NH -66 : മൈലക്കാട്ടെയും തകർച്ചക്കു പിന്നിൽ അഴിമതി !
First Published : 2025-12-10, 11:35:02am -
1 മിനിറ്റ് വായന
3.jpg)
കൊല്ലം,കൊട്ടിയം മൈലക്കാടു സമീപം നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഭാഗം ഇടിഞ്ഞു താഴ്ന്നതിനെ ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ലഘൂകരിക്കാൻ കഴിയില്ല.ഇതിനു മുമ്പ് മലപ്പുറത്തും കാസർഗോഡും നിർമാണത്തിലിരിക്കുന്ന ഭാഗങ്ങൾ തകർന്നിരുന്നു.
സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾക്കു കേടുപാടുണ്ടായി. ആർക്കും പരിക്കില്ല.കൊട്ടിയം,മൈലക്കാട്(31.25 km)ദേശീയ പാതയുടെ അപ്രോച്ച് റോഡ്,ഡിസംബർ 5, 2025, ഉച്ചയ്ക്ക് ശേഷം ഏകദേശം 3:55 PM ന് വിണ്ടു കീറുകയായിരുന്നു. നിർമ്മാണം നടക്കുന്ന ഭാഗത്തെ സൈഡ് ഭിത്തിയും റോഡി ന്റെ ഒരു ഭാഗവുമാണ് ഇടിഞ്ഞത്.
കേരളത്തിലെ ദേശീയപാതയുടെ പണി ഏറ്റെടുത്തതിൽ കൂടുതലും സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികളാണ്. നമ്മുടെ സാഹചര്യങ്ങൾ പഠിക്കാതെ സ്റ്റാൻഡേഡ് ഡിസൈ നാകും അവർ ഉപയോഗിക്കുക.എംബാങ്ക്‌മെന്റ് പണിയുന്ന സ്ഥലത്ത് മണ്ണുപരിശോധന നടത്തേണ്ടതാണ്.പക്ഷേ,അതു രൂപകല്പന ചെയ്യുന്നത് ഡൽഹിയിലോ ഹൈദരബാദിലോ ഇരിക്കുന്നവരാകും.അവർ സ്ഥലംപോലും കണ്ടിട്ടുണ്ടാകില്ല.
പണ്ടൊക്കെ 5 മീറ്ററിൽ കൂടുതൽ ഉയരത്തിൽ എംബാങ്ക്‌മെന്റ് അനുവദിച്ചിരുന്നില്ല.കാലംമാറിയപ്പോൾ മാറ്റം വന്നു.ഇത്തരം നിർമിതികളുടെ അടിയിലെ മണ്ണിന് ഉറപ്പുണ്ടോയെന്ന് കർശന മായി പഠിക്കണം.താഴെ ജലസ്രോതസ്സുണ്ടെങ്കിൽ ഒഴുക്ക് തിരിച്ചുവിടണം.അല്ലെങ്കിൽ നിർമിതി തകരും.
പാശ്ചാത്യരാജ്യങ്ങളിൽ റോഡുകളുടെയും മറ്റും മണ്ണു പരിശോധനാഫലം സമൂഹത്തി നു ലഭ്യമാണ്.കൊല്ലത്ത് അപകടം നടന്ന സ്ഥലത്ത് ഇത്തരം നിർമിതി പോരെന്ന് നാട്ടുകാർ പറഞ്ഞിരുന്നെന്നാണ് വാർത്തകളിൽ കണ്ടത്. അവർക്ക് അവരുടെ മണ്ണ് എങ്ങനെയുള്ളതാണെന്നറിയാം. സ്ഥലം കാണാതെ രൂപകല്പന ചെയ്യുന്നവർക്ക് അതറിയില്ല.
ചതുപ്പു പ്രദേശത്തെ മണ്ണ് മൃദുവായിരിക്കും.നികത്താനായി നല്ല മണ്ണ് ഉപയോഗിക്കണം.അതിൽ ചെളി ചേർന്നാൽ ഫ്രിക്‌ഷൻ കിട്ടില്ല.ചെളി ചേരുമ്പോൾ വെള്ളം ഒഴുകിപ്പോകു കയുമില്ല.നല്ല ബലമുള്ള ചെങ്കല്ല്,പാറ എന്നിവയുള്ള സ്ഥലത്ത് 30 ടൺ/മീറ്റർ സ്‌ക്വയർ വരെ മുകളിൽ ബലം എടുക്കും.മണ്ണു പരിശോധിച്ചിട്ടാണ് പ്രദേശത്ത് പാലം പോലെ പില്ലർ അടിച്ചു ള്ള നിർമിതി വേണമോയെന്നു തീരുമാനിക്കുക.ഉറച്ച മണ്ണായി രുന്നെങ്കിൽ കൊല്ലത്തെ ഇപ്പോഴത്തെ പണിയുടെ രീതി കുഴപ്പമില്ല.പക്ഷേ, അത് അങ്ങനെയുള്ള പ്രദേശമല്ല.
ഒരു നിർമിതിയുടെ എല്ലാ ഘട്ടങ്ങളും ഒരു കരാറുകാരൻ തന്നെ ചെയ്യുന്ന EPC (Engineering,Procurment and Construction)രൂപകല്പനയും അതു നടപ്പാക്കലും ഒരേയാളു കൾ തന്നെയാകുമ്പോൾ സ്വതന്ത്രമായ പരിശോധന നടക്കില്ല. വിദഗ്ധരെക്കൊണ്ടോ മികച്ച സ്ഥാപനങ്ങളെക്കൊണ്ടോ രൂപകല്പന പരിശോധിപ്പിക്കണം.അല്ലെങ്കിൽ കമ്മിറ്റിയെ വെച്ചു പഠിക്കണം. ഇതൊന്നും ഇവിടെ നടക്കുന്നില്ല.
പൊതുപണം ചെലവാക്കുമ്പോൾ സുരക്ഷയ്ക്കാണു മുൻ ഗണന നൽകേണ്ടത്.500 കോടിയുടെ കരാറെടുത്ത് 350 കോടിക്കു തീർക്കാൻ ശ്രമിക്കുമ്പോൾ ജനത്തെ കാത്തിരി ക്കുന്നത് അപകടകരമായ സാഹചര്യമാകും.
കൊട്ടിയം മൈലക്കാട് ഇറക്കത്തെ ഉയരപ്പാതയിലുണ്ടായത് വന്‍ ഗര്‍ത്തമാണ്.കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ മാസ ങ്ങളായി നിറച്ച്,ഉറപ്പിച്ചിരുന്ന മണ്ണ് മുഴുവന്‍ താഴ്ന്നു പോയ തോടെ സര്‍വീസ് റോഡിലെ വിള്ളല്‍ വലുതാകുകയാ യിരുന്നു.റോഡും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഓടയും തൊട്ടടുത്ത തോടിന്റെ സംരക്ഷണ ഭിത്തിയുമടക്കം തകർന്നു.
ഈ ഭാഗത്ത് നിർമ്മാണത്തിൽ പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിൻ്റെ പരിസ്ഥിതിയെ മനസ്സിലാകാതെ,ലാഭം മാത്രം മുൻനിർത്തി വരുന്ന NH 66 ൻ്റെ രൂപരേഖ മുതൽ പ്രശ്നങ്ങൾ രൂക്ഷമാണ്.നീരുറവകളുടെ കിഴക്കുനിന്ന് പടിഞ്ഞാറേക്കുള്ള ഒഴുക്കുകൾക്ക് വലിയ തോതിൽ തടസ്സങ്ങൾ ഉണ്ടാക്കും വിധമാണ് നിർമാണങ്ങൾ പുരോഗമിക്കുന്നത്.നെൽവയലു കളും ചതുപ്പുകളും നികത്തിയാണ് നിർമാണം
NH 66 ൻ്റെ ഘടനയിലെയും നിർമാണത്തിലെയും പ്രശ്നങ്ങൾ ക്ക് അഴിമതി ആക്കം കൂട്ടുന്നു.അത് ജനങ്ങൾക്കുണ്ടാക്കുന്ന തിരിച്ചടികൾ വളരെ ആഴത്തിലുള്ളതാണ് എന്ന് സംസ്ഥാന സർക്കാരും മറക്കാൻ ശ്രമിക്കുന്നു.
Image credits : Aviyal
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)