മലകൾക്കായി ഒരു ദിവസം !


First Published : 2025-12-19, 04:23:26pm - 1 മിനിറ്റ് വായന


ഏഴു കുന്നുകളുടെ നഗരം(Seven Hills City) എന്ന് തിരുവനന്ത പുരത്തെ വിശേഷിപ്പിക്കാറുണ്ട്.കൊടൈക്കനാലിനെ കുന്നു കളുടെ രാജകുമാരി(Princess of Hills)എന്നാണ് പറയുക. പാലക്കാട്ടെ രായിരനെല്ലൂർ കുന്നിൻ്റെ പ്രാധാന്യം നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ടാണ്.ഹീറ കുന്നുകളും അയ്യപ്പൻ്റെ 18 മലനിരകളും അഗസ്ത്യമുടിയും അഗസ്ത്യ മുനിയും ശിവഭഗ വാൻ്റെ ഹിമാലയവും ശിവഗിരിയും എല്ലാം മലകളുടെ സാമൂഹിക പ്രാധാന്യത്തെ ഓർമ്മയിൽ കൊണ്ടു വരുന്നു.ഭക്തന്മാരുടെ സഹകരണത്തൊടെയാണ് അവശേഷിക്കുന്ന മലനിരകൾ പൊട്ടിച്ചും ഇടിച്ചും തകർത്തു വരുന്നത് എന്നതാണ് വൈരുധ്യം. ഈ സാഹചര്യത്തിലാണ് കുനുകളുടെ ഒരു ദിനം കൂടി നാട്ടിൽ കടന്നുപോയത്.


കൃഷി,ജലസുരക്ഷ,ദുർബലരായ പർവതങ്ങളിലെ സമൂഹങ്ങ ളുടെ ഉപജീവനമാർഗം എന്നിവയ്ക്കായി ഹിമാനികളുടെ സംരക്ഷണ ത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കാനുള്ള അവസരമായിരുന്നു അന്താരാഷ്ട്ര പർവത ദിനം 2025 International Mountain Day (ഡിസംബർ 11).


ഭൂമിയിലുടനീളം കാണപ്പെടുന്ന വിശാലമായ ഹിമത്തിന്റെയും മഞ്ഞിന്റെയും ശേഖരമായ ഹിമാനികൾ തണുത്തുറഞ്ഞ ഭൂപ്രകൃതിയേക്കാൾ വളരെ കൂടുതലാണ്.അവ ആവാസ വ്യവസ്ഥയുടെയും സമൂഹങ്ങളുടെയും ജീവനാഡിയാണ്.  ഭൂമിയുടെ ഈ നിർണായക ഘടകങ്ങൾ അഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരിവർത്തനങ്ങൾക്ക് വിധേയ മായിക്കൊണ്ടിരിക്കുകയാണ്.


കാലാവസ്ഥാ സംവിധാനത്തിലും ജലചക്രത്തിലും ഹിമാനി കൾ,മഞ്ഞ്,ഐസ് എന്നിവ വഹിക്കുന്ന സുപ്രധാന പങ്ക്, വേഗത്തിലുള്ള ഉരുകലിന്റെ ദൂരവ്യാപകമായ പ്രത്യാഘാ തങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതി നായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2025നെ അന്താരാഷ്ട്ര ഗ്ലേസിയർ സംരക്ഷണ വർഷമായി പ്രഖ്യാപിച്ചു. ആഗോള സഹകരണം,ശാസ്ത്രീയ ഗവേഷണം ശക്തിപ്പെടുത്തൽ, ഹിമാനികളെയും മറ്റും സംരക്ഷിക്കുന്നതിനുള്ള നയങ്ങളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിട്ടത്.


ലോകത്തിലെ ശുദ്ധജലത്തിന്റെ 70% ഹിമാനികളും ഐസ് ഷീറ്റുകളും ഉൾക്കൊള്ളുന്നു.കൃഷി,ശുദ്ധമായ ഊർജ്ജം, ജലസുരക്ഷ,കോടിക്കണക്കിന് ആളുകളുടെ ജീവിതം  ഭീഷണിയിലാണ് . 


പശ്ചിമ ഘട്ട മലനിരകൾ വെട്ടി വെളിപ്പിച്ചതും ഇടനാടുകളിലെ കുന്നുകൾ തകർക്കുന്നതും കാറ്റിൻ്റെ ഗതിയെയും മറ്റും പ്രതികൂലമാക്കും.ഭൂപ്രദേശത്തിൻ്റെ ഘടനയിലെ മാറ്റം വൻ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.അത് മഴവെള്ളത്തിൻ്റെ ഒഴുക്കിലും ചാലുകളുടെ ഘടനയിലും മാറ്റം വരുത്തും.പുഴകളുടെ ഘടനയും ഗതി മാറ്റവും സാധ്യമാക്കും.മല ഇടിച്ചിലും മറ്റ് ദുരന്തങ്ങളും മലകളിലെ സ്ഫോടനങ്ങൾ വഴി വർധിപ്പിക്കും.


മലനിരകളിലെ പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയുടെ തകർച്ച വളരെ അപകടകരമായ വിഷയങ്ങൾ ഉണ്ടാക്കുന്നു. മൃഗജന്യ രോഗങ്ങളും മനുഷ്യ-മൃഗസംരക്ഷണവും അതിൻ്റെ ഭാഗമാണ് . 


കുന്നുകളുടെ പ്രാധാന്യത്തെ പറ്റി കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിക്കേണ്ട ദിനം(ഡിസംബർ 11)കടന്നു പോയ വിവരം കൃഷി വകുപ്പും പരിസ്ഥിതി വകുപ്പും അറിഞ്ഞിട്ടില്ല എന്നാണ് അവരുടെ തണുപ്പൻ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment