Flood എന്ന സിനിമ ഇന്ത്യയെ പറ്റിയുമാണ് !
First Published : 2025-11-29, 10:58:56am -
1 മിനിറ്റ് വായന

Martin Gondaയുടെ രണ്ടാമത്തെ സിനിമ "The Flood ", സ്ലോവാക്യയിൽ,സറിന(Starina reservoir)ഡാം നിർമാണത്തി നായി ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന Rusyn ജന വിഭാഗത്തിൻ്റെ ഗ്രാമവുമായുള്ള വൈകാരിക ബന്ധത്തെ ചിത്രീകരിക്കുന്ന ചരിത്ര- നാടക വിഭാഗത്തിൽ പെടുന്നു. ലോക സിനിമ വിഭാഗത്തിൽ Iffl-56ൽ എത്തിയ The Flood ൻ്റെ രണ്ടാമത്തെ പ്രദർശനമാണ് അർജൻ്റീനക്കു ശേഷം ഇന്ത്യയിൽ നടന്നത്.
കിഴക്കൻ സ്ലോവേഷ്യക്കും മധ്യ യൂറോപ്പിനും കുടിവെള്ളം എത്തിക്കാൻ വേണ്ടിയുള്ള ജല സംഭരണിയാൽ മുങ്ങി പോകുന്ന 7 ഗ്രാമങ്ങളിൽ നിന്നാണ് 4000 കുടുംബങ്ങൾ, വിശിഷ്യാ കർഷകർ പടി ഇറങ്ങേണ്ടി വന്നത്.അവരിൽ സ്വന്തം കൃഷിയിടവും വീടും ഉപേക്ഷിക്കാൻ തയ്യാറാകതെ , അവസാനം വരെ പ്രതിരോധം തീർത്ത Mara യുടെയും അവളുടെ അച്ഛൻ്റെയും സുഹൃത്തുക്കളുടെയും കഥയാണ് Martin Gonda യുടെ സിനിമ പറയുന്നത്.
വേദനയോടെ ആണെങ്കിലും ജനിച്ച നാട് ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.സർക്കാർ പ്രതിനിധികളുടെ യാന്ത്രിക സമീപനങ്ങൾ(ഔദ്യോഗികമായ സംഭാഷണങ്ങൾ), ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പുകൾ ഇവയെക്കെ വെറുപ്പോടെയാണ് ഗ്രാമീണർ കാണാൻ ശ്രമിച്ചത്.
അച്ഛനും ഉയർന്ന സ്കൂൾ ക്ലാസിൽ പഠിക്കുന്ന മകളും.അച്ഛൻ പൂർണ്ണ സമയ കർഷകൻ.മകളുടെ ആഗ്രഹം വിമാനപറത്ത ലിൽ യോഗ്യത നേടുകയാണ്.നഗരത്തിൽ ഉപരിപഠനം നടത്താൻ വിധം അവൾ യോഗ്യത നേടുന്നു.
Mara അച്ഛനൊപ്പം സർക്കാരിൻ്റ ചെയ്തികൾക്കെതിരെ പ്രതികരിക്കുന്നു.ഒരു പ്രാവശ്യം,ഔദ്യോഗിക അറിയിപ്പു തരുന്ന മെഗഫോണിൻ്റെ വൈദ്യുതി ബന്ധം അവൾ മുറിച്ചു മാറ്റുന്നുണ്ട്.
സർക്കാർ പ്രതിനിധികൾ ഡാമിൻ്റെ നിർമാണവുമായി സഹകരിക്കണം എന്ന് ആവശ്യപ്പെടുന്ന അവസാനത്തെ യോഗത്തിൽ Maraയുടെ അച്ഛനും സുഹൃത്തുക്കളും അവരുടെ എതിർപ്പ് കൂടുതൽ ശക്തമാക്കുകയാണ്.എന്നാൽ മകൾ തൻ്റെ യഥാർത്ഥ നിലപാട് പ്രഖ്യാപിക്കുന്നു.താൻ സർക്കാർ അനുവദിക്കുന്ന ഫ്ലാറ്റിലെക്ക് മാറാൻ തയ്യാറാണ് എന്ന് പറയുന്നു.അത് അച്ഛന് വലിയ തിരിച്ചടിയായി തോന്നി, അദ്ദേഹം യോഗം ബഹിഷ്ക്കരിക്കുന്നു.എന്തോ പന്തികേട് തോന്നിയ മാറ പുറത്തു വരുമ്പോൾ കാണുന്നത് അച്ഛൻ മഴയത്ത് മുറ്റത്ത് വീണു കിടക്കുന്നതാണ്,ചലന ശേഷി നഷ്ടപ്പെട്ട് കിടക്കയിലാകുന്നു അദ്ദേഹം.'നല്ല ശരീര ഭാരമുള്ള അച്ഛനെ ശുശ്രൂഷിക്കാൻ ഏറെ പാടുപെടുന്നുണ്ട് മകൾ. ഇതിനിടയിൽ വീട് ഒഴുപ്പിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരോട് അച്ഛൻ്റെ മുറിയിൽ എത്തിരുത് എന്ന് കേണു പറയുന്നുണ്ട് അവൾ.
പിടിപടിയായി മറിയയുടെ അച്ഛനും യഥാർത്ഥ്യത്തിലെക്കെ ത്താൻ ശ്രമിക്കുന്നുഗ്രാമത്തിലെ പള്ളിയും സെമിത്തേരിയും മാറ്റാൻ നിർബന്ധിതമാകുകയാണ്,ദേവാലയം സ്ഫോടനം നടത്തി തകർക്കുന്നു.ഇതിനിടയിൽ മാറയുടെ അമ്മയുടെ ശവപ്പെട്ടി മണ്ണ് മാറ്റി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുമ്പോൾ, പെട്ടിയുടെ അടിഭാഗം ഇളകി,അമ്മയുടെ വസ്ത്രങ്ങൾ പുറത്ത് കാണുന്നുണ്ട്,അപ്പോൾ മറക്കും അച്ഛനും ഉണ്ടാകുന്ന അത്യഗാഥമായി വേദിനിക്കുന്ന മുഖഭാവം ക്യാമറയിലൂടെ പ്രത്യേകമായി സ്ക്രീനിൽ ഉയരുന്നു.
ഗ്രാമത്തിലെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന രംഗങ്ങൾ വേദന യോടെ കണ്ടു നിൽക്കുന്ന ഗ്രാമീണരുടെ അവസ്ഥ പടരുന്നുണ്ട് പ്രേക്ഷകരിലും.രണ്ട് ചെറുപ്പക്കാരുടെ വിവാഹച്ചടങ്ങും പാതിരിയുടെ സാനിധ്യ ത്തിൽ നടത്തി കൊണ്ടാണ് ഗ്രാമത്തിലെ അവസാന കൂടിച്ചേരിൽ അവസാനിക്കുന്നത്.
കർഷകരുടെ പശുക്കളെയും കുതിരയെയും കച്ചവടക്കാർക്ക് കൈമാറ്റം നടത്തുന്ന രംഗങ്ങളും ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞവരെ വേദനിപ്പിക്കും.Martin Ganda യുടെ 30 mts ദൈർഘ്യം വരുന്ന URA VIDA, തൊഴിലില്ലായ്മയെ പറ്റി അവതരിപ്പിച്ച 2019 ലെ ചിത്രം, ഷോർട്ട് ഫിലിം വിഭാഗത്തിൽ ലോക ശ്രദ്ധ നേടി.
Rusyn(റഷ്യക്കാരല്ല)വിഭാഗത്തിൽപ്പെട്ട 4000 കുടുംബങ്ങളുടെ നുറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും ഭാഷയും ഒക്കെ ഈ മാറ്റി പാർപ്പിക്കൽ വലിയ തിരിച്ചടി ഉണ്ടാക്കി എന്ന് പിൽക്കാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.ഇത്തരം തിരിച്ചടികൾ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങൾ അനുഭവിക്കുന്നുണ്ട്.
നമ്മുടെ നാട്ടിൽ 5 കോടിയോളം മനുഷ്യരാണ്,അതിൽ ഭൂരിപക്ഷവും ആദിവാസികൾ,ഖനനം,ജലസേചനം, ഊർജ്ജം,റോഡുകൾ തുടങ്ങിയവയുടെ പേരിൽ നൂറ്റാണ്ടുക ളായി താമസിച്ചു വന്ന മണ്ണ് ഉപേക്ഷിച്ച് പോകേണ്ടി വന്നത്.അവരിൽ എത്ര പേർക്ക് തൃപ്തികരമായ ഇടങ്ങൾ നൽകാൻ സർക്കാരുകൾക്ക് കഴിഞ്ഞു എന്നതിന്
മൂലംപള്ളിയിലെ അനുഭവങ്ങൾ കേരളത്തിന് തെളിവാണ്, വികസനത്തിൻ്റെ ഗുണ ഭോക്താക്കളാകാൻ അവർക്ക് അവസരം ഉണ്ടായതുമില്ല.
അത്യപൂർവ്വ സംസ്ക്കാരത്തിൻ്റെ ഭാഗമായിരുന്ന Rusyn വിഭാഗത്തിൻ്റെ ഒഴിഞ്ഞു പോകേണ്ടി വന്ന ഗ്രാമങ്ങളിലെക്ക്, വേനൽ കാലത്ത് അവരിൽ മിക്കവരും എത്തി ആനാടിനോടുള്ള വൈകാരിക ബന്ധം അറിയിച്ചു വരുന്നു എന്ന് പിൽക്കാല വാർത്തകളിൽ നിന്ന് മനസ്സിലാക്കാം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
2.jpg)
4.jpg)
2.jpg)