എൽ നിനൊ മടങ്ങിവരുന്നു. പ്രതിസന്ധികൾ വർധിക്കുന്നു!.




ലോകത്തിലെ പല പ്രദേശങ്ങളിലും എൽനിനോ കാലാവ സ്ഥാ പ്രതിഭാസം സജീവമാകുന്നു.സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ലക്ഷം കോടികളുടെ നഷ്ടമുണ്ടാക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്തു.എൽ നിനോ നാല് വർഷത്തിന് ശേഷം യുറോപ്പിൽ ഔദ്യോഗികമായി തിരിച്ചെത്തി.ഇതിനകം തന്നെ ഭക്ഷ്യ വിലക്കയറ്റം വർദ്ധിപ്പിച്ചു.എൽ നിനോ അടുത്ത ആറ് മുതൽ ഒമ്പത് മാസത്തിനുള്ളിൽ ക്രമേണ ശക്തിപ്പെടു മെന്നു പ്രതീക്ഷിക്കുന്നു.

 

 

1982-83-ലെ എൽ നിനോയെത്തുടർന്ന് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിൽ നിന്നുള്ള ഗവേഷണമനുസരിച്ച്, സാമ്പത്തിക പ്രത്യാഘാതങ്ങൾ അര പതിറ്റാണ്ടോളം അനുഭ വപ്പെട്ടു.മൊത്തം 4.1ട്രില്യൺ ഡോളർ നഷ്ടം സംഭവിച്ചു.

 

 

1997-98 എൽനിനോ സീസണിന് ശേഷം ആഗോള സാമ്പത്തി ക വളർച്ചയ്ക്ക് സംഭവിച്ച നഷ്ടം 5.7ട്രില്യൺ ഡോളറായി രുന്നു.

 

 

ഏറ്റവും പുതിയ എൽനിനോ സീസണിൽ നിന്നുള്ള പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇപ്പോൾ മുതൽ 2029 വരെ 3 ട്രില്യൺ ഡോളറിലെത്തുമെന്ന് ഗവേഷകർ കണക്കാക്കുന്നു.

 

 

1991ലെ എൽ നിനൊ ഭക്ഷണത്തിന്റെ വില 15.6% വർധിപ്പി ച്ചു.2009 ൽ 15% വിലകൂടി. 2015 ൽ 6.2% വർധിച്ചു.

 

സാമ്പത്തിക ആഘാതം ആരംഭിക്കുന്നത് പൊതുവെ മത്സ്യ ബന്ധന വ്യവസായത്തിൽ നിന്നാണ്.ഉയർന്ന സമുദ്ര താപനി ല അതിനു കാരണമാകുന്നു.പിന്നാലെ അത് ആഫ്രിക്കയിലെ യും തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെ യും പല പ്രദേശങ്ങളിലെയും കാർഷിക മേഖലകളെ ബാധി ക്കുന്നു.ഏഷ്യൻ രാജ്യങ്ങൾക്കും ഇതു  ബാധകമാണ്.വിള

വെടുപ്പ് മോശമാവുകയും അടിസ്ഥാന സൗകര്യങ്ങൾ കൊടു ങ്കാറ്റിൽ തകരുകയും ചെയ്താൽ ഇൻഷുറൻസ് മേഖലയെ ബാധിക്കും.

 

 

എൽ നിനോയ മുന്നറിയിപ്പുകൾ കാപ്പി,പഞ്ചസാര,കൊക്കോ എന്നിവയുടെ വില കുത്തനെ ഉയരാൻ സഹായിച്ചിട്ടുണ്ടെന്ന് ജർമ്മനിയിലെ ഡച്ച് ബാങ്ക് ഗവേഷണ കുറിപ്പിൽ പറഞ്ഞു. കഠിനമായ കാലാവസ്ഥാ സംഭവങ്ങൾ വിളവെടുപ്പിനെ ബാധിക്കുന്നതിനാൽ മറ്റ് ഭക്ഷ്യ ചരക്കുകളുടെ വിലയും കൂടും.

 

 

2023 ലെ ഇതുവരെയുളള ഇന്ത്യൻ അനുഭവങ്ങൾ മറ്റു രാജ്യ ങ്ങൾക്കു സമാനമാണ്.കാലാവസ്ഥയിലെ വ്യതിയാനം വിവിധ വിളകളുടെ ഉൽപ്പാദനത്തെ പ്രതികൂലമാക്കി കഴിഞ്ഞു.അത് വിലക്കയറ്റവും മറ്റും രൂക്ഷമാക്കുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment