വയനാട് ദുരന്തം : കേരളത്തിന് പാഠമാകണം !


First Published : 2024-08-28, 11:03:13pm - 1 മിനിറ്റ് വായന


വയനാട് : കേരളത്തിനാകെ പാഠമാകണം !

ഭാഗം : 1 

മുണ്ടെക്കൈ ദുരന്തത്തിൽ പെട്ട നൂറിലധികം നാട്ടുകാരെ പറ്റി വിവരങ്ങൾ കിട്ടാതെ,ദിവസങ്ങൾ തള്ളി നീക്കുമ്പോൾ, വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ സാധ്യത സജീവമാകുന്നു. കേരളത്തിന് സങ്കൽപ്പിക്കാൻ കഴിയാത്ത ദുരന്തങ്ങളാണ് 2018 മുതൽ ആവർത്തിക്കുന്നത്.

നീലഗിരി ജൈവ മണ്ഡലത്തിൻ്റെ(Biosphere Reserve)അവി ഭാജ്യഘടകമായ വയനാട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്.അത് വന്യ ജീവികൾക്കും മനുഷ്യർ ക്കും സുരക്ഷിതമില്ലാത്ത ഇടമായി മാറിക്കഴിഞ്ഞു എന്ന് ഇപ്പോഴത്തെ സംഭവങ്ങൾ അടിവര ഇടുന്നു.

1973-ൽ സ്ഥാപിതമായ വന്യജീവി സങ്കേതത്തിന് വടക്കു കിഴക്ക് കർണാടകയിലെ നാഗർഹോള ദേശീയോദ്യാനത്തി ൻ്റെയും ബന്ദിപ്പൂർ ദേശീയോദ്യാനത്തിൻ്റെയും സംരക്ഷിത മേഖല ശൃംഖലയാണ് അതിരുകളായി ഉള്ളത്.


ലോകത്താകെയുള്ള 714 ജൈവ മണ്ഡലങ്ങളിൽ 129 രാജ്യ ങ്ങളിലായി സ്ഥിതി ചെയ്യുന്നു.അവയിൽ 27.5 കോടി മനുഷ്യർ താമസിക്കുന്നുണ്ട്.ഇന്ത്യക്കക്കുള്ളിൽ10 എണ്ണം വരും.

345 ച.Km വിസ്തൃതിയിലുള്ള വയനാടിൻ്റെ ഭാഗമായ പശ്ചിമ ഘട്ടത്തിൽ 3,500 പുഷ്പിനികൾ,100 തരം സസ്തനികൾ, പക്ഷികൾ 550,30 തരം ഇഴ ജീവികളും ഉഭയ ജീവികളും 300 വിഭാഗത്തിൽ പെട്ട ചിത്രശലഭങ്ങളെ കാണാം.


1,240 ച.Km വരുന്ന Nilgiris Biosphere Reserve(NBR)ന്  4,280 ച.Km ബഫർ സോൺ ഉണ്ട്.Transition zone ഇല്ല എന്നതാണ് ഒരു പരിമിതി.മനുഷ്യ മൃഗ സംഘർഷം വർധിക്കാൻ അത് പ്രധാന കാരണമാണ്.


പശ്ചിമഘട്ടത്തിൻ്റെ തെക്കൻ ഭാഗമായ നീലഗിരി ജൈവ മണ്ഡലം പൂർവ്വഘട്ടവുമായി ചേരുന്നുണ്ട്.പൂർവ്വഘട്ടം കിഴുക്കാം തൂക്കാണ്(Erosion escarpment)അത് ഇന്ത്യയുടെ തെക്കു-വടക്ക് ഭാഗങ്ങളെ ഇൻഡോ -ചൈന മലയ കാടുക ളുമായി ആസാം കാടുകളിലൂടെ ബന്ധിപ്പിക്കുന്നു.ചുരുക്കത്തി ൽ വയനാട് ഉൾപ്പെടുന്ന നീലഗിരി ഭൂഖണ്ഡാന്തര (Biogeographic corridors) ജൈവമണ്ഡലത്തിൻ്റെ തുടർച്ചയാണ്.


വയനാട്,കേരളത്തിലെ 4 climate change hotspot(പാലക്കാട്, ആലപ്പുഴ,ഇടുക്കി)കളിൽ പെടും.85% വന നിബിഢമായിരുന്ന വയനാട്ടിൽ ഇന്നാകട്ടെ സ്വാഭാവിക വനം വിരളമാണ്. സർക്കാർ കണക്കിൽ 2131ച.Km ൽ 1580 ച.Km ആണ് കാടു കൾ.1950-2020 കൊണ്ട് തോട്ടങ്ങൾ 1900% വർധിച്ചു.

ജില്ലയിലെ മൂന്നു താലൂക്കിൽ ഒന്നായ വൈത്തിരിയുടെ 3% ഭാഗത്ത് മാത്രമാണ് കാടുകൾ.10% തോട്ട ഭൂമിയാണ്.ബാക്കി വരുന്ന 87% സ്ഥലവും വീടുകൾ,റോഡുകൾ,കെട്ടിടങ്ങൾ എന്നിവയാൽ നിറഞ്ഞിട്ടുണ്ട്.മലനിരകളുള്ള പ്രദേശങ്ങളിൽ 40% വനങ്ങൾ ഉണ്ടെങ്കിലെ പാരിസ്ഥിതിക സംതുലനം സാധ്യ മാകൂ എന്നിരിക്കെ,മേപ്പാടി ഉൾപ്പെടുന്ന പഞ്ചായത്തിൻ്റെ ഭൗമ സാഹചര്യങ്ങൾ ഏറെ അപകടകരമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ജൂലൈ 30 ൻ്റെ ദുരന്തം.


വയനാട്ടിൽ ആവർത്തിക്കുന്ന പേമാരിയും വരൾച്ചയും ഉരുൾ പൊട്ടലും മറ്റു ജില്ലകളിലും ഏറെ മാറ്റമില്ലാതെ ഉണ്ടാകുന്നു. വയനാട്ടിലും ഇടുക്കിയിലും ദുരന്തങ്ങളുടെ തോത് കൂടിയിരി ക്കുന്നത് സ്വാഭാവികമാണ്.
 

ഇവിടെയാണ് വയനാടിനെ, കേരളത്തെയും പാരിസ്ഥിതികമായി വീണ്ടെടുക്കാൻ നമ്മൾ തയ്യാറാകേണ്ടത്.അതിനു കഴിയ ണമെങ്കിൽ ഒരു വിഭാഗം മനുഷ്യരുടെ സ്വകാര്യ താൽപ്പര്യങ്ങ ളെ പരിഗണിച്ചു വരുന്ന വികസന പദ്ധതികൾ സമയബന്ധിത മായി തിരുത്തുവാൻ തയ്യാറാകണം.ഇതുവരെ സംഭവിച്ച തിരി ച്ചടികൾ ശാസ്ത്രീയമായും സമഗ്രമായും പഠിക്കുകയും അതിനെ തിരുത്തുകയും വേണം.കേവല മനുഷ്യ കേന്ദ്രീകൃത മനോഭാവത്തിൽ നിന്ന് പ്രകൃതിയിൽ പരമാവധി കുറച്ചു മാത്രം ക്ഷതങ്ങൾ ഉണ്ടാക്കുന്ന വഴികൾ തേടണം.ആഘാതങ്ങൾ മനുഷ്യർക്കും പ്രകൃതിയ്ക്കും കൂടി പരിഹരിക്കാൻ കഴിയും വിധമാകണം(Considering the Biocapacity of area). 


വനങ്ങൾക്കും മഴയ്ക്കും മറ്റും സ്വാഭാവകമായി സംഭവിക്കുന്ന മാറ്റങ്ങൾ,ഇല്ലാതായ /നിലച്ച നീർചാലുകൾ,ചതുപ്പുകളും വയ ലേലകളും കുളങ്ങൾ,പുഴകൾ,നിലവിലെ റോഡുകളെയും നിർമാണങ്ങളെയും മറ്റും മനസ്സിലാക്കികൊണ്ട് കൃഷിയിലും ടൂറിസത്തിലും കച്ചവടത്തിലും ആഘോഷങ്ങളിലും നിർമാണ ങ്ങളിലും കൂടുതൽ ഉത്തരവാദിത്തബോധമുള്ള തിരുത്തലു കളും പുതിയ സമീപനങ്ങളും നടത്തുവാൻ സർക്കാർ ത്രിതല പഞ്ചായത്തുകൾ മുതൽ ഓരോ മനുഷ്യരും ബാധ്യസ്ഥമാണ് .

തുടരും....

 

 

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment