ഡോക്സി സൈക്ലിൻ ; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുണ്ട്




എലിപ്പനി പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന ഡോക്സി സൈക്ലിൻ സുരക്ഷിതമാണെന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപയുടെ അവാർഡ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് നൽകാമെന്ന് ജനാരോഗ്യ പ്രസ്ഥാനം എന്ന സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡോക്സി സൈക്ലിൻ മരണകാരണമാകുമെന്നും പൊതുജനങ്ങൾ കഴിക്കരുതെന്നും ആഹ്വാനം ചെയ്ത ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്ത സാഹചര്യത്തിലായിരുന്നു ജനാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം.

 

ജനാരോഗ്യ പ്രസ്ഥാനം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയ വിശദീകരണം 

 

ആമുഖമായി

അലോപ്പതി മരുന്നുകളുടെ പഠനം ശരീരത്തിനുള്ളിലെ (in vivo) പ്രവർത്തനത്തെയും  (Pharmacological Action), Mechanism of Action, side effect, Untoward effect എന്നിവയേയും  പറ്റി വിശദമാക്കുന്നു.

Mechanism of Action എങ്ങനെയാണു മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് പറയുന്നത് 

പല മരുന്നുകളുടെയും (group of Medicines)  Mechanism of Action ഓരോ തരത്തിൽ ആയിരിക്കും.

ഉദാഹരണത്തിന് Allergy ( ചൊറിച്ചിൽ, തുമ്മൽ മുതലായവ) ക്കെതിരായി കൊടുക്കുന്ന Anti Histamine മരുന്നുകൾ ( Stemetil, Benadryl, Avil etc) കോശങ്ങളിലെ Histamine center ൽ പ്രവർത്തിച്ച് Allergy ക്കു കാരണമായ Histamine പ്രവർത്തനത്തെ അസാധ്യമാക്കും. Antacid (ആൽക്കലി eg. സോഡാക്കാരം )  പ്രവർത്തിക്കുന്നത് കേവലം ആമാശയത്തിലെ Acid മായി ചേർന്ന് Acid നെ നിർവീര്യമാക്കിയാണ് ( Acid+ Alkali= Neutral pH) 

pharmacological Action നു നിദാനം മുകളിൽ പറഞ്ഞ  Mechanism of Action  ആയിരിക്കും. ഇവിടെ ഒരേ മരുന്ന് ശരീരത്തിൽ വിവിധ പ്രവർത്തന ങ്ങളിൽ വിവിധ രീതിയിൽ ഇടപെടുന്നു. പ്രധാനപ്പെട്ട പ്രവർത്തനത്തെ ഒഴിച്ചു നിർത്തിയാലുള്ള Acton നെ side effect ( പാർശ്വഫലം)  എന്നും  ദോഷമായ പ്രവർത്തനത്തെ Untoward Effect എന്നും വിളിക്കും.

ഉദാഹരണം.  മാനസിക വ്യഥക്കെതിരെ ഉപയോഗിക്കുന്ന Amitriptyline /Diazepam മരുന്നുകൾക്ക് മസ്സിൽ വേദന കുറക്കുവാൻ കഴിവുണ്ട്.

ഒരു മരുന്നിന് നിരവധി പ്രവർത്തനങ്ങൾ ഉണ്ടെന്നർത്ഥം

 

ഡോക്സി സൈക്ലിനിലേക്ക്

Antibiotic വിഭാഗത്തിൽ പെടുന്ന 4 fused ring organic Chemical ആണ്  Tetracycline group .സൂക്ഷമ ജീവികളുടെ  പ്രാേട്ടീൻ നിർമ്മാണത്തിനെ തകർത്താണ് അവ പ്രവർത്തിക്കുന്നത് . ഈ വിഭാഗത്തിൽ Tetracycline ഒപ്പം  Aminoglycoside കൾ ( Gentamycin ,Streptomycin etc) Macrolide കൾ ( Azithromycin, Erythromycinetc  ) Clinadamycin മുതലായവ പെടുന്നു.

ഏതൊരു മരുന്നും 10 .12 വർഷം കൊണ്ടു നടത്തുന്ന പരീക്ഷണങ്ങൾ ( പരീക്ഷണശാലയിലും മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും (in Vitro.in Vivo) ക്കു ശേഷം ഉപയോഗിച്ചു തുടങ്ങുന്നു. പിന്നീടും മരുന്നിന്റെ ഫലം വിലയിരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്തമാണ്. 

 


ഇനി ജനാരോഗ്യ പ്രസ്താനത്തിന്റെ ചോദ്യങ്ങളിലേയക്ക്..

പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ലഭ്യമല്ല എന്ന സാമാന്യ ശാസ്ത്ര ബോധം ഈ സംഘടനക്ക് ഉണ്ടായിരുന്നു എങ്കിൽ മന്ത്രിയെ വെല്ലുവിളിക്കുമായിരുന്നില്ല. ( മന്ത്രിയും മരുന്നുകളും തമ്മിലുള്ള ബന്ധത്തെ പറ്റി സംഘടന എന്താണ് ഉദ്ദേശിക്കുന്നത് ?)

( ശാസ്ത്രത്തിൽ സംവാദങ്ങൾ സാധ്യമാണ്. തെളിവുകളുടെ , അനു മാനത്തിന്റെ അടിസ്ഥാനത്തിൽ)  ഗുസ്തിക്കാർ നടത്തുന്ന തരം വെല്ലുവിളികൾ ശാസ്ത്രലോകത്തിന് പരിചിതമല്ല)

Doxycyline  പ്രധാന ഫലങ്ങൾ, Usage  (ഉപയോഗം) പാർശ്വഫലങ്ങളും  

Acne Vulgaris, Pneumonia, Urinary Tract infection, Sexually Transmitted disease, Amoebiasis, Respiratory Tract infection .

Prophylaxis of Rat fever ( Leptospirosis )

 

മരുന്നും മരണ കാരണവും .

Foreign body യെ (മറ്റൊരാളുടെ രക്തം പോലും) ഉൾക്കൊള്ളുവാൻ ശരീരം തയ്യാറാകാത്ത അവസരങ്ങളെ പറ്റി സാമാന്യജ്ഞാനം ഉണ്ടാകുമല്ലോ . അതിനാലാണ് മരുന്നുകൾ വിശിഷ്യ Antibiotic injection നൽകുന്നതിനു മുമ്പ് ചെറിയ dose ( Test Dose )തൊലിക്കടിയിൽ നൽകുന്നത്. (intra dermal) അങ്ങനെ നൽകാതിരുന്നാൽ ചിലരിൽ Anaphylactic Shock  ഉണ്ടായി മരണം സംഭവിക്കാം. ഓരോ ശരീരത്തിന്റെയും ഘടനയിലെ ചെറിയ വ്യത്യാസം വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കാറുണ്ട്. പശുവിൻ പാൽ കുടിക്കുവാൻ കഴിയാത്ത ആളുകളെ നമ്മുടെ ഇടയിൽ കാണാം. Lactogen Tolerance ഇല്ലാത്തതാണ് അതിനുള്ള കാരണങ്ങളിൽ മുഖ്യം.

Doxycycline ,കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഉചിതമല്ല എന്ന വസ്തുത പറഞ്ഞു കൊണ്ടാണ് ശാസ്ത്രം മരുന്നിനെ പരിചയപ്പെടുത്തുന്നത് .

ചില  മരുന്നുകൾ കുട്ടികൾക്കു ദോഷം ഉണ്ടാക്കുന്നു. ഉദാഹരണം Aspirin .

മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കണമെങ്കിൽ അവയെ സഹായിക്കുന്ന enzyme കൾ ഉണ്ടായിരിക്കണം. ചില Enzyme കൾ സജ്ജീവമാകുവാൻ പ്രായം ഒരു ഘടകമാണ്. മറ്റൊന്ന് കുട്ടികളുടെ Nephron കൾ പൂർണ്ണതോതിൽ പ്രവർത്തിയിൽ എത്തുവാൻ കുറച്ചു വർഷങ്ങൾ വേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ Nephrone വഴി ബഹിർഗമിക്കുന്ന (excretion ) മരുന്നുകൾ അപകടം ചെയ്യും. Doxycycline പ്രധാനമായി കരൾവഴിയാണ് പുറത്തേക്കു പോകുന്നത് 

 

ഗർഭിണികൾ ,മുലയൂട്ടുന്നവർ ചില മരുന്നുകളെ നിർബന്ധമായും ഒഴിവാക്കണം . എന്തുകൊണ്ട് ?

ഗർഭപാത്രം, മുലപ്പാൽ ഗ്രന്ധികളിലേക്ക് കടക്കുവാൻ കഴിവുള്ള മരുന്നുകൾ ( Placental Barriers) അവിടങ്ങളിൽ എത്തുന്നത് ഒഴിവാക്കുവാനാണ്. പല Antibiotics ( Ampicilline, Amoxycyline safe ) , Anti cholestrimic മരുന്നുകൾ, തൈറോയ്ഡ് മരുന്നുകൾ, വേദനസംഹാരികൾ ( Paracetamol ഒഴിച്ചുമിക്കതും ഗർഭകാലത്തും പാലൂട്ടുമ്പോഴും ഒഴിവാക്കേണ്ടതാണ്. 
ഗർഭസ്ഥ ശിശുക്കളിൽ മറ്റു ചില മരുന്നുകൾ പോലെ Doxycycline സംരക്ഷിതമല്ല

 

Doxy cycline ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

photo sensitivity (സൂര്യപ്രകാശം തൊലിയിൽ പൊള്ളൽ ഉണ്ടാക്കൽ) പാലിനൊപ്പം (കാൽസ്യം ) ഇരുമ്പു ഗുളികക്കൊപ്പം, Antacid നൊപ്പം  കഴിക്കാതിരിക്കണം .( chelaton എന്നാൽ ശരീരത്തിലേക്കുള്ള വലിച്ചെടുക്കൽ നടക്കില്ല.) വെള്ളം ധാരാളം കുടിക്കുക.
ദീർഘനാൾ ഉപയോഗിച്ചാൽ പല്ലിന്റെ നിറം മാറുവാൻ കാരണമാകും.

എലിപ്പനിക്കായി എടുക്കുന്ന മുൻകരുതൽ ചികിത്സ കളിൽ ഒന്നു മാത്രമാണ് Doxycycline പകരം Penciline inj ഉപയോഗിയ്ക്കാം.
കുട്ടികൾക്കു നൽകുന്നത് (2 വയസ്സിൽ താഴെ)  Azithromycine 10 mg/Kg ഒരു നേരം മൂന്നു ദിവസമാണ് .

ഏതു മരുന്നും ഭിഷഗ്വരന്റെ നിർദ്ദേശ പ്രകാരം മാത്രമേ കഴിക്കാവു എന്നതാണ് ശാസ്ത്രീയ രീതി.

എലിപ്പനിയും മറ്റു ജലവായൂ രോഗങ്ങളും വരാത്ത അന്തരീക്ഷം സൃഷ്ടിക്കലാണ് പരമ പ്രധാനം .

ആരോഗ്യ ശാസ്ത്ര ശാഖകളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിമർശിക്കേണ്ടതുണ്ട്. ശാസ്ത്രം നിത്യമായ സത്യത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ ശാസ്ത്ര വസ്ത്തുതകളും അതിന്റെ സമീപന രീതികളും മനസ്സിലാക്കാതെ നടത്തുന്ന അടിസ്ഥാന രഹിതമായ വിമർശനങ്ങൾ സമൂഹത്തിൽ വലിയ അപകടങ്ങൾ വരുത്തിവെക്കും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment