പുഞ്ചിരി മട്ടം വാസയോഗ്യമല്ല !
വയനാട് ഉരുൽപൊട്ടൽ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി വ്യക്തമാക്കി.ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാ ണിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭൗമശാസ്ത്ര ജ്ഞൻ പറഞ്ഞു.പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ ഇരിക്കുന്ന ഭാഗം ആപൽക്കരമായ സാഹചര്യമാണ്.അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലത്.
പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തി യെന്ന് അദ്ദേഹം പറഞ്ഞു.8 Km ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ ഡാം പോലുണ്ടായ താണെന്ന് അദ്ദേഹം പറഞ്ഞു.
മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടി.ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ 6 അംഗ സംഘമാണ് ദുരന്ത മേഖല പരിശോധിച്ചത്.10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പി ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വയനാടിന്‍റെ വടക്കുഭാഗത്തുള്ള തിരുനെല്ലി,മാനന്തവാടി പഞ്ചായത്തുകളുടെ വിവിധഭാഗങ്ങളില്‍ ഭൂമി വിണ്ടുകീറു കയും നിരങ്ങി നീങ്ങുകയും ചെയ്തിട്ടുണ്ട്.ഏകദേശം 250 കോടി വര്‍ഷം പഴക്കമുള്ള ദക്ഷിണേന്ത്യയിലെ അതി പ്രാചീന മായ ശിലാപാളികളുടെ അടരാണ് ഇത്.ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നിരവധി രാസ ജൈവ ഭൗതിക മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പാറകള്‍ പലതും ദുര്‍ബലമാ യിരിക്കാൻ സാധ്യതയുണ്ട്.
പാറകള്‍ക്കിടയില്‍ എക്കലും കളിമണ്ണും രൂപപ്പെട്ടിട്ടുണ്ടാവാം. ശൂന്യമായ സ്ഥലങ്ങളും അക്വിഫെറുകളും പൊട്ടൽ സാധ്യത കൂട്ടും.
അതിശക്തമായ മഴവെള്ളം ഭൂമിക്കടിയിലേക്കിറങ്ങി ദ്രവിച്ച പാറയിടുക്കുകളിലേക്കു പ്രവേശിക്കുമ്പോൾ പാറകള്‍ക്കു മുകളിലെ മണ്ണടരിനും സ്ഥാനഭ്രംശം സംഭവിക്കാനുമുള്ള സാധ്യതകളുണ്ട്.
മേപ്പാടി,മുൈപ്പനാട്,വൈത്തിരി,പൊഴുതന,വെള്ളമുണ്ട, തൊണ്ടര്‍നാട്, മാനന്തവാടി,തിരുനെല്ലി,മുട്ടില്‍,കോട്ടത്തറ എന്നീ പഞ്ചായത്തുകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണ്.ഇത്തരം പ്രദേശങ്ങളില്‍ നടത്തുന്ന അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും അപകടങ്ങളുടെ ആക്കം കൂട്ടും.കരിങ്കല്‍ ഖനനം പാറകളേയും മണ്ണടരുകളേയും ദുര്‍ബ ലപ്പെടുത്തുന്നു.കുഴല്‍ കിണറുകള്‍ പലതും സ്ഥിരമായ ഭൂഗര്‍ഭ അറകളെ കാലിയാക്കിക്കൊണ്ട് ഭൂമിയുടെ ആന്തരിക സ്ഥിരതയെ താറുമാറാക്കുന്നു.
വയനാട്ടിലെ ഒട്ടുമിക്ക ഇടങ്ങളും ഉരുൾ പൊട്ടൽ ഭീഷണിയി ലാണ് എന്ന് അംഗീകരിച്ചു വേണം ഏതു തരം ഇടപെടലുകളും സാധ്യമാക്കേണ്ടത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment