സർക്കാർ കണ്ണടച്ചു ; ഇരുട്ടി വെളുത്തപ്പോൾ വനഭൂമി സ്വകാര്യഭൂമിയായി : പൊന്തൻപുഴ വനത്തിന്റെ ഞെട്ടിക്കുന്ന കഥ
                                
                                    
                                                First Published : 2018-03-13, 00:00:00 -
                                                1 മിനിറ്റ് വായന
                                
                                
                                    
                                                                     
  പത്തനംതിട്ട : സർക്കാർ പിടിപ്പുകേട് കൊണ്ട് സ്വകാര്യവ്യക്തികൾ സ്വന്തമാക്കാൻ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനപ്രദേശം. കോട്ടയം പത്തനംതിട്ട ജില്ലകളിലായി ഏഴായിരത്തിലധികം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പൊന്തൻപുഴ വനമാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യവ്യക്തികൾക്ക് സ്വന്തമാകുന്നത്. 37  വർഷമായി  നടക്കുന്ന കേസിൽ ഹൈക്കോടതിയിൽ വാദം നടത്തുന്നതിൽ സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പൊന്തൻപുഴ വനം സ്വകാര്യ ഭൂമിയാണെന്ന കോടതിവിധി ഉണ്ടാകാൻ കാരണം. രാജാവിന്റെ കയ്യിൽ നിന്നും ലഭിച്ച ചെമ്പോല നീട്ടുകൾ കൈവശമുണ്ടെന്നും അതിനാൽ ഭൂമിയിന്മേൽ അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് 283 സ്വകാര്യ വ്യക്തികൾ ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഇത് സംരക്ഷിത വാനപ്രദേശമാണെന്ന് തെളിവുകൾ സഹിതം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകൻ ദയനീയമായി പരാജയപ്പെട്ടു. 2018 ജനുവരിയിലെ വിധി വിവാദമായതോടെ  കോൺഗ്രസ്, കേരളാകോൺഗ്രസ്, ബിജെപി തുടങ്ങിയ കക്ഷികൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ കെ.എം മാണി നിയമസഭയിൽ അടിയന്തിര പ്രമേയവും ഉന്നയിച്ചു. വനം വകുപ്പ് ഭരിക്കുന്ന സിപിഐക്ക് നേരെയാണ്.
                                
                                    Green Reporter
                                    
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                    Visit our Facebook page...
                                
                                
                                
                        
                            
                            
                            
                            
                            
                            
                            
                                Responses
                                
                                                                    
                                        
                                            0 Comments
                                        
                                    
                                                                    
                            
                            
                            
                            
                                Leave your comment
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                            
                            
                        
                
പത്തനംതിട്ട : സർക്കാർ പിടിപ്പുകേട് കൊണ്ട് സ്വകാര്യവ്യക്തികൾ സ്വന്തമാക്കാൻ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനപ്രദേശം. കോട്ടയം പത്തനംതിട്ട ജില്ലകളിലായി ഏഴായിരത്തിലധികം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പൊന്തൻപുഴ വനമാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യവ്യക്തികൾക്ക് സ്വന്തമാകുന്നത്. 37 വർഷമായി നടക്കുന്ന കേസിൽ ഹൈക്കോടതിയിൽ വാദം നടത്തുന്നതിൽ സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പൊന്തൻപുഴ വനം സ്വകാര്യ ഭൂമിയാണെന്ന കോടതിവിധി ഉണ്ടാകാൻ കാരണം. രാജാവിന്റെ കയ്യിൽ നിന്നും ലഭിച്ച ചെമ്പോല നീട്ടുകൾ കൈവശമുണ്ടെന്നും അതിനാൽ ഭൂമിയിന്മേൽ അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് 283 സ്വകാര്യ വ്യക്തികൾ ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഇത് സംരക്ഷിത വാനപ്രദേശമാണെന്ന് തെളിവുകൾ സഹിതം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകൻ ദയനീയമായി പരാജയപ്പെട്ടു. 2018 ജനുവരിയിലെ വിധി വിവാദമായതോടെ കോൺഗ്രസ്, കേരളാകോൺഗ്രസ്, ബിജെപി തുടങ്ങിയ കക്ഷികൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ കെ.എം മാണി നിയമസഭയിൽ അടിയന്തിര പ്രമേയവും ഉന്നയിച്ചു. വനം വകുപ്പ് ഭരിക്കുന്ന സിപിഐക്ക് നേരെയാണ്.
                                    
                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            
                                                                    
                                                            




