ശബരിമലയും പ്രകൃതിയും


First Published : 2025-11-25, 01:48:11pm - 1 മിനിറ്റ് വായന


18 മലകളുടെ അധിപനായി വാഴുന്നവൻ എന്ന് വിശ്വാസികൾ കരുതി പോരുന്ന ശ്രീ അയ്യപ്പന്റെ പൂങ്കാവനങ്ങളുടെ അവസ്ഥ ദിനംപ്രതി മോശമാകുകയാണ്.നീരുറവയായ പമ്പയും പെരിയാറും ക്ഷീണിതയാണ്.പെരിയാർ കടുവ-ആന സങ്കേത ത്തിൻ്റെ ബഫർസോണിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ദേവാല യത്തിലെക്കുള്ള ഭക്തജനപ്രവാഹം നിയന്ത്രണങ്ങളില്ലാതെ
വർധിക്കുന്നു.

പമ്പ എന്ന വാക്കിന്റെ അർത്ഥം പാപത്തെ കൊല്ലുന്ന ഇടം എന്നാണ്(പമ്പ കടക്കും എന്ന പ്രയോഗം).നദിക്ക് ആസ്മ രോഗം മാറ്റുവാൻ കഴിവുണ്ട് എന്നും വിശ്വസിക്കുന്നു. ശബരിമല യാത്ര തുടങ്ങുന്നത് നീലിമലയിലൂടെയാണ്. തുടർച്ചയായ 3 മണിക്കൂർ(5 k.m)നീണ്ടു നിൽക്കുന്ന മലകയറ്റം,പമ്പയിൽ നിന്നും അപ്പാച്ചിമേട് വഴി കടന്നു പോകുന്നു.61കിലോ മീറ്റർ ദൈർഘ്യമുള്ള കാനന പാത എരുമേലി,അഴുത,പമ്പ വഴി സന്നിധാനത്തെത്തും.മറ്റൊന്ന് 13 Km വരുന്ന വണ്ടിപ്പെരിയാർ,ഉപ്പുപാറ,സന്നിധാനം വരെ നീളുന്നു. 


പെരിയാർ സംരക്ഷിത മേഖലയിൽ 35 തരം സസ്തനികളും 266 തരം പക്ഷികളും 45 തരം ഉരഗങ്ങളും 40 തരം മത്സ്യങ്ങ ളും ജീവിക്കുന്നു.160 തരം ചിത്ര ശലഭങ്ങളിൽ തെക്കേ ഇന്ത്യ യിലെ എറ്റവും വലിപ്പമുള്ള Southern Bird wing ,വംശ നാശ ഭീഷണിയുള്ള Travancore evening brown എന്നിവ പ്രത്യേകത കളാണ്.ദശ പുഷ്പം,നീലക്കുറിഞ്ഞി എന്നീ അപൂർവ്വ സസ്യങ്ങൾ ഇവിടെ വളരുന്നു.


ശബരീശൻ്റെ പൂങ്കാവനവും പമ്പയും സുരക്ഷിതമായി തുടരണമെങ്കിൽ,ഭക്തരുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടാകണം.കേദാർനാഥ്,ഗോമുഖ് തുടങ്ങിയ പുണ്യയിടങ്ങ ളിൽ എന്ന പോലെ ഒരു ദിവസം അനുവദിക്കപ്പെടുന്നവരുടെ എണ്ണം ഇന്നത്തെ 1 ലക്ഷത്തിൽ നിന്നും കാൽ ലക്ഷമാകണം. പകരം മൺസൂൺ മാസങ്ങൾ ഒഴിച്ചുള്ള എല്ലാ ദിവസവും ദർശനം അനുവദിക്കാൻ ബന്ധപ്പെട്ടവർ തീരുമാനിക്കണം. ഭക്തർ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുവാൻ നിയമങ്ങൾ കർക്കശമാക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment