കാടിനെ വളർത്തിയ കൊല്ലക്കയിൽ ദേവകി അമ്മക്ക് പദ്മശ്രീ പുരസ്കാരം
First Published : 2026-01-29, 03:28:35pm -
1 മിനിറ്റ് വായന
2.jpg)
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിച്ചു വരുന്നു.
തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണ ത്തിന് നൽകിയ സംഭാവനയ്ക്കാണ് അംഗീകാരം.92 വയസ്സുള്ള ദേവകി അമ്മ, കൊല്ലയക്കൽ വളപ്പിലെ അഞ്ചേക്കർ തരിശുഭൂമി ഹരിതാഭമായ ഒരു ആവാസ വ്യവസ്ഥയായി രൂപാന്തരപ്പെടുത്തി.നാലര പതിറ്റാണ്ടിലേറെയായി, ഓരോ തൈയും കൈകൊണ്ട് നട്ട് പരിപാലിച്ചു.വിവിധതരം മരങ്ങൾ, ഔഷധസസ്യങ്ങൾ, പക്ഷികൾ,മത്സ്യങ്ങൾ, പ്രാണികൾ എന്നിവയ്ക്ക് ഇടം നൽകുന്ന നിബിഢവനം അവർ സൃഷ്ടിച്ചു.
കായലുകളും പാടശേഖരങ്ങളും മണൽ മണ്ണും നിറഞ്ഞ പ്രദേശത്ത് രൂപപ്പെടുത്തിയ വനത്തിന്റെ അപൂർവ്വ മാതൃകയാണ് തപസ്വനം.
ഏകദേശം 44 വർഷം മുൻപുണ്ടായ ഗുരുതരമായ അപകടത്തെത്തുടർന്ന് ദേവകി അമ്മ ശാരീരികമായി അവശതയിലാവുകയും മാനസികമായി തളർന്നുപോവു കയും ചെയ്തു.കുടുംബത്തിന് വരുമാനം നേടിക്കൊടു ത്തിരുന്ന നെൽകൃഷിയും മറ്റ് കാർഷിക ജോലികളും ചെയ്യാനുള്ള അവരുടെ കഴിവ് നഷ്ടപ്പെട്ടു.
വ്യക്തമായ ലക്ഷ്യമോ പദ്ധതിയോ ഇല്ലാതെയാണ് ദേവകി അമ്മ തന്റെ ആദ്യത്തെ തൈ നട്ടത്.ആ ചെടി വളരുന്നത് കാണുന്നത് അവർക്ക് പുതിയ ലക്ഷ്യം നൽകി.ദിവസവും കുറഞ്ഞത് ഒരു തൈ നടുക എന്ന ലളിതമായ ദിനചര്യ അവർ സ്വീകരിച്ചു.ക്രമേണ മണൽ നിറഞ്ഞ തുറന്ന ഭൂമിയെ ഒരു ഇടതൂർന്ന വനമായി രൂപാന്തരപ്പെടുത്തി.ഉയരം കൂടിയ മരങ്ങളും ഇടതൂർന്ന കുറ്റിച്ചെടികളും അടിവശത്തുള്ള സസ്യങ്ങളും താപനില കുറയ്ക്കുകയും മണ്ണിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും തണുത്ത കാലാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
തപസ്വനം ഇന്ന് ഔഷധ സസ്യങ്ങൾ,അത്തിമരങ്ങൾ, ഞാവൽ,പ്ലാവ്,മാവ്, കാട്ടുപഴങ്ങൾ എന്നിവയുൾപ്പെടെ വിവിധയിനം സസ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. വനത്തിന്റെ നടുവിലുള്ള ചെറിയ കുളത്തിൽ മത്സ്യങ്ങളുണ്ട്. ഇരപിടിയൻ പക്ഷികളും പ്രദേശം പതിവായി സന്ദർശി ക്കുന്നു.കായലുകൾക്കും കടലിനും സമീപത്താണെങ്കിലും ഈ വനം ഇപ്പോൾ ഒരു പൂർണ്ണമായ ആവാസവ്യവസ്ഥയായി പ്രവർത്തിക്കുന്നു.
തപസ്വനം പ്രദേശവാസികൾക്ക് സൗജന്യ ഔഷധ സസ്യങ്ങ ളുടെ ഉറവിടം കൂടിയാണ്.മരുന്ന് ആവശ്യങ്ങൾക്കായി സസ്യങ്ങൾ ശേഖരിക്കാൻ പലരും വനം സന്ദർശിക്കാറുണ്ട്. പ്രകൃതിയുടെ സമ്മാനങ്ങൾ വാണിജ്യവൽക്കരിക്കരുതെന്ന് വിശ്വസിക്കുന്ന ദേവകി അമ്മ സസ്യങ്ങൾക്ക് പണം വാങ്ങാറില്ല. വനത്തിൽ വളരുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ആളുകൾ സുഖം പ്രാപിക്കുന്നത് കാണുന്നതിൽ നിന്നാണ് തനിക്ക് ഏറ്റവും വലിയ സംതൃപ്തി ലഭിക്കുന്നതെന്ന് അവർ പറയുന്നു.
ഈ വനം സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾ ക്കും ഗവേഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരു അനൗപചാരിക പഠന സ്ഥലമാണ്.സസ്യജാലങ്ങളെയും പക്ഷികളെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും പഠിക്കാൻ സന്ദർശകർ ഇവിടെ വരാറുണ്ട്.
കാടുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടിൽ സ്വന്തം പ്രയത്നത്തിലൂടെ അഞ്ച് ഏക്കർ വനം വളർത്തി എടുത്ത ദേവകി അമ്മക്ക് ലഭിച്ച പദ്മശ്രീ ബഹുമതി പരിസ്ഥിതി സംരക്ഷണത്തിനുള്ള അംഗീകാരമായി കരുതാം
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)
1.jpg)
3.jpg)