72000 കോടിയുടെ പദ്ധതി ആൻഡമൻ ദ്വീപുകളുടെ നിലനിൽപ്പിന് ഭീഷണി 




72,000 കോടി രൂപയുടെ നിക്കോബാർ കേന്ദ്ര പദ്ധതി 836 ദ്വീപു കളുടെ സമുച്ചയം(Archipelago)നേരിടാൻ പോകുന്ന മറ്റൊരു തിരിച്ചടിയാണ്.

 

9.64 ലക്ഷം മരങ്ങൾ വെട്ടി മാറ്റും,ലക്ഷ്യം ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം,അന്താരാഷ്ട്ര വിമാനത്താവളം,ടൗൺഷിപ്പ് വികസ നം,450 MVM വാതക - സോളാർ അധിഷ്ഠിതവുമായ ഊർജ്ജ നിലയം എന്നിവയാണ് പദ്ധതികൾ .

 


ദ്വീപ സമൂഹത്തിലെ കന്യക മഴക്കാടുകളുടെയും കണ്ടൽക്കാ ടുകളുടെയും നഷ്ടം എവിടെ എങ്കിലും വനവൽക്കരണം നടത്തിയാൽ നികത്താനാവില്ല എന്ന യാഥാർത്ഥ്യം സർക്കാർ മറക്കുന്നു.

 


ഈ മാസം ആദ്യം,പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പദ്ധതിക്ക് അന്തിമ അനുമതി നൽകി.രണ്ട് ദേശീയ പാർക്കുകളും ബയോസ്ഫിയർ റിസർവുകളുമുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ് പദ്ധതി.910 ച.km വനപ്രദേശ ങ്ങളിലാണ് വികസന പരിപാടി.

 


അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ ടെർമിനലിന് 1.42 കോടി TEU കൈകാര്യം ചെയ്യാൻ കഴിയും.ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം,ടൗൺഷിപ്പ്;ഗ്യാസ്,സോളാർ പവർ പ്ലാന്റും പദ്ധതികളിലുണ്ട്.

 


ഏകദേശം2200 ഇനം സസ്യങ്ങൾ ദ്വീപുകിൽ ഉണ്ട്.അതിൽ 200 എണ്ണം പ്രാദേശികവും1300 എണ്ണം ഇന്ത്യയിലെ പ്രധാന ഭൂ പ്രദേശത്ത് കാണപ്പെടുന്നില്ല.50 ഇനം വനസസ്തനികൾ,26 ഇനം വവ്വാലുകൾ ഇവിടെയുണ്ട്.

 

അപൂർവമായ സമുദ്ര-ഭൗമ ആവാസ വ്യവസ്ഥയുടെ നാശത്തി ലേക്ക് കാര്യങ്ങൾ നീങ്ങും എന്നുറപ്പാണ്.മെഗാപോഡുകൾ, ആമകൾ,ഗ്രേറ്റ് നിക്കോബാലെ ഗലാത്തിയ ഉൾക്കടലിൽ വംശ നാശ ഭീഷണി നേരിടുന്ന ലെതർബാക്ക് ആമയ്ക്ക് പദ്ധതി ഭീഷണിയാണ്.നിക്കോബാർ മെഗാപോഡ് പക്ഷികളുടെ 30 ചേക്കേറൽ സ്ഥലങ്ങൾ നഷ്ടപ്പെടും.നിക്കോബാർ മക്കാക്ക്, റോബർ ഞണ്ട് , കണ്ടൽക്കാടുകൾ എന്നിവയുടെ തകർച്ച എളുപ്പമാക്കും.

 

ഇന്തോ-പസഫിക്കിലെ ഏറ്റവും നിർണായകമായ മലാക്ക കട ലിടുക്കിനടുത്താണ് ഗ്രേറ്റ് നിക്കോബാർ.മുനമ്പ് ഇന്ദിരാ പോയി ന്റിൽ നിന്ന് ഇന്തോനേഷ്യയിലെ ആഷെ മേഖലയിലേക്കുള്ള ദൂരം വെറും 80 നോട്ടിക്കൽ മൈൽ(148 Km)ആണ്.കിഴക്കൻ ഏഷ്യൻ കയറ്റുമതിയെ ഇന്ത്യൻ മഹാസമുദ്രം,സൂയസ് കനാൽ യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന കിഴക്ക്-പടി ഞ്ഞാറ് കപ്പൽ ചാനൽ നിക്കോബാർ ദ്വീപിന്റെ തെക്ക് ഭാഗ ത്തേക്ക് പോകുന്നു.

 


ദ്വീപസമൂഹത്തിന്റെ 80%പദ്ധതിക്കായി വനവൽക്കരണത്തിന് ഭൂമി നൽകാമെന്ന് മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത തായി പറയുന്നു.75%വനമേഖലയുണ്ടെങ്കിൽ സ്വന്തം സംസ്ഥാ നത്തിന് പുറത്ത് നഷ്ടപരിഹാരവനവൽക്കരണം നടത്തുന്ന തിന് കേന്ദ്ര സർക്കാർ അനുവദിക്കും എന്ന പഴുതാണ് ഇവിടെ ഉയർന്നു കേട്ടത്.

 


2021 ലെ Forest Survey of India യുടെ കണക്കനുസരിച്ച്,മധ്യ പ്രദേശിൽ 25.2% വനവിസ്തൃതിയുണ്ട്.ഹരിയാനയിൽ 3.63% മാത്രമാണ് വനവിസ്തൃതിയുള്ളത്-രാജ്യത്തെ ഏറ്റവും കുറവ്.

 


ഷോംപെൻ,നിക്കോബാരീസ് ഗോത്രങ്ങളുടെ ആസ്ഥാനമായ -  ഗോത്ര റിസർവിനുള്ളിൽ വരുന്ന പദ്ധതി വന അവകാശ നിയമങ്ങളെ പരിഗണിക്കുന്നില്ല.

 


ആൻഡമാൻ ഗ്രാൻഡ് ട്രങ്ക് റോഡ് വിവാദപരമായ നിർമ്മാണ മായിരുന്നു1970-കളിൽ നിർമ്മാണ ശ്രമങ്ങൾ തുടങ്ങി.ജരാവ പ്രദേശത്തിന്റെ വളരെ സംരക്ഷിത പ്രദേശത്തിലൂടെ വാഹന ങ്ങളെ കടന്നുപോകാൻ ഇന്നനുവദിക്കുന്നു. 

 


90-കളുടെ അവസാനത്തിൽ അവരുടെ ചുറ്റുപാടുകളെക്കുറി ച്ച് ജിജ്ഞാസുക്കളായ ഏതാനും ജരാവകൾ ചുറ്റുമുള്ള സമൂ ഹമായി  ഇടപഴകാൻ തുടങ്ങി.പരിമിതമായ ഇടപെടൽ മാരക മായ രോഗങ്ങൾ ഉണ്ടാക്കി(ആദ്യമായി അഞ്ചാം പനി പിടിച്ചു). 

 


സമീപ വർഷങ്ങളിൽ സായുധ ഗാർഡുകളുമായും അവരുടെ പ്രദേശത്തുകൂടി കടന്നു പോകുന്ന സ്വകാര്യ ഇന്ത്യൻ കാറുക ളുമായും ആശയ വിനിമയം നടത്തുന്നുണ്ട്.ഇടപെടലുകൾക്ക് പലപ്പോഴും പുകയിലയോ അജ്ഞാതമായ ഭക്ഷണങ്ങളോ പ്രതിഫലമായി ലഭിക്കും. അത് പുതിയ രോഗങ്ങളിലെയ്ക്ക്
ജരാവകളെ നയിച്ചു.

 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ജരാവ റിസർവിലൂ ടെയുള്ള ആൻഡമാൻ ട്രങ്ക് റോഡ് അടച്ചുപൂട്ടാൻ സുപ്രീം കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ട് നിരവധി വർഷങ്ങ ൾ പിന്നിട്ടിട്ടും അത് ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 
(ശേഖർ സിംഗ് റിപ്പോർട്ടനുസരിച്ച് 2002 ൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു).

 

ആൻഡമൻ നിക്കോബാർ ദ്വീപുകളുടെ സമ്പൂർണ്ണ തകർ ച്ചക്കു വഴി ഒരുക്കുന്നു പുതിയ പദ്ധതി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment