ദുരന്തനിവാരണവും രാഷ്ട്രീയ പ്രവർത്തനമാണ്




കേരളം നേരിട്ട ദുരന്തത്തിൽ സഹതാപമല്ല വേണ്ടത് ശിക്ഷിക്കേണ്ടവരെ ശിക്ഷക്കു വിധേയമാക്കണം. ഒപ്പം പുതിയ ഒരു കേരള നിർമ്മിതി സാധ്യമാക്കണം. പുതിയ കേരളത്തെ LandTrade-Real Estate- Resort- Plantation -shopping Mall വിരുദ്ധ സമീപനത്തിൽ പടുത്തുയർത്തുവാൻ സർക്കാർ തയ്യാറോ ? 2030 കൊണ്ട് Carbon Neutral Kerala (CAN Kerala) സങ്കല്പത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുവാൻ കഴിയുമോ ? തെറ്റായ തീരുമാനങ്ങൾ കൈ കൊണ്ട രാഷ്ട്രീയക്കാർ. അവരുടെ ദല്ലാൾ പണി ചെയ്യുന്ന ഉദ്യോഗസ്ഥർ ( union കൾ) ഇവരെ എങ്ങനെയാകണം കേരളം ഇനി പരിഗണിക്കേണ്ടത് ?

 

എങ്ങനെ മറികടക്കണം ദുരന്തത്തെ?

 

1. ദുരന്തകാരണങ്ങളിൽ ആരൊക്കെ / ഏതൊക്കെ നിയമങ്ങൾ ആക്കം കൂട്ടി. ?

2. ദുരന്ത മുഖത്തെ തെറ്റായ നിലപാടുകൾ , അതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തൽ , ഇരകളേയും 

3. പ്രകൃതി വിഭവങ്ങൾ ദൂർത്തടിക്കുന്നവരിൽ നിന്നു പണം കണ്ടെത്തൽ 

4. ജനപ്രതിനിധികളുടെ സാമ്പത്തിക  സൗകര്യങ്ങൾ വെട്ടിച്ചുരുക്കൽ

 5. മന്ത്രിമാരുടെ എണ്ണവും സ്റ്റാഫിന്റെ എണ്ണവും കുറക്കുക.

 6. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടൽ 

 7. നിലവിലെ പരിസ്ഥിതി / ഭൂ നിയമ /  നടത്തിപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കൽ, കാര്യക്ഷമമായ നിയമ ഭേദഗതി. നിയമങ്ങൾ നടപ്പിലാക്കുന്നു എന്നു പരിശോധിക്കുവാൻ സ്വതന്ത്ര സമിതികൾ (CAG മാതൃക ) 

8. കഴിഞ്ഞകാലത്തെ നിയമ ലംഘനങ്ങളെ പറ്റി / സാമ്പത്തിക കൈമാറ്റങ്ങളെ പറ്റി അന്വേഷണം സമയബന്ധിത നടപടികൾ , ഏവർക്കും Green Protocol 

9.ഖനന രംഗം / വിഭവ കൈമാറ്റം സമ്പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ 

10.പരിസ്ഥിതി സംബന്ധമായ കേസ്സുകൾ നടത്തുവാനായി പ്രത്യേകം കോടതി. (As Like Green Tribunal ) 

11. 5 വർഷത്തിൽ ഒരിക്കൽ വൻ പ്രളയം/ വളർച്ച ഉണ്ടാകുമെന്നു മുന്നിൽ കാണൽ.

12.പ്രളയത്തെ പരമാവധി വൈകിപ്പിക്കുവാൻ മലനാട്, ഇടനാട്, തീരപ്രദേശം, കുട്ടനാട് പ്രത്യേകം പദ്ധതികൾ.

13. പശ്ചിമഘട്ടം ആദിവാസിക്കും ശരിയായ കുടിയേറ്റക്കാർക്കും മാത്രമാക്കൽ. വയനാട്, ഇടുക്കി ജില്ലകളിലെ ഭൂഉടമസ്ഥാവകാശം വടക്കുകിഴക്കൻ സംസ്ഥാന മാതൃകയിൽ.

14.  പശ്ചിമഘട്ടത്തിലെ അന്തേവാസികൾക്ക് പ്രത്യേകം സർക്കാർ  ഭക്ഷ്യ,ഊർജ്ജ യാത്രാ നിർമ്മാണ പദ്ധതികൾ , മെഡിക്കൽ/ RCC/ ശ്രീ ചിത്ര മറ്റു ഗവേഷണ സ്ഥാപനങ്ങളുടെ ഉപഗ്രഹസ്ഥാപനങ്ങൾ സ്ഥാപിക്കൽ, ജില്ലാ PSC പരീക്ഷകളിൽ പ്രത്യേകം പരിഗണന. ജില്ലയുടെ തൊഴിൽ / വരുമാനം നാട്ടുകാരിലേക്ക്.

15. സഹായം സ്വീകരിക്കൽ. (സഹായം സ്വീകരിക്കൽ സ്ഥിരം പരിപാടിയോ ?) 

 

Relief fund പിരിവിൽ  മാത്രം താൽപ്പര്യം കാട്ടി സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ ഉത്തരവാദിത്തങ്ങൾ  മറക്കലാണ്. പ്രകൃതിദുരന്തത്തിലെ മനുഷ്യ സ്വാധീനത്തെ / കുറ്റവാളികളെ  മറന്ന സർക്കാർ , ഭിക്ഷാടനം മാത്രം ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞാൽ കുറ്റപ്പെടുത്തുവാൻ കഴിയില്ല.സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത / വേതനം ഇവ ജനാധിപത്യപരമായി ചർച്ച ചെയ്യുവാൻ  ഈ സർക്കാരും ഭയക്കുന്നു.

 

ഒരു ഏക്കര്‍ ഭൂമിക്കു നാട്ടിലെ വില എത്രയാണ്?  ഹെക്ടറിന് 50 ലക്ഷം മുതല്‍ 1.50 കോടി മതിപ്പുണ്ടന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ഭൂവില അതിലും എത്രയോ മുകളിലാണ്. അങ്ങനെയിങ്കില്‍ 38000 ഏക്കറിന്‍റെ വില എന്തായിരിക്കും?  കുറഞ്ഞത് 15200 കോടി രൂപ.(ഏക്കറിന് 40 ലക്ഷം). പശ്ചിമഘട്ട മലനിരകളില്‍ ഭൂ വിലക്ക് കുറവൊന്നുമില്ല എന്ന് ജനങ്ങൾക്കറിയാം. ഹാരിസൺ എന്ന ബ്രിട്ടീഷ് കമ്പനിക്ക്  38000 ഏക്കർ  , K. P. യോഹന്നാന് മറ്റൊരു 2200, TR and T ക്കും മറ്റും ആയിരക്കണക്കിന് ഏക്കർ മൊത്തത്തത്തിൽ 5.2 ലക്ഷം ഹെക്ടർ ഭൂമി മലയാളികൾക്കു നഷ്ടപെടുന്ന തരത്തിൽ കേസ്സു നടത്തിയ കേരള സർക്കാർ എത്ര ലക്ഷം കോടിയുടെ ആസ്തികളാണ് സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയത് ? ഇവിടെ ഒന്നും വിഷയത്തിൽ മന്ത്രിമാരും പാർട്ടികളും ദുഖിതരല്ല. എല്ലാം അറിയേണ്ട ജനം . പക്ഷേ ജനമല്ലല്ലോ മന്ത്രിമാർ,  നേതാക്കൾ , ഉന്നതകുലജാതരായ ഉദ്യോഗസ്ഥർ , കോടതികൾ ആർക്കു വേണ്ടി ചിന്തിക്കുന്നു ?


പുതിയ കേരളം അനിവാര്യമാണ് പക്ഷേ അതിനു കഴിയണമെങ്കിൽ നമ്മുടെ രാഷ്ട്രീയ നിലപാടുകളെ തന്നെ അട്ടിമറിക്കാതെ സാധ്യമാകുമോ ? പ്രളയവും വരൾച്ചയും ഇനിയും ഉണ്ടാകും . അതിനായി നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടതില്ല. എല്ലാ വർഷവും ദുരിതാശ്വാസഫണ്ട് പിരിവിനിറങ്ങുവാൻ തയ്യാറെടുപ്പു നടത്തലല്ല സർക്കാർ ലക്ഷ്യം വെക്കേണ്ടത് . ജീവിത സൂചിക എന്നാൽ പ്രകൃതി സുരക്ഷയുള്ള നാട് എന്നുകൂടിയാണർത്ഥം . അത്തരം സുരക്ഷ ഈ നാടിനുണ്ടാകണമെങ്കിൽ? 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment