കെട്ടിടങ്ങളെ പച്ചപ്പണിയിക്കാൻ ജൈവ മതിലുമായി ഗ്രീൻ മൂവ്‌മെന്റ്




നാടിന്റെ പച്ചപ്പുകള്‍ കുറഞ്ഞു വരുന്നതുമായി ബന്ധപെട്ട്, ചെറുതും വലുതുമായ തിരിച്ചടികള്‍ കേരളവും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. നമ്മുടെ കാടുകള്‍ വെട്ടി നിരത്തി, നഗരങ്ങള്‍ കോണ്‍ക്രീറ്റ് കാടുകളായി അടയാളപെടുത്തുമ്പോള്‍, സൂര്യതാപ ത്താല്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്നു. ഒപ്പം മറ്റു തിരിച്ചടികളും. ഈസാഹചര്യത്തിൽ ചുറ്റുപാടുകളെ സംരക്ഷിക്കുവാന്‍ ഉതകുന്ന  ശാസ്ത്രീയ പരീക്ഷണങ്ങൾ  നടപ്പിലാക്കുവാന്‍ സമൂഹം ബാധ്യസ്ഥമാണ്.


തിരുവനന്തപുരം നഗരം 10ലക്ഷം ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കെ,അഗസ്ത്യ കൂടം  മുതല്‍ അറബിക്കടലിന്‍റെ തീരം വരെ പാരിസ്ഥിതികമായി ശോഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ കെട്ടിടങ്ങളെ മുന്നില്‍ നിര്‍ത്തി, Vertical garden സങ്കല്‍പ്പങ്ങളെ ഓര്‍മ്മിപ്പിക്കും വിധം, വള്ളിച്ചെടികള്‍ പടര്‍ത്തി വിട്ട്, കെട്ടിടങ്ങളെ പച്ചപ്പുകൊണ്ട് പൊതിയുവാനുള്ള ശ്രമങ്ങള്‍  വായൂ ശുദ്ധീകരണവും പൊടിപടലങ്ങളെ നിയന്ത്രിക്കുവാനും അവസരം ഒരുക്കുന്നു (ജൈവ ഭിത്തി). ശബ്ദ മലിനീകരണം നിയന്ത്രിക്കുവാനും ചൂട് കുറക്കുവാനും തണലുകള്‍ ഉണ്ടാക്കുവാനും പൂവുകള്‍ വിടരുവാനും പടര്‍ന്നു പന്തലിക്കുന്ന വള്ളികള്‍ അവസരം ഒരുക്കും. 

 


പാലോട് ബോട്ടനിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രഞ്ജന്‍ ഡോ. സതീഷിന്‍റെ മേല്‍ നോട്ടത്തിലും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ സഹായത്താലും  ശ്രീകാര്യം സര്‍ക്കാര്‍ ഹൈസ്കൂളിലെ രണ്ടു നില കെട്ടിടത്തെ പൊതിയും വിധം ജൈവ മതില്‍ ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്ക് ഇന്നു തുടക്കം കുറിച്ചു. വളരെ വേഗം വളരുന്നതും കേരളത്തില്‍ ലഭ്യമായതും ആയ Jacquemontia violace (Convolvulaceae)  (skyblue cluster vine). വള്ളികൾ 5 to 60°C അന്തരീക്ഷ ഊഷ്മാവിൽ, ഇലപൊഴിക്കാത്ത, നീല പൂക്കൾ വിരിയുന്നതുമായ  ചെടിയാണ്. വള്ളികളെ കെട്ടിടത്തിന്‍റെ ഭിത്തിയില്‍ സ്ഥാപിക്കുന്ന ഇരുമ്പ് ചട്ടകൂട്ടില്‍ കൂടി  വളര്‍ത്തി, രണ്ടു വര്‍ഷത്തിനുള്ളില്‍ ശ്രീകാര്യം സ്കൂളിന്റെ 60 മീറ്റർ നീളവും 6 മീറ്റർ ഉയരവുമുള്ള  കെട്ടിടത്തെ പച്ചത്തുരുത്തിനുള്ളിലാക്കുവാൻ കഴിയും. 


നിര്‍മ്മാണ ചെലവിന്‍റെ മുഖ്യ പങ്കും നല്‍കി പിന്തുണക്കുവാന്‍ Lions (ശ്രീകാര്യം) ക്ലബ്ബു കൂടി മുന്നിലുണ്ട്.സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷ കര്‍ത്താക്കളും സഹകരിച്ചു കൊണ്ട് Greens Movement eനതൃത്വം നൽകുന്ന നടപ്പിലാക്കുന്ന ശ്രീ കാര്യം സ്കൂളിലെ ജൈവ ഭിത്തി നിര്‍മ്മാണ പദ്ധതി മറ്റു സ്കൂൾ, സർക്കാർ  കെട്ടിടങ്ങള്‍ക്കും സ്വകാര്യ കെട്ടിടങ്ങള്‍ക്കും മാതൃകയായി സ്വീകരിക്കുവാൻ  കഴിയും. 

 


മതിലുകള്‍ ഉയര്‍ത്തി അത്രുത്തികള്‍ അടയാള പെടുത്തുന്നതിനു പകരം പ്രത്യേക തരം മുളകള്‍ വെച്ച് പിടിപ്പിച്ച് അതിരുകള്‍, തീരങ്ങള്‍ ഇവയെ സംരക്ഷിക്കുവാനുള്ള  (ജൈവ ഭിത്തി )പരിപാടികളും Green movements തുടക്കം കുറിക്കുകയാണ്.ഒരു മീറ്ററിനുള്ളിൽ മൂന്നു മൂട് മുള തൈകൾ നിരനിരയായി വളർത്തി കൊണ്ട്, ഭിത്തിയുടെ രൂപത്തിൽ നില നിർത്തുന്ന രീതി ശ്രീകാര്യം ഹൈസ്കൂളിനൊപ്പം കലഞ്ഞൂർ ഹൈയർ സെക്കന്ററി സ്കൂളിലും ജൂൺ മാസം തുടങ്ങുകയാണ്.


നാട്ടിൽ കാടും തണലും ദിനം പ്രതി  കുറഞ്ഞു വരുമ്പോൾ നമ്മുടെ ചുറ്റു പാടുകളെ പരമാവധി പച്ചപ്പു കൊണ്ടു പുതപ്പിക്കുക എന്നത് നഷ്ടപ്പെട്ട കാടുകൾക്കു പകരം വെക്കലല്ല.  ഇടിച്ചു നിരത്തുന്ന മലകൾക്ക് മറുപടിയില്ല. ഗർത്തങ്ങളായി , ഇടുങ്ങി മാത്രം  ഒഴുകുന്ന നദിക്ക് സ്വാന്തനമല്ല. ക്ഷോഭിക്കുന്ന കടലിന് പരിഹാരമല്ല.
എങ്കിലും നമ്മുടെ വാസസ്ഥലങ്ങൾക്കു പൊടിയിൽ നിന്നും ശബ്ദത്തിൽ നിന്നും ചൂടിൽ നിന്നും പരമാവധി തണലും പച്ചപ്പും നൽകുവാൻ Greens Movement തുടങ്ങി വെച്ച ജൈവ മതിലിനും ഭിത്തിക്കും ഒരു പരിധിവരെ കഴിയുമെന്നു പ്രതീക്ഷിക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment