എന്തുകൊണ്ട് മോദിസർക്കാർ പരിസ്ഥിതിക്ക് ഭീഷണിയാണ് എന്നു പറയേണ്ടി വരുന്നു !




എന്തുകൊണ്ട് മോദി സർക്കാർ പരിസ്ഥിതി  ഇന്ത്യയ്ക്ക് ഭീഷണിയാണ് ?

 

കഴിഞ്ഞ 10 വർഷത്തെ കേന്ദ്ര സർക്കാർ തീരുമാനങ്ങളിൽ പരിസ്ഥിതിക്കു ഭീഷണിയായ തീരുമാനങ്ങൾ താഴെ കൊടു ക്കുന്നു.

 

1 എട്ട്  നിർണ്ണായക വ്യവസായ ബെൽറ്റിൽ പുതിയ വ്യവസാ യങ്ങൾ തുടങ്ങാൻ പാടില്ല എന്ന 2014 വരെയുള്ള കേന്ദ്ര നയം  തിരുത്തിയത് മുതൽ മോദി സർക്കാരിൻ്റെ പ്രകൃതി വിരുദ്ധത പ്രകടമാണ്.

 

2. പരിസ്ഥിതി ലോല പ്രദേശത്തു നിന്നും ചുവന്ന കാറ്റഗറി വ്യവസായം 10 km എന്നത് 5 km ആക്കി ചുരുക്കി. (കൽക്കരി-മണൽ ഖനനം,പേപ്പർ പൾപ്പ്നിർമ്മാണം അനുവദിച്ചു)

 

3. ദേശീയ വന്യജീവി സമിതിയിലെ അംഗങ്ങളുടെ എണ്ണം 15 ൽ നിന്നും 3 ആക്കി കുറച്ചു.അവർ 99.82% വ്യവസായ സംരംഭത്തിനും പച്ച കൊടി കാട്ടി.

 

4. 400 താപ വൈദ്യുതി നിലയങ്ങൾ ആധുനികവൽകരി ക്കാൻ എടുത്ത തീരുമാനം നടപ്പിലാക്കിയില്ല.

 

5. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളിൽ 15 എണ്ണവും ഇന്ത്യയിൽ.

 

6.ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷൻ സുപ്രീം കോടതി ജഡ്ജി/ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിയമത്തെതി രുത്തി, 5 അംഗസമിതിയാക്കി 

അതിൽ 4 പേർ സർക്കാർ പ്രതിനിധികൾ,എന്നാക്കി.നിയമ രംഗത്ത് നിശ്ചിത വർഷം പരിചയമുള്ളവർക്ക് അധ്യക്ഷ പദവി.

 

7. ഉപ്പളങ്ങൾക്ക് തണ്ണീർതട പദവി ഒഴിവാക്കി (മുംബെ ഹൗസിംഗ് പദ്ധതി നടപ്പിലാക്കി)

 

8.തെങ്ങുകൾ വെട്ടിമാറ്റാൻ ഒരു നിയന്ത്രണവും വേണ്ട എന്നു തീരുമാനിച്ചു. അത് ഗോവയിൽ തിരുത്തേണ്ടി വന്നു.

 

9. തീരദേശ നിയമത്തിൽ അടിമുടി അട്ടിമറി. നിർമ്മാണ  രഹിത മേഖല 50 മീറ്ററിൽ ചുരുക്കി.

 

10. വന്യജീവി സങ്കേതം തന്നെ തകർത്തു വാരണാസിയിൽ . 1972 വന്യജീവി നിയമത്തെ സമ്പൂർണ്ണമായി അട്ടിമറിച്ചു. (ആമ സംരക്ഷണ കേന്ദ്രത്തെ സാധാരണ പട്ടികയിൽ).

 

11. ചത്തീസ്ഗഡിലെ വനങ്ങളിൽ കൽക്കരി ഖനനം അനിയന്ത്രിതമാക്കി.

 

12. ഹൈസ്പീഡ് റെയിലിനായി 53000 കണ്ടൽ ചെടികൾ വെട്ടി മാറ്റി അത്രയും മരങ്ങളും.

 

13. Enivornment Impact Assesment ഭേദഗതി (2020) നിലവി ലുള്ള നിയന്ത്രണങ്ങൾ കുറച്ചു.

 

14. വിമാന താവളം,തുറമുഖം എന്നിവയുടെ ശേഷി 10000 ടൺ മുകളിലായാൽ പരിസ്ഥിതി ആഘാത സമിതി റിപ്പോർട്ട് വേണമെന്ന തീരുമാനം മാറ്റി യെഴുതി.30000 ടൺ എന്ന അവസ്ഥയിലാക്കി.

 

15. വന അവകാശ നിയമത്തെ നോക്കു കുത്തിയാക്കി.

 

16. വന സംരക്ഷണ നിയമ ഭേദഗത 25 % വനങ്ങളെ എങ്കിലും വനേതരഭൂമിയാക്കും.വനങ്ങളിൽ ഖനനങ്ങൾ സാർവ്വത്രി കമാക്കാൻ ശ്രമം.

 

17. രാജ്യാന്തര അതൃത്തിയിലെ 100 km വീതിയിലുള്ള വനങ്ങൾ യഥേഷ്ടം മറ്റാവശ്യങ്ങൾക്ക് മാറ്റി എടുക്കാം.

 

18. സാഗർമാല പദ്ധതി വഴി ഉണ്ടാക്കുന്ന 171 പദ്ധതികൾ ആയിരക്കണക്കിന് തീരദേശ ഗ്രാമങ്ങളെ തകർക്കും.

 

19. ഭൂമി തർക്കങ്ങൾ 46 ലക്ഷം ജനങ്ങളെ ബാധിച്ചു.10.84 ലക്ഷം ഹെക്ടറിൽ അവ തുടരുന്നു.

 

20. കടൽ ഖനനം  3 കോടി മത്സ്യ തൊഴിലാളകളിൽ മിക്കവ രെയും ബാധിക്കും.

 

രാജ്യം പാരിസ്ഥിതികമായ തിരിച്ചടി നേരിടുമ്പോൾ വിഷയ ങ്ങളെ പരിഗണിക്കാതെ അവശേഷിക്കുന്ന പ്രകൃതിവിഭവ ങ്ങൾക്കു ഭീഷണിയാകുകയായിരുന്നു മോദി സർക്കാരിൻ്റെ തീരുമാനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment