'പ്രകൃതി തന്നെ ലഹരി' എന്ന സന്ദേശവുമായി ബിജു കാരക്കോണത്തിൻ്റെ ചിത്ര പ്രദർശനം.......


First Published : 2025-11-20, 12:01:12pm - 1 മിനിറ്റ് വായന


പ്രകൃതിയുടെ മാസ്മരികത: 'പ്രകൃതി തന്നെ ലഹരി' എന്ന സന്ദേശവുമായി ബിജു കാരക്കോണം

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീ ബിജു കാരക്കോണം നടത്തുന്ന 'പ്രകൃതി തന്നെ ലഹരി' എന്ന ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുകയാണ്.

ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാ പീഠത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിൻ്റെ തൊണ്ണൂറ്റി ഒന്നാമത് ഫോട്ടോഗ്രാഫി പ്രദർശനം വഴി ലഹരിക്കെതിരായ പോരാട്ട ത്തിൽ പ്രകൃതിയുടെ അത്ഭുതലോകത്തേക്ക് യുവതലമുറ യെ ക്ഷണിക്കാൻ സഹായിച്ചു.


ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ മെമ്പർ അഡ്വക്കേറ്റ് മേരി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്ക് നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി.ചടങ്ങിൽ എം. രാധാകൃഷ്ണൻ നായർ ചെയർമാൻ ശ്രീ ചാമുണ്ഡി ദേവി ടെംപിൾ ട്രസ്റ്റ്‌,കരിക്കകം അമ്പലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചാമുണ്ഡി വിദ്യാ പീഠം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാജ് മോഹൻ,  കരിക്കകം ക്ഷേത്രം പ്രസിഡന്റ് ശ്രീ കെ.പ്രതാപചന്ദ്രൻ, ട്രഷറർ ഗോപകുമാരൻ നായർ,എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ഡോക്ടർ ഹരീന്ദ്രൻ നായർ എന്നിവർ സന്നിഹിത രായിരുന്നു.

 ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഇന്ന് ലഹരി ഉപയോഗം.മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളും ഒരു സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി വളർന്നു. സൈക്കോട്ടിക്ക് വസ്തുക്കളുടെ പതിവ് ഉപഭോഗം വ്യക്തി യിൽ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരു മാറ്റമോ മനോഭാവമോ ഉണ്ടാക്കുന്നു,വ്യക്തിയുടെ ആരോഗ്യ ത്തെ മാത്രമല്ല,അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്നു.


"യാത്രകൾ ചെയ്യാത്ത മനുഷ്യർ കെട്ടികിടക്കുന്ന പുഴകളിലെ വെള്ളം പോലെയാണ്.അഴുക്കും മാലിന്യങ്ങളും അടിഞ്ഞു കൂടി ജലം മലീമസമായിത്തീരും.ജലം കണ്ണീരുപോലെ ശുദ്ധമാകാൻ ഇപ്പോഴും ഒഴുകികൊണ്ടിരിക്കണം"ബിജു  കാരക്കോണം വിശദീകരിച്ചു.


മാരകമായ രാസലഹരി പദാർത്ഥങ്ങളിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടാതിരിക്കാൻ,അവരെ പ്രകൃതിയുടെ അത്ഭുതലോകത്തേക്ക് ആകർഷിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം.മാനസികമായ സന്തോഷവും സമാധാനവും ലഭിക്കാത്തതാണ് പലരും ലഹരിയുടെ പിടിയിൽ അകപ്പെടാനുള്ള പ്രധാന കാരണം.ഈ ശൂന്യതയിൽ നിന്ന് അവരെ മോചിപ്പിക്കാനും പുതിയ ജീവിത ത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം പ്രകൃതിയുമായി അടുത്തിടപഴകുക എന്നതാണ്.


പൂക്കളുടെ സൗന്ദര്യവും പക്ഷികളുടെ കളകളാരവവും, കാടിന്റെ പച്ചപ്പും പുഴയുടെ കുളിർമ്മയുമെല്ലാം നമ്മുടെ മനസ്സിന് നൽകുന്ന സന്തോഷവും ഉന്മേഷവും ലഹരി പദാർത്ഥങ്ങളിൽ നിന്ന് ലഭിക്കുന്ന കൃത്രിമമായ ഉത്തേജന ത്തേക്കാൾ എത്രയോ വലുതാണ്.പഠനങ്ങൾ തെളിയിക്കു ന്നത് പോലെ, പച്ചപ്പുള്ള സ്ഥലങ്ങളിൽ സമയം ചെലവഴിക്കു ന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ലഹരിയുടെ ഭീഷണി ചെറുക്കാനുള്ള ഏറ്റവും നല്ല പ്രതിരോധം,കുട്ടിക്കാലം മുതൽ പ്രകൃതി സ്നേഹം പകർന്നു നൽകുക എന്നതാണ്.പൂക്കളെയും പൂമ്പാറ്റകളെയെയും സ്നേഹിച്ച് വളരുന്ന കുട്ടിക്ക് സഹജീവികളുടെ വേദനകളും ബുദ്ധിമുട്ടുകളും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.വീട്ടിലെ മുതിർന്നവർ പൂച്ചെടികളും പച്ചക്കറികളും നട്ട് പരിപാലിക്കു ന്നതിൽ കുട്ടികളെയും പങ്കാളികളാക്കണം.ചിത്രശലഭ നിരീക്ഷണം കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹവും, ജിജ്ഞാസയും, നിരീക്ഷണപാടവവും ക്ഷമയും വളർത്താൻ സഹായിക്കുന്ന ഒരു മികച്ച ഉദാഹരണമാണന്ന് ബിജു അഭിപ്രായപ്പെട്ടു.


"നല്ലൊരു നാളെയ്ക്കായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് ഒരുമിക്കാം,ലഹരിമുക്ത കേരളത്തിനായി," എന്ന് ബിജു കാരക്കോണം തൻ്റെ ചിത്രങ്ങ ളിലൂടെ യുവതലമുറയ്ക്ക് സന്ദേശം നൽകി.പ്രകൃതിയെ സ്നേഹിക്കുകയും അതിൻ്റെ ഭാഗമാവുകയും ചെയ്യുന്ന ഒരു തലമുറ ഒരിക്കലും വിഷമയമായ ലഹരികളുടെ കെണിയിൽ വീഴില്ല എന്ന ശക്തമായ സന്ദേശമാണ് അദ്ദേഹത്തിൻ്റെ ഫോട്ടോ പ്രദർശനം നൽകുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment