തെരഞ്ഞെടുപ്പിലെ അനിയന്ത്രിതമായ ശബ്ദ മലിനീകരണം !


First Published : 2025-12-10, 10:17:39am - 1 മിനിറ്റ് വായന


ചലിക്കുന്ന വാഹനത്തിൽ വിളിച്ചുപറച്ചിൽ അനുവദനീയമല്ല ! 


തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അനൗൺസ്മെന്റ് വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.2000 ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം,G.O.(P)No.64/02(S.R.O.No.289/2002), U6-30380 സർക്കുലർ എന്നിവ പ്രകാരം അനുമതി രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിൽ മാത്രം വാഹനങ്ങൾ നിറുത്തിയിട്ട് ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ കഴിയൂ.


വാഹനങ്ങളുടെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ സ്ഥാപിക്കുന്നതും ഫ്ലക്സ് ബാനർ,അനുമതി യില്ലാതെ വാഹന മോഡിഫിക്കേഷൻ,വാഹനങ്ങളിലെ കൊടി തോരണം എന്നിവയും കുറ്റകരമായി വരും.അനുമതി വാങ്ങാതെയുള്ള ഉപയോഗം,രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഉപയോഗം,പൊതുനിരത്തിലും നിശബ്ദ മേഖല യിലും തിരക്കുള്ള കവലകളിലുമുള്ള ഉപയോഗം,പ്രോഗ്രാം നടക്കുന്ന സ്ഥലപരിധിക്ക് പുറത്തുള്ള ശബ്ദം എന്നിവയെല്ലാം ചട്ടം ലംഘനമായി വരും.


Noise Pollution(Regulation and Control)Rules 2000 ലംഘന ത്തിന് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.ചട്ടം ലംഘനത്തിൽ കേസിലാകുന്ന സ്ഥാനാർഥി പെരുമാറ്റച്ചട്ട ലംഘകനാകുകയും ഭരണഘടന ആർട്ടിക്കിൾ 51 A(g)പ്രകാരമുള്ള പരിസ്ഥിതി ലംഘനം നടത്തുന്നയാളായി മാറുകയും ചെയ്യും.


അടച്ചുമൂടിയ ഓഡിറ്റോറിയം,കോൺഫറൻസ് മുറികൾ, കമ്മ്യൂണിറ്റി ഹാൾ എന്നിവയൊഴികെ മറ്റൊരിടത്തും രാത്രി 10 ന് ശേഷവും രാവിലെ 6ന് മുൻപും ഉച്ചഭാഷിണി പ്രവർത്തിപ്പി ക്കാൻ പാടില്ല.ചട്ട പരിപാലന അതോറിറ്റിയായ ജില്ലാ മജിസ്ട്രേറ്റ്,CP/SP, DySP/ACP എന്നിവർ ആരുടെയെങ്കിലും രേഖാമൂലമായ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പാടില്ല.ഉച്ചഭാഷിണി ഉപയോഗിക്കാൻ ഏഴ് ദിവസം മുമ്പേ അധികാരികളിൽ നിന്ന് രേഖാമൂലമായ അനുമതി വാങ്ങണം.


ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോടതികൾ, മതപരമായ സ്ഥലങ്ങൾ,വന്യജീവി സങ്കേതങ്ങൾ,വനമേഖല കൾ,പ്രവർത്തന സമയത്തെ പബ്ലിക് ഓഫീസുകൾ, തിരക്കുള്ള പൊതു നിരത്തുകൾ,ജംഗ്ഷനുകൾ ഈ മേഖല കളിൽ ലൗഡ് സ്പീക്കർ ഉപയോഗം,മറ്റ് ശബ്ദവർദ്ധിത ഉപകരണങ്ങളുടെ ഉപയോഗം,പടക്കം പൊട്ടിക്കൽ എന്നിവ പൂർണ്ണമായും നിയമലംഘനമാണ്.കോളാമ്പി/ട്രമ്പറ്റ്, അവയുടെ രൂപമാറ്റം വരുത്തിയവ എന്നിവ പൊതുജന ആരോഗ്യത്തിന് അപകടകരമായ ശബ്ദ ആവൃത്തി ഉത്പാദി പ്പിക്കുന്നതിനാൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.


"ഒരാൾക്ക് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ പാടില്ല" എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നതി നാൽ തന്നെ കേൾക്കാനായി വിളിച്ചു ചേർത്ത ശ്രോതാക്കൾ ക്കുമാത്രമായി ലൗഡ്സ്പീക്കർ ഉപയോഗം നിയന്ത്രിക്കണം. സ്വകാര്യ സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന ശബ്ദം,ആ സ്ഥലത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ അനുവദനീയ ശബ്ദപരിധിയെക്കാൾ 5 dB(A)കവിയാൻ പാടില്ല.പൊതു സ്ഥലങ്ങളിൽ നിന്നുള്ള ശബ്ദം,പൊതു പ്രദേശങ്ങളുടെ അതിർത്തിയിൽ മേൽപ്പറഞ്ഞ പരിധിയെക്കാൾ 10 dB(A) കവിയാൻ പാടില്ല.ആംപ്ളിഫയറിൽ നിന്നും 300 മീറ്ററിനപ്പുറം ഉച്ചഭാഷിണി ഘടിപ്പിക്കാൻ പാടില്ല.അനുമതിയിൽ രേഖപ്പെടു ത്തിയിരിക്കുന്ന എണ്ണത്തിൽ കൂടുതൽ സ്പീക്കറുകൾ പാടില്ല.


ശബ്ദമലിനീകരണ ചട്ടം പരിപാലനത്തിന് മാത്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകർ ധാരാളമായുള്ള കേരളത്തിൽ ചട്ടം ലംഘനം നടത്തി പ്രചരണം നടത്തുന്ന സ്ഥാനാർഥികളെ തേടിപ്പിടിച്ച് തെളിവ് ശേഖരിച്ച് ഹൈക്കോട തിയിൽ റിട്ട് നൽകി സ്ഥാനാർഥിത്വം ചോദ്യം ചെയ്യും എന്ന് പ്രസ്താവിച്ചിട്ടുണ്ട്.


പ്രചരണ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് റിട്ടേണിംഗ് ഓഫീസറുടെ അനുമതി വാങ്ങുകയും ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് പ്രദർശിപ്പിക്കുകയും വേണം. ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചെലവ് തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ വരും.അനുമതിയില്ലാത്ത വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും.സ്ഥാനാർത്ഥിയുടെ പേരിലുള്ള പെർമിറ്റ് മറ്റൊരാളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാ ണെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ സംഹിത വ്യക്തമാക്കുന്നു.

Green Reporter

Manu

Visit our Facebook page...

Responses

0 Comments

Leave your comment