നിയമ ലംഘനങ്ങളിലൂടെ തടിച്ച് കൊഴുക്കുന്ന ക്വാറി മാഫിയകൾ




കേരളത്തിൽ പശ്ചിമഘട്ടമായും ഇടനാട് മലഞ്ചെരുവികളിലും അനുദിനം ക്യാൻസർ പോലെ പെരുകുന്ന ക്വാറികളും മറ്റു ഖനനങ്ങളും വലിയ ദുരന്തങ്ങളാണ് വരുത്തി വയ്ക്കുന്നതെന്നു നമ്മുടെ അനുഭവങ്ങൾ തന്നെ സാക്ഷിപ്പെടുത്തുന്നു. ഇവിടെയെല്ലാം നിയമ ലംഘനങ്ങളുടെ ഒരു പരമ്പര തന്നെ നമുക്ക് കാണാം.


നിയമസഭാ പരിസ്ഥിതികമ്മിറ്റിയുടെ ഏഴാമത് റിപ്പോർട്ടിൽ ഈ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. സർക്കാരിന്റെ കയ്യിൽ  ഈ ഖനനങ്ങൾ സംബന്ധിച്ചോ അവയുടെ നിയമ ലംഘങ്ങളുടെ ഗൗരവതരമായ ആഘാതങ്ങൾ സംബന്ധിച്ചോ യാതൊരു  കണക്കുമില്ല. 2016 ൽ കേവലം 4700 ക്വാറികൾ മാത്രം സർക്കാർ രേഖകളിലുള്ളപ്പോൾ യഥാർത്ഥ കണക്ക് 12000 ന് മുകളിൽ വരും.മുക്കുന്നിമലയിൽ ജിയോളജി അനുമതി ലഭിച്ചത് 13 ക്വാറികൾക്കാണെങ്കിൽ വിജിലൻസ് കണ്ടെത്തിയത് 67 എണ്ണമാണു്. ഇത് കേരളത്തിലെ വിടെയും കാണുണചിത്രമാണ്.


പ്രകൃതി വിഭവങ്ങളെ നഗ്നമായി ചൂഷണം  കേരള സമ്പദ് ഘടനക്ക് സമാന്തരമായി ഖനന മാഫിയകൾക്ക് കോടികൾ ആസ്ഥിയുള്ള ഒരവിഹിത മേഖല ഈ പ്രബുദ്ധ കേരളത്തിലും രൂപം കൊണ്ടിട്ടുണ്ടു്. കൊല്ലം ജില്ലയിൽ വെളിയത്ത് മാത്രം 80 ന് മേൽക്വാറികൾ പ്രവർത്തിച്ചു വന്നിരുന്നു. ഭൂരിഭാഗവും ജനകീയ സമരങ്ങളാൽ നിർത്തേണ്ടി വന്നു. ആന കേറിയ കരിമ്പിൻ തോട്ടമെന്നൊക്കെ കേട്ടിട്ടില്ലേ.സമാനമാണ് വെളിയം പഞ്ചായത്തും മറ്റനേകം മലയോര ഗ്രാമങ്ങളും.ഓരോന്നും പ്രത്യേകം ഇവിടെ വിശദീകരിക്കുന്നില്ല.


വെളിയത്തെ ക്വാറിസംഘം ഒരു സഹകരണ സംഘമാണ്. കൊല്ലം മുൻ ആർ ഡി ഓ ജയപ്രകാശ് അടക്കം നിരവധി ഉന്നതരായ റെവന്യൂ, പോലീസ് ജിയോളജി ഉദ്യോഗസ്ഥർ സംഘത്തിൽ അംഗങ്ങളാണ്. 2017 കാലത്ത് സംഘത്തിന്റെ ആസ്ഥി 200 കോടിക്ക് മേലാണ് .ഉദ്യോഗസ്ഥർക്ക് പാരിതോഷികത്തിനു പകരം ലക്ഷങ്ങൾ ഷെയറായി നൽകി സംഘത്തിന്റെ ഭാഗമാക്കുമ്പോൾ ഇരു ചെവി അറിയുകയുമില്ലല്ലോ. 


കൊല്ലത്തെ ക്വാറി മുതലാളിമാർ മൂൺ ലൈറ്റ് അലിയാരും, ഐശ്വര്യ ചാക്കോച്ചനും ഒക്കെ ചേർന്നതാണു് ചെറുകിട ക്വാറി ഓണേഴ്സ് അസോസിയേഷൻ. അവരുടെ സംസ്ഥാന നേതാവ് രാജുഏബ്രഹാം  എം എൽ എ യും. ഇനി ഹെക്ടർ കണക്കിന്  വെളുപ്പിക്കുന്ന ഇമ്മിണി വലിയ ക്വാറികളുടെ സംഘമാണ് മേജർ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ. കോഴിക്കോട് ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റിയും പോപ് സണും മലപ്പുറം,കണ്ണൂർ, വയനാട് ജില്ലകളെ ഇല്ലാതാക്കിയ മാഫിയകളും ഒക്കെ ഈ ഗണത്തിൽ പെടും.ഊരാളുങ്കൽ സൊസൈറ്റി വെറും പാറപൊട്ടിച്ചു വിൽക്കുന്ന ഊച്ചാളി ടീമൊന്നുമല്ല, സെക്രട്ടറിയേറ്റിൽ മെയിൻ കെട്ടിടവും അന ക്സും ബന്ധിപ്പിച്ച് പാലം നിർമ്മിക്കാൻ 157 കോടിയുടെ കരാർ അടക്കം നിരവധി കോടികളുടെ നിർമ്മാണ പദ്ധതികൾക്ക്  സർക്കാരുമായി തിരിമറി നടത്തുന്ന എൽ ഡി ഫ്സർക്കാരിന്റെ മനസാക്ഷി സൂക്ഷിപ്പുകാരാണ് ഈ സൊസൈറ്റി.  


മുക്കം പഞ്ചായത്തിന്റെ കിഴക്കരികിൽ തീർത്തവൻ കോട്ട മതിലും കാവൽ നിൽക്കുന്ന ആയുധധാളായ തെമ്മാടി ഗുണ്ടകളും അതിനുള്ളിലെ രഹസ്യങ്ങൾ അറിയാൻ ഉള്ള പ്രദേശവാസികളുടെ അവകാശത്തെ ഭയത്തിന്റെ മുനയിൽ നിർത്തി ഇല്ലാതാക്കുന്നു .
2017ലെ സർക്കാർ കണക്കനുസരിച്ച് നിയമ പരമായി ഇവർ ഖജനാവിലേക്ക് പ്ര അടക്കേണ്ട തുക 60000 കോടി രൂപയ്ക്കു മേൽ വരും.


ഇതൊരു രാഷ്ടീയ അധികാര ഉദ്യോഗസ്ഥ സംഘത്തിന്റെ അൺ വാണ്ടഡ്‌ മലീഷ്യസ് നെക്സസ് ആണ് എന്ന് കോടതികൾ പോലും സാക്ഷിപ്പെടുത്തുന്നു.


(തുടരും)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment