പുതിയ ക്വാറികൾ അനുവദിക്കരുത് !


First Published : 2025-05-05, 12:29:24pm - 1 മിനിറ്റ് വായന


വികസനമെന്ന വ്യാജ സങ്കൽപത്തിൻ്റെ ലഹരിയിൽ കേരള സർക്കാർ പാഠമൊന്നും പഠിക്കുന്നില്ല എന്നു മാത്രമല്ല,ജനങ്ങ ൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം പിൻവാങ്ങുക യുമാണെന്നു് പുതിയ 22 ക്വാറികൾ തുടങ്ങാനുള്ള സർക്കാർ നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആരോപിക്കുന്നു.ഇത് സംബന്ധിച്ച മാതൃഭൂമിയിലെ വാർത്ത ജനങ്ങളോടുള്ള വെല്ലു വിളിയാണ്.

പശ്ചിമഘട്ടത്തിലെ സുപ്രധാന പരിസ്ഥിതിലോല മേഖലകളി ൽ,ഖനനമടക്കമുള്ള  നടപടികൾ കർശനമായി നിയന്ത്രിച്ചിരി ക്കുന്ന, വന്യജീവി സങ്കേതങ്ങളുടെ സമീപമുള്ള നിയന്ത്രിത മേഖലകളിൽ തന്നെ പരിസ്ഥിതി ആഘാതം സംബന്ധിച്ച് ഒരു പഠനവും നടത്താതെയുള്ള സർക്കാർ നീക്കം ദുരൂഹമാണ്.


വന്യജീവികളുടെ ആവാസമേഖലകളിൽ കടന്നു കയറുകയും അവയുടെ അതിജീവനം ദുസ്സഹമാവു കയും മൃഗങ്ങൾ തുടർ ച്ചയായി നാടിറങ്ങുകയും ചെയ്തതി ൻ്റെ നിത്യദുരന്താനുഭവ ങ്ങളിൽ കേരളമാകെ ഭയപ്പെട്ടു കഴിയുന്ന സമയത്ത് തന്നെ ജനങ്ങളെയാകെ വെല്ലുവിളിച്ചുള്ള സർക്കാരിൻ്റെ നീക്കം അനുവദിക്കാനാവില്ല.മാത്രമല്ല,വയനാട്,ഇടുക്കി പാലക്കാട്  ജില്ലകളിൽ  പ്രത്യേകിച്ചും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന് തീരാ മുറിവുകൾ തീർക്കുമ്പോൾ,അതിൻ്റെ കാരണങ്ങളിൽ പ്രധാനം ക്വാറികൾ സൃഷ്ടിക്കുന്ന ആഘാത ങ്ങളാണെന്ന വ്യത്യസ്ത പഠന റിപ്പോർട്ടുകൾ സർക്കാരിൻ്റെ മുമ്പിൽ തന്നെയുള്ളപ്പോൾ ,ക്വാറി മാഫിയകളെ പ്രീണിപ്പിക്കാ നുള്ള  സർക്കാർ നീക്കം അപകടകരമാണെന്ന് ഏകോപന സമിതി സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു.


2016ലും 2021 ലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ക്വാറികൾ സർക്കാർ മേഖലയിൽ ആക്കുമെന്ന് എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണമായും മറന്നുള്ള നീക്കത്തിന് പിന്നിലെ അജണ്ട എന്തു തന്നെയായാലും കേരളം അത് തള്ളികളയുക തന്നെ ചെയ്യും.


സർക്കാർ ഈ ദുരുഹ നീക്കത്തിൽ നിന്ന് പിൻതിരിയണ മെന്ന് ഏകോപന സമിതി അഭ്യർത്ഥിക്കുന്നു.

ക്വാറികൾ സർക്കാർ നിയന്ത്രണത്തിൽ  കൊണ്ടുവരണ മെന്നും അനധികൃത ക്വോറികളിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട റോയൽറ്റികൾ ക്വാറി മാഫിയകളിൽ നിന്ന് കണ്ടു കെട്ടണമെന്നും ഉള്ള ഏകോപനസമിതിയുടെ വർഷങ്ങളായ  ആവശ്യം ഞങ്ങൾ വീണ്ടും ഉന്നയിക്കുന്നു.


ഇപ്പോൾ തന്നെ താറുമാറായ പശ്ചിമഘട്ടമലനിരകളിലെ അതീവദുർബല മേഖലകളിൽ ഇനി ഒരാഘാതവും ഉണ്ടാകാൻ അനുവദിക്കരുതെന്നും അങ്ങിനെ സംഭവിക്കു ന്നത് കേരളത്തിന് താങ്ങാനാവില്ലെന്നും ഉള്ള യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണമെന്നും ഈ തീരുമാനത്തിൽ നിന്ന് പിൻതിരിയണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

എസ് ബാബുജി                                                                                                               കോട്ടയം ,
പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതിക്കു വേണ്ടി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment