അധിനിവേശ സസ്യങ്ങൾ പിടി മുറുക്കുന്നു !
First Published : 2025-12-27, 02:56:16pm -
1 മിനിറ്റ് വായന
.jpg)
ആക്രമണാത്മക സ്വഭാവമുള്ള അധിനിവേശ സസ്യങ്ങൾ ഇന്ത്യയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ വീർപ്പുമുട്ടി ക്കുന്നു.പശ്ചിമഘട്ടം,ഹിമാലയം,വടക്കുകിഴക്കൻ മേഖല തുടങ്ങിയ പാരിസ്ഥിതി ലോല പ്രദേശങ്ങളിൽ അവയുടെ വ്യാപ്തി ഇരട്ടിയായതായും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ വ്യതിയാനം,ഭൂവിനിയോഗ മാറ്റം,വ്യാപകമായ ജൈവവൈവിധ്യ തകർച്ച എന്നിവയുടെ സംയോജിത സമ്മർ ദ്ദങ്ങളാണ് അവയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണമാകുന്നത്.Nature Sustinability ജേണലിൽ പ്രസിദ്ധീ കരിച്ച പുതിയ പഠനം പറയുന്നു.
ഈ ഇനങ്ങളുടെ സാന്നിധ്യം ഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു.
2022 ആകുമ്പോഴേക്കും ഏകദേശം 14.4 കോടി ആളുകൾ,28 ലക്ഷം കന്നുകാലികൾ,200,000 ച.കിലോമീറ്റർ വരുന്ന ചെറു കിട കാർഷിക ഭൂമി എന്നിവ കുറഞ്ഞത് ഒരു പുതിയ സസ്യ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
2006 നും 2022 നും ഇടയിൽ ഇന്ത്യയിലുടനീളം 277,000 ച. കിലോമീറ്റർ വ്യാപിച്ചു ഈ അപകടകരമായ സസ്യങ്ങൾ. ആഗോള പാരിസ്ഥിതിക മാറ്റങ്ങളായ താപനം,തീപിടിത്ത ങ്ങൾ,സസ്യഭക്ഷണത്തിലെ മാറ്റങ്ങൾ,ദ്രുതഗതിയിലുള്ള ഭൂവിനിയോഗ പരിവർത്തനം എന്നിവയൊക്കെ ഘടകങ്ങളാണ്.
പ്രതിവർഷം 15,500 ച.കിലോമീറ്റർ പ്രകൃതിദത്ത പ്രദേശങ്ങൾ കുറഞ്ഞത് ഒരു പുതിയ ഇനമെങ്കിലും ആക്രമിക്കുന്നു.11,200 ച.കിലോമീറ്റർ അധിനിവേശം തീറ്റ നഷ്ടത്തിന് കാരണമാകു ന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ വർഷവും ഏകദേശം 70 ലക്ഷം ആളുകൾ പുതിയ ആക്രമണ സസ്യങ്ങൾക്ക് വിധേയരായി.
2022 ആയപ്പോഴേക്കും കന്നുകാലികൾക്കും മറ്റും സമൃദ്ധ മായ തദ്ദേശീയ തീറ്റയുള്ള 266,954 ച.കിലോമീറ്റർ പ്രകൃതി ദത്ത പ്രദേശങ്ങളെയും,212,450 ച.കിലോമീറ്റർ സസ്യഭുക്കു കൾ നിറഞ്ഞ ഭൂപ്രകൃതിയെയും,105,725 ച.കിലോമീറ്റർ കടുവ ആവാസവ്യവസ്ഥയെയും ആക്രമണങ്ങൾ ബാധിച്ചു.
ഇന്ത്യയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തും ഇപ്പോൾ ലാന്റാന കാമറ,ക്രോമോലേന ഒഡോറാറ്റ,പ്രോസോപ്പിസ് ജൂലിഫ്ലോറ എന്നിവയുൾപ്പെടെ കുറഞ്ഞത് 11 പ്രധാന ആക്രമണ സസ്യജാലങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു.
പശ്ചിമഘട്ടത്തിലും വടക്കുകിഴക്കൻ മേഖലയിലും ഈ ഇനം രണ്ട് പതിറ്റാണ്ടിനുള്ളിൽ അതിന്റെ വ്യാപ്തി ഇരട്ടിയാക്കി. ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ, മരുഭൂമിവൽക്കരണം തടയുന്നതിനായി അവതരിപ്പിച്ച പ്രോസോപ്പിസ് ജൂലിഫ്ലോറ, വന്യജീവികൾക്കും മറ്റ് സമൂഹങ്ങൾക്കും അത്യന്താപേക്ഷിത മായ തദ്ദേശീയ കുറ്റിച്ചെടികളെയും പുല്ലുകളെയും നശിപ്പിക്കുന്നു.
മുമ്പ് വരണ്ട അന്തരീക്ഷത്തിൽ ഒതുങ്ങുമെന്ന് കരുതിയിരുന്ന ചില ഇനങ്ങൾ ഇപ്പോൾ ഹിമാലയൻ പ്രദേശങ്ങളിലേക്കും ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലേക്കും മാറിയിരിക്കുന്നു. ഇന്ത്യൻ ഉപദ്വീപിലെ വരണ്ട പുൽമേടുകൾ,ഗംഗ,ബ്രഹ്മപുത്ര എന്നിവിടങ്ങളിലെ നനഞ്ഞ പുൽമേടുകൾ,പശ്ചിമഘട്ടത്തി ലെ ഷോല പുൽമേടുകൾ,രാജ്യത്തുടനീളമുള്ള പുൽമേടുകൾ തുടങ്ങിയ തുറന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ ഏറ്റവും ദുർബലമായി മാറി.
243 ജില്ലകളും 167 സംരക്ഷിത മേഖലകളും ഉയർന്ന അപകട സാധ്യതയുള്ളവയാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു,മിക്ക സംസ്ഥാനങ്ങളിലും ഏറ്റവും പ്രബലമായ ആക്രമണകാരി യായി ലാന്താന കാമറ ഉയർന്നുവന്നു.അതേസമയം ഏറ്റവും വേഗത്തിൽ വളരുന്ന ഭീഷണിയാണ് ക്രോമോലേന ഒഡോറാറ്റ വടക്ക് ശിവാലിക്-തേരായ് മേഖല,വടക്കുകിഴക്ക്,ആരവല്ലി പർവതനിരകൾ,മധ്യ ഇന്ത്യയിലെ ദണ്ഡകാരണ്യ വനങ്ങൾ, പശ്ചിമഘട്ടത്തിലെ നീലഗിരി മേഖല എന്നിവിടങ്ങളിൽ ഉയർന്ന അപകട സാധ്യതയുള്ള ക്ലസ്റ്ററുകൾ മാപ്പ് ചെയ്തു.
അധിനിവേശ സസ്യങ്ങൾ 2020 വരെയുള്ള 60 വർഷങ്ങൾ കൊണ്ട് 8.30 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തിനുണ്ടാക്കി.മനുഷ്യ മൃഗ സംഘർഷങ്ങൾക്ക് അധിനിവേശ സസ്യങ്ങൾ ഒരു കാരണമാകാറുണ്ട്,വിശിഷ്യ ആനകളുടെ കാര്യത്തിൽ ...
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
1.jpg)