ഉഷ്ണതരംഗ ഭീഷണിയിൽ കേരളം !




കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി,ഇന്ത്യൻ കാലാവ സ്ഥാ വകുപ്പ്(IMD)സംസ്ഥാനത്ത് ഉഷ്ണ തരംഗങ്ങൾ സ്ഥിരീ കരിച്ചു.കൊടും വേനൽ കേരളത്തിൻ്റെ പല ഭാഗങ്ങളിലും അഗ്നിദിനങ്ങൾ നൽകി,ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കു കയും പലയിടത്തും വരൾച്ചയുടെ ആഘാതം വർദ്ധിപ്പിക്കു കയും ചെയ്തു.

 

 

1901 ന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനില സംസ്ഥാനത്ത് ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു,പാലക്കാട് 41.8 °C രേഖപ്പെടുത്തി,ഈ മേഖലയിലെ സാധാരണ താപനി ലയേക്കാൾ 5.5 °C കൂടുതലാണ്.1901ലെ IMD ലോഗ്ബുക്കു കൾ സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് 2016 ൽ പാലക്കാട് രേഖപ്പെ ടുത്തിയ 41.9 °C.പുനലൂരിലെ 38.5 ഡിഗ്രി സാധാരണയെക്കാ ൾ 3.7°c കൂടുതൽ വരും.

 

 

അറബിക്കടലിന് മുകളിലുള്ള അന്തരീക്ഷ ഊഷ്മാവ് ഏക ദേശം 31 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ,കേരളത്തിൽ ഇപ്പോൾ ശരാശരി രാത്രി താപനില 27 ഡിഗ്രിയാണ്.കടലിലെ യും കരയിലെയും ചൂട് വായു ഒരേപോലെ തുടരുന്നതിനാൽ, സഞ്ചാരത്തെ ബാധിക്കാൻ കാരണമായി.

 

 

പശ്ചിമേഷ്യയിൽ നിന്നുള്ള കാറ്റ് അറബിക്കടലിലൂടെ സഞ്ചരി ക്കുന്നിടത്തോളം കാലം കേരളത്തിലെ വർധിച്ച ചൂട്  തുടരും. ദക്ഷിണധ്രുവത്തിൽ നിന്നുള്ള തണുത്ത കാറ്റ് എത്തിത്തുട ങ്ങിയാൽ നിലവിലുള്ള ചൂടും ഈർപ്പവുമുള്ള അവസ്ഥ കുറ യുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

വായുസഞ്ചാരത്തിൻ്റെ അഭാവം മൂലം കോൺക്രീറ്റ് കെട്ടിടങ്ങ ൾക്കുള്ളിലെ ചൂട് പുറത്തെ താപനിലയേക്കാൾ 4 ഡിഗ്രി വരെ കൂടുതലാണ്.ഈ സാഹചര്യം നഗരങ്ങളിൽ Heat Islands(ചൂട് ദ്വീപുകളുടെ)രൂപീകരണത്തിന് കാരണമാണ്.പ്രധാനമായും വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന നിർമ്മാണ പ്രവർത്ത നമാണ് കാരണം.വാഹനങ്ങളിൽ നിന്നും വീടുകളിൽ നിന്നും AC യൂണിറ്റുകൾ പുറത്തുവിടുന്നത് മറ്റൊരു പ്രശ്നമാണ്.

 

 

ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന കേരളത്തെ പോലെയു ള്ള ഇടങ്ങളിൽ സൂര്യപ്രകാശത്തിലെ UV വികിരണത്തിൻ്റെ അളവ് 12 യൂണിറ്റിന് മുകളിലാണ്.11 യൂണിറ്റിനു താഴെയാണ് അപകടകരമല്ലാത്ത UV സാനിധ്യം.

 

 

കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ(Heatwave) മുന്നറിയിപ്പ് നൽകിയത്.

 

2024 ഏപ്രിൽ 28 വരെ എങ്കിലും കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടു ത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ല യിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും,കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരു മെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.

 

 

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതു ജനങ്ങളും സർക്കാർ സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം.സൂര്യാഘാതവും സൂര്യാതപവും ഏൽ ക്കാൻ സാധ്യത കൂടുതലാണ്.സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

 

 

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മല യോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 29 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

കേരളം ചുട്ടുപൊള്ളുമ്പോൾ തമിഴ്നാടു മുതൽ മറ്റു സംസ്ഥാ നങ്ങളിലും ഉഷ്ണ കാറ്റും സൂര്യാഘാതവും വർധിക്കുകയാണ്.

 

 

കാലാവസ്ഥയിലുണ്ടാകുന്ന വമ്പൻ തിരിച്ചടികളെ ഈ ദിവസ ങ്ങളിലും കണ്ടില്ല എന്ന് നടിക്കാനാണ് കേരള സർക്കാർ ശ്രമി ക്കുന്നത്.പരിസ്ഥിതി പ്രധാനമായ പട്ടയഭൂമിയിലെ കാർഷികേ തര പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്ന നിയമ ഭേദഗ തിയിൽ ഗവർണർ ഒപ്പിടുന്ന അവസരത്തിലാണ് കേരളത്തെ ഉഷ്ണ തരംഗം ഭയപ്പെടുത്തുന്നത് !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment