പത്തനംതിട്ടയിൽ ക്വാറിക്ക് സമീപം ഉരുൾപൊട്ടൽ ; അമ്പാടി ഗ്രാനൈറ്റ്സിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
                                
                                                First Published : 2018-10-04, 08:31:56pm -
                                                1 മിനിറ്റ് വായന
                                
  പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ വി.കോട്ടയത്ത് ക്വാറിക്ക് സമീപം ഉരുൾപൊട്ടൽ.  വള്ളിക്കോട് കോട്ടയം തുടിയുരുളിപ്പാറ അമ്പാടി ഗ്രാനൈറ്റ്സിന് സമീപം മൂക്കൻവിളയിലാണ്  ഉരുൾപൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലിലും മലയിടിച്ചിലിലും വ്യാപക നാശനഷ്ടം ഉണ്ടായി. ക്വാറിയുടെ താഴ് വാരത്ത് ഏക്കറുകണക്കിന് ഭൂമി ഒലിച്ചുപോയി.ശക്തമായ വെള്ളപ്പാച്ചിലിൽ മണ്ണും പാറക്കഷ്ണങ്ങളും ഒഴുകി വീടുകളിലേക്ക് കയറി. കനത്ത മഴയുടെ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നിട്ടും ഇന്നും ക്വാറി പ്രവർത്തിച്ചിരുന്നു. ഉരുൾ പൊട്ടലിൽ പ്രദേശത്തെ കൃഷിയും വീടുകളും ഉൾപ്പെടെ നശിക്കാൻ ഇടയായ
 അശാസ്ത്രീയവും അനധികൃതവുമായ പ്രദേശത്തെ ക്വാറിയുടെ  പ്രവർത്തനം  ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ വി.കോട്ടയം വില്ലേജിൽ ഹർത്താൽ ആചരിക്കാൻ നാട്ടുകാർ തീരുമാനിച്ചു. 
  
ക്വാറിയോട് ചേർന്ന് മേശിരിമുരപ്പ് റബര്‍ തോട്ടത്തിലാണ് ഉഗ്രശബ്ദത്തോടെ വൈകിട്ട് 3.30ന് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ക്വാറിയില്‍ വെള്ളം കെട്ടി നിന്ന ഭാഗം ഇടിഞ്ഞ് താഴ്ന്ന്  ഭിത്തിക്കടിയിലൂടെ മലഞ്ചെരിവിലേക്ക് പൊട്ടിയൊഴുകി രണ്ടേക്കറോളം വരുന്ന കുരുമുളക് കൃഷിയും റബർ മരങ്ങളും ഒലിച്ചുപോയി.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങള്‍ ഭീതിയിലാണ്. നിരമത്ത് സതീഷ്, തുണ്ടി തെക്കേതിൽ സുരേഷ് തുണ്ടി തെക്കേതിൽ സുരേഷ് കുമാർ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്.ഇവര്‍ ബന്ധു വീടുകളിലേക്ക് മാറി താമസിക്കാന്‍ തയാറായിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
 
2004 മുതൽ ഗ്രാമ രക്ഷാസമിതിയുടെ നേതൃത്വത്തിൽ തുടിയുരുളിപ്പാറയിൽ ജനകീയ സമരം നടന്നു വരികയാണ്. 27 ഏക്കർ റവന്യൂ ഭൂമിയിലും 36 ഏക്കർ സ്വകാര്യ ഭൂമിയിലുമായാണ് ഖനന നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തി ഇവിടെ ഖനനം നടത്തി വരുന്നത്. റവന്യൂഭൂമി കൈയ്യേറി ഖനനം നടത്തിയതിന് അഞ്ച് കോടി അറുപത്തി എട്ട് ലക്ഷത്തി എണ്ണായിരത്തി പന്ത്രണ്ട് രൂപയും ഖനന ഭൂവിഞ്ജാന വകുപ്പ് 92 ലക്ഷം രൂപയും പിഴയൊടുക്കിയിട്ടും ക്വാറി ഉന്നത സ്വാധീനത്തിൽ അടയ്ക്കാതെ ഖനനം തുടരുകയാണ്. കൂടാതെ സീനിയേജ് ഇനത്തിൽ 35 കോടിരൂപ അടയ്ക്കാനുണ്ടെന്നും റവന്യൂ ഭൂമി ലീസ് നൽകില്ല എന്ന് കോന്നി തഹസിൽദാർ റിപ്പോർട്ട് എഴുതിയതിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലം മാറ്റാൻ ശ്രമം നടക്കുന്നതായും ജില്ലാ ഭരണകൂടം ക്വാറി മാഫിയയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണെന്നും ഗ്രാമ രക്ഷാസമിതി ചെയർമാൻ കെ.എസ് തോമസ് ഗ്രീൻ റിപ്പോർട്ടറിനോട് പറഞ്ഞു. 
 
പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലയായിരുന്നിട്ടും പ്രളയത്തിന് ശേഷം യാതൊരു നിയന്ത്രണവുമില്ലാതെ പത്തനംതിട്ടയിൽ ക്വാറികൾ പ്രവർത്തിക്കുകയാണ്. പത്തനംതിട്ടയിൽ വിവിധ മേഖലകളിൽ നിയന്ത്രണം ലംഘിച്ച് ക്വാറികൾ പ്രവർത്തിച്ച വാർത്തകൾ ഗ്രീൻ റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരിൽ കുപ്രസിദ്ധമായ അമ്പാടി ഗ്രാനൈറ്റ്സ് ഇനിയെങ്കിലും അടച്ച് പൂട്ടാൻ സർക്കാർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. 
  
                                    Green Reporter
                                    
Avinash Palleenazhikath, Pathanamthitta
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment