സമ്പൂർണ്ണ ആരോഗ്യം എന്നാൽ : മനുഷ്യരുടെ ആരോഗ്യം മാത്രമല്ല പ്രകൃതിയുടേത് കൂടിയാവണം. ഡോ.എൻ. അനിൽകുമാർ.


First Published : 2025-11-13, 12:20:57pm - 1 മിനിറ്റ് വായന


മനുഷ്യർ ആരോഗ്യവാന്മാരാകുന്നതിന് സമ്പുഷ്ടവും ആരോഗ്യപ്രദവുമായ പ്രകൃതി കൂടി വേണമെന്ന് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽ കുമാർ അഭിപ്രായപ്പെട്ടു.ആധുനിക മനുഷ്യർ മറ്റുള്ളവരോട് സഹാനു ഭൂതിയും ശ്രദ്ധയും കൊടുക്കൽ വാങ്ങലുകളിൽ താല്പര്യമുള്ള യാളുമായിരിക്കണമെന്നു കൂടി അദ്ദേഹം കൂട്ടി ചേർത്തു.
മനുഷ്യരുടെ നാളെയെന്ന കാഴ്ചപ്പാടുകൾക്ക് നിദാനമാണ് ഇന്ന് നിലനില്കുന്ന തണ്ണീർതടങ്ങൾ.തണ്ണീർ തടങ്ങൾ ഏറ്റവും പരിരക്ഷ അർഹിക്കുന്നുണ്ട്.നഗരമധ്യത്തിൽ കണ്ടൽ കാടുകൾ നിറഞ്ഞ കോട്ടൂളി തണ്ണീർതടം നഗരത്തി ന്റെ മഹാഭാഗ്യമാണ്.ഇത് സംരക്ഷിച്ചേതീരൂ.ഇവ നിഷ്കരുണം കയ്യേറ്റങ്ങൾക്ക് വിധേയമാവുകയും തരം മാറ്റപ്പെടുകയും
അവിടെ അബുരചുംബികളായ കെട്ടിടസമുഛയങ്ങൾ ഉയർന്നു വരികയും ചെയ്യുന്നു.കേരളം അതിവേഗം ഗ്രാമങ്ങൾ ഇല്ലാത്ത നഗരവൽകൃത സമൂഹമായി മാറിക്കൊണ്ടിരിക്കയാണെനും  അദേഹം പറഞ്ഞു.


പുതുതലമുറയുടെ പ്രതിരോധ ശേഷി കുറഞ്ഞു വരികയാണ്. മഴയും മെയിലും മഞ്ഞുംഇവർക്ക് സഹിക്കാനാവുന്നില്ല. സൂര്യപ്രകാശം നമുക്ക് തരുന്ന വൈറ്റമിൻ ഡി അളവറ്റതാണ്. പല രാജ്യങ്ങളും ഇത് ലഭിക്കാൻ ഫാർമസികളെ ആശ്രയിക്കു കയാണ്.

മനുഷ്യരാശിയുടെ ഭാവി ശരിക്കും തുലാസിലാണ്.ഭാവി ശോഷിച്ചു വരികയാണ്.ഇതിന് പ്രധാന കാരണം പ്രകൃതി യുടെ നശീകരണമാണ്.പ്രകൃതിയെ നാം ഒരു മടിയും കൂടാതെ ദുരുപയോഗം ചെയ്യുകയാണ്.നദികളെ ദുഷിപ്പിക്കുകയും പരിസരം മലിനീകരിക്കപ്പെടുകയും അമിതമായ ചൂഷണ ത്തിന് വിധേയമാക്കുകയും ചെയ്യുന്നു.


ജൈവ വൈവിധ്യ പഠനം നാം ഓരോരുത്തരം സ്വന്തം വീടുക ളിൽ നിന്നും ആരംഭിക്കണം.നമ്മുടെ വീടുകൾ ഹരിത ഭവന ങ്ങളായി മാറണം.വൻ പ്രകാശ സ്രോതസ്സുകൾ ചെറു ജീവി കളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് കാണാം.രാത്രി സഞ്ചരിക്കുന്ന,വിശ്രമിക്കുന്ന,പറവകൾക്കും മറ്റ് ജീവാജാല ങ്ങൾക്കും ഈ പ്രകാശം വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

പ്രകൃതിയുമായി ഇണങ്ങിയേ മനുഷ്യന് ജീവിക്കാനാവൂ. പ്രകൃതിയുമായി ബന്ധമില്ലത്ത മനുഷ്യൻ വിവിധങ്ങളായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും.മണ്ണ്,മരം, വായു,ജലം,കുന്നുകൾ,വനങ്ങൾ നദികൾ എല്ലാം കൂടിയ ലോകത്തേ മനുഷ്യരാശിക്ക് നില നില്പുള്ളൂ.

 

ലോകത്ത് ഏറ്റവും അധികം ജൈവ വൈവിധ്യമുള്ള പ്രദേശ മാണ് കേരളം.ഇവിടെത്തെ വൈവിധ്യം തിരോഭവിച്ചു കൊണ്ടിരിക്കയാണ്.പശ്ചിമഘട്ടം തുണ്ടുവൽകരിക്കപ്പെടുന്നു. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ഗ്രീൻ മുവ്മെന്റ് കോട്ടൂളി തണ്ണീർതടത്തിൽ സംഘടിപ്പിച്ച   പഠനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.പറയഞ്ചേരി ഗവ.വൊക്കേഷണൽ എഛ്.എസ്.എസ്,ഗവ.ഗേൾസ് എഛ്.എസ്.എസ്.
പറയഞ്ചേരി,ഗവ.എഛ്.എസ് എസ്,ബോയ്സ് പറയഞ്ചേരി  എന്നീ കലാലയങ്ങളിലെ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരുമാണ് പഠന സംഘത്തിൽ ഉണ്ടായിരുന്നത്.
ഡോ.സി.തിലകാനന്ദൻ,ഡോ.മുഹമ്മദ് കുഞ്ഞു,ജില്ലാ ജൈവ വൈവിധ്യ മാനേജ്മെന്റ് സമിതി അദ്ധ്യക്ഷ 
ഡോ.മഞ്ജു,പി രാമകൃഷ്ണൻ,അഡ്വ എ വിശ്വനാഥൻ, 
വാഴതിരുത്തി റെസിഡൻസ് അസോസിയേഷൻസെക്രട്ടറി പി.എം ജീജാ ഭായി,പി.കൃഷ്ണദാസ് റഫീഖ് മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.എം.പി.ചന്ദ്രൻ, സിമി ഗോപിനാഥ്, 
റസീന കെ.എംമിനി പി,ഷംസീർ കെ തുടങ്ങിയവർ നേതൃത്വം നല്കി.

ടി.വി.രാജൻ,
ജനറൽ സെക്രട്ടറി,.
ഗ്രീൻ മൂവ്മെന്റ്,
കോഴിക്കോട്
9947557375

Green Reporter

T V Rajan

Visit our Facebook page...

Responses

0 Comments

Leave your comment