നഗരത്തിൻ്റെ അമൂല്യ സ്വത്ത് നാശത്തിൻ്റെ വക്കിൽ !
First Published : 2025-10-02, 11:42:15am -
1 മിനിറ്റ് വായന
2.jpg)
നഗരത്തിന്റെ അമൂല്യ സമ്പത്ത് നാശത്തിന്റെ നെല്ലിപ്പലകയിൽ.
കോഴിക്കോട് നഗരത്തിന്റെ ഏറ്റവും വലിയ പ്രകൃതി സമ്പത്തായ 150 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർതടം വൻതോതിലുള്ള കയ്യേറത്തിനും മലിനീകരണ ത്തിനും വിധേയമായി കഴിഞ്ഞു വെന്ന് ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സരോവരം പ്രകൃതി സംരക്ഷണ സമിതിയു മായി സഹകരിച്ച് നടത്തിയ ഏകദിന പഠന സംഘം കണ്ട് ബോധ്യപ്പെടുകയുണ്ടായി.
മലബാർ കൃസ്ത്യൻ കോളേജ്, ഹോളിക്രോസ് കോളേജ്, ഐ.എച് ആർ.ഡി.കോളേജ് ഓഫ് അപ്ലസ് സയൻസ്, പ്രോവിഡൻസ് വിമൺസ് കോളേജ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ശാസ്ത്ര വിദഗ്ദരും, വനം വകുപ്പിൽ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സാമ്പിളുകൾ ശേഖരിച്ചു കൊണ്ടുള്ള അന്വേഷണം തണ്ണീർതടം എത്തിചേർന്ന അതിരൂക്ഷമായ തകർച്ചയുടെ ആഴം വ്യക്തമാക്കി.
പ്ലാസ്റ്റിക്മാലിന്യവും മറ്റ് അജൈവമാലിന്യങ്ങളും നേരിട്ടും ഒഴുകിയെത്തിയും കുന്ന് കൂടിയതിലൂടെ പ്രദേശത്തത് ജല ജന്യ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് സംഘാംഗമായ ശിശുരോഗ വിദഗ്ദ ഡോ.ആശാ പ്രഭാകർ രേഖപ്പെടുത്തി. തണ്ണീർതടത്തിനുള്ളിൽ പാർക്കിന്റെ ഭാഗമായി നിർമ്മിക്ക പ്പെട്ട മൂന്ന് കൊട്ടിടങ്ങൾക്ക് പുറമേ 37 സ്വകാര്യ കെട്ടിടങ്ങളും രണ്ട് സർക്കാർ നിർമ്മാണങ്ങളും അനധികൃതമായി പ്രവർത്തിച്ചു വരുന്നതായി സംഘം വിലയിരുത്തി.
പഴയ ഇലക്ടിക് ഉപകരങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹന ഭാഗങ്ങളും ശേഖരിച്ചുവെക്കുന്നതിന്റെ ഡബ്ബിംഗ് യാഡ് മൂലം അപകടങ്ങളായ ഖരമാലിന്യങ്ങളും രാസ മാലിന്യങ്ങളും പെട്രോളിയം മലിന്യങ്ങളും തണ്ണീർതടത്തിൽ ഒഴുകിയെത്തുന്നുണ്ട്.
ദേശാടന കിളികൾക്കും മറ്റ് പക്ഷികൾക്കും വിശ്രമിക്കാനുള്ള രാത്രി താവളമായ ഇവിടം,ഹൈമാസ്റ്റ് വെളിച്ചത്താൽ പൂരിതമായതു മൂലം പക്ഷികളുടെ വരവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കോട്ടുളി തണ്ണീർതടത്തിന്റെ ഓരങ്ങളിൽ അപകടരമായ നിർമ്മണ മാലിന്യങ്ങളും മറ്റും ഉപയോഗിച്ചു നികത്തൽ തുടരുന്നതായി സംഘം വിലയിരുത്തി.
അധിനിവേശ സസ്യങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് അമൂല്യമായ കോട്ടൂളി തണ്ണീർതടത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്.കോട്ടുളി പോലുള്ള തണ്ണീർതടങ്ങൾ നൽകുന്ന പ്രതിവർഷ സാമൂഹ്യ സേവനം ഹെക്ടർ ഒന്നിന് 1.85 കോടി രൂപ വരും.ഇതിനെർത്ഥം കോട്ടൂളി തണ്ണീർതടം പ്രതി വർഷം നാടിനു നൽകുന്ന സാമൂഹ്യ സേവനത്തിന്റ മൂല്യം 300 കോടിക്ക് മുകളിലാവാമെന്നാണ്.
കോഴിക്കോട് ജില്ലയിലെ നദികൾ കടലിലെത്തുന്നത് പേരിട്ടാ യതിനാൽ , തണ്ണീർ തടങ്ങളുടെ സാന്നിധ്യം പ്രദേശത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമായിട്ടും അധികാരികൾ തണ്ണീർ തടങ്ങൾ സംരക്ഷിക്കാൻ വിമുഖരായി തുടരുന്നു.അവസര ത്തെ ഭൂമി കൈയ്യേറ്റക്കാർ അവസരമാക്കുകയാണ് എന്ന് പഠന സംഘം വിലയിരുത്തി.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment