അയ്യന്റെ വിമാനത്താവളവും പിന്നാമ്പുറങ്ങളും - ഒരു അന്വേഷണം




Green reporter ചർച്ച ചെയ്യുന്നു. പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.


According to DGCA “No greenfield airport would be allowed within an aerial distance of 150 Km of an existing civilian airport.''


ആറന്മുള വിമാനത്താവള പദ്ധതി ചർച്ചകൾ നടക്കുമ്പോൾ Air port Authority ഇറക്കിയ വിശദീകരണം ശബരിമലക്കും ബാധകമാണെന്നിരിക്കെ, നിയമപരമായ തടസ്സങ്ങൾ ഉയരാവുന്ന വിമാനത്താവളം ആരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണ് ? 


അനധികൃത സ്ഥാപനമായി പ്രവർത്തിക്കുന്ന ഹാരിസൺ എന്ന സ്ഥാപനം അനധികൃതമായി കൈവശം വെച്ചിരുന്ന 2263 ഏക്കർ ഭൂമി കുപ്രസിദ്ധമായി അറിയപ്പെടുന്ന Gospal Asia ക്ക്  അനധികൃതമായി കൈമാറിയിരിക്കെ, അതേ ഭൂമി യഥാർത്ഥ ഉടമകൾ (3.30 കോടി മലയാളികൾ) പണം കെട്ടിവെച്ച് വാങ്ങുന്ന അവസ്ഥ ലജ്ജാകരമാണ് എന്ന് കേരള സർക്കാർ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല ?


ശബരിമലയിൽ പ്രതിവർഷം എത്തുന്ന 40 ലക്ഷം ഭക്തരിൽ ന്യൂനപക്ഷം വരുന്നവർ പോലും വിമാന താവളം എന്ന ആവശ്യം ഉയർത്താതിരിക്കെ എന്തുകൊണ്ടാണ് കേരള സർക്കാർ സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളത്തെ പറ്റി (എരുമേലിയിൽ) ചിന്തിക്കുന്നത് ?


കടുവാ സങ്കേതവും ആന സങ്കേതവുമായ ശബരിമല ഉൾപ്പെടുന്ന 18 മലകളും പമ്പയും മറ്റു പുഴകളും സംരക്ഷിക്കുവാൻ എന്തു താൽപ്പര്യമാണ് സംസ്ഥാന സർക്കാർ എടുത്തു വരുന്നത് ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment