്ത്രിക്കാൻ കൊന്ന മരത്തിന്റെ വിഭവത്തിനു കഴിയും.

കൊന്ന മരത്തിന്റെ തൊലിയ്ക്കും ഇലയ്ക്കും കായ്ക്കും വേരുകൾക്കും മറ്റും വിപുലമായ ഔഷധ ഗുണം ഉണ്ടെങ്കിലും ഇതിൽ പലതും പരീക്ഷണ തലത്തിൽ മാത്രമാണ് ഫലം നൽകുന്നത്.  

സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന യക്ക് ഭംഗിയും ഒപ്പം തണൽ തരുവാനുള്ള കഴിവും ശ്രദ്ധേയ മാണ്.കണിക്കൊന്നയ്ക്ക് ചടങ്ങുകളിൽ മാത്രമല്ല ആരോഗ്യ രംഗത്തും വിപുലമായ മൂല്യമുണ്ട് എന്നതാണ് വസ്തുത.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment