ജലദിനത്തിലെ ജല വിചാരങ്ങൾ
ജലസമൃദ്ധമായ ഒരു സംസ്ഥാനത്തിൻ്റെ കണക്കുകൾ പറഞ്ഞ് നമ്മൾ ആരേയും അത്ഭുതപ്പെടുത്തേണ്ടതില്ല. 44 നദികൾ, 65 ലക്ഷം കിണറുകൾ, 45000 കുളങ്ങൾ, തോടുകൾ, തണ്ണീർത്തടങ്ങൾ, അരുവികൾ, നീർച്ചാലുകൾ, ഉറവുകൾ, തടാകങ്ങൾ, 3000 മി.മീറ്റർ മഴ അങ്ങനെ പോവുന്നു നമ്മുടെ ജല സ്വപ്നങ്ങൾ.


ലോക ജലദിനമായ ഇന്ന് വലിയ വലിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം ഓരോ കുടുംബവും നിർബ്ബന്ധമായും സ്വന്തം ഇടങ്ങളിൽ നടപ്പാക്കേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു. പ്രായ വ്യത്യാസമില്ലാതെ കട്ടികൾ മുതൽ വയോജനങ്ങൾ വരെ പങ്കെടുക്കേണ്ട ഒരു കർമ്മ പരിപാടിക്ക് നമ്മൾ പരിസ്ഥിതി പ്രവർത്തകൾ നേതൃത്വം കൊടുക്കണം - അടിസ്ഥാന തല ജനാധിപത്യത്തിലൂന്നിയ ഒന്നു്‌.


40 വർഷം മുൻപ് നമ്മൾ വളരെ സ്വഭാവികമായി ചെയ്തു പോന്ന ജലവിഭവ മാനേജ്മെൻ്റിൻ്റെ തത്വങ്ങൾ നടപ്പാക്കി കൊണ്ട് പറ്റാവുന്ന ഒരോ കുടുംബവും ഓരോ ഇടവും പറമ്പുകൃഷിയിലേക്ക് മാറുകയാണു് പ്രധാനം. സ്വന്തമായി ഭൂമിയില്ലാത്തവർ / ഫ്ലാറ്റിൽ താമസിക്കുന്നവർ പൊതു ഇടങ്ങളിൽ നടപ്പാക്കണം - തരിശായി കിടക്കുന്ന എല്ലാ ഭൂമിയും ഇതിൻ്റെ കീഴിൽ വരണം -ചെയ്യേണ്ടത് ഇത്ര മാത്രം - മഴയ്ക്കു മുൻപ് നമ്മുടെ പറമ്പായ പറമ്പൊക്കെ കിളച്ച് കണ്ണി കൂട്ടി വൃക്ഷങ്ങൾക്ക് തടമെടുത്ത് മഴയേ വരവേല്ക്കുമായിരുന്നു. തെങ്ങിൻ തടത്തിൽ തവള കരയണമെന്നായിരുന്നു പഴമക്കാരുടെ പ്രമാണം - തൂമ്പ കൊണ്ട് മേൽ മണ്ണും പുല്ലും വെട്ടിമാറ്റി കണ്ണി കൂട്ടുമ്പോൾ മണ്ണിൽ നടക്കുന്നത് ഒരു മാന്ത്രിക വിദ്യയാണ്. 

 


ഭൂഗർഭത്തിലേയ്ക്ക് നീണ്ടുപോകുന്ന നൂറുകണക്കിന് സുഷിരങ്ങളുടെ വായ തുറക്കലാണ് ഭൂമിയിൽ സംഭവിക്കുന്നത്. പെയ്യുന്ന മഴെ വള്ളം മുഴുവൻ ഈ വായ് തുറന്ന സുഷിരങ്ങളിലൂടെയും ഞണ്ടളകളിലൂടെയും നിറഞു കിടക്കുന്ന തടങ്ങളിലൂടെയും ഭൂഗർഭത്തിൽ ജലം സംഭരിക്കപ്പെടുന്ന അപൂർവ്വ കാഴ്ചയാണ് ഈ പാരമ്പര്യ വിജ്ഞാനത്തൂടെ / നാട്ടറിവിലൂടെ നടപ്പാകുന്നത്. ഇടവപ്പാതി കഴിയുമ്പോഴേയും സമസ്ത ജീവ ജാലങ്ങൾക്കു ആവശ്യമായ ജലം ഭൂഗർഭത്തിൽ സംഭരിക്കപ്പെട്ടിട്ടുണ്ടാകും. മഴക്കാലം കഴിയുമ്പോൾ കണ്ണിനിരത്തി തുന്ന എല്ല സുഷിരങ്ങളുടെ വായ അടച്ച് ജല ബാഷ്പീകരണത്തിനു് തടയിടുന്നു. പച്ചില വളം, ചാണകം, ചാരം, ഉപ്പ്, കുമ്മായം എല്ലാം ഇട്ട് തടം മൂടുന്നു.സമ്മിശ്ര വിളകൾ ഒരുമിച്ചു കൃഷി ചെയ്യുന്ന രീതിയാണ് പറമ്പുകൃഷി.ചെടികൾ, മരങ്ങൾ പലവിതാനത്തിൽ പടർന്നു നില്ക്കുന്നത് കൊണ്ട് സൂര്യപ്രകാശത്തിൻ്റെ ജനാധിപത്യ വിതരണം സാദ്ധ്യമാവുന്നുണ്ട്. മുകളിൽ നിന്നും അരപ്പ കണക്കെ അരിച്ചരിച്ച് താഴെക്ക് എത്തുന്ന സൂര്യപ്രകാരത്തിൻ്റെ അത്ഭുത വിദ്യയുടെ ഫലങ്ങാണ് നമ്മുടെ പച്ചക്കറികൾ .പിന്നെയും ശേഷിക്കുന്ന സൂര്യപ്രകാശം ഭൂമിയിൽ പടർന്നു നില്ക്കുന്ന പുല്ലുകൾ സ്വീകരിക്കുന്നു. കളകളായി കരുതുന്ന ഈ പുല്ലുകൾക്ക് മനോഹരമായ ഒരു വാക്കുണ്ട്. ഭൂവസ്ത്രങ്ങൾ. ഭൂമിയെ ഒരു പുതപ്പു പോലെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു. 


ഭൂമിയുടെ രക്ഷാ കവചമാണ് പുല്ലുകൾ അഥവാ ഭൂവസ്ത്രങ്ങൾ. ഭൂമിയുടെ ഈ ജൈവികത തിരിച്ചുപിടിക്കലാണ് പ്രധാനം. ഈ ജൈവികത നിലനിർത്താൻ കഴിഞ്ഞാൽ നമുക്ക് ജല ക്ഷാമം പരിഹരിക്കാൻ കഴിയും. മണ്ണ് ജൈ വികമാരും.മണ്ണിൽ സൂഷ്മ ജീവികൾ പെരുകും.മണ്ണ് ശ താനെ മറിയാൻ തുടങ്ങും.മണ്ണിരകളുടെ പ്രവർത്തനം ശക്തമാകും.മണ്ണിര ചത്തുപൊന്തില്ല' വായുസഞ്ചാരമുണ്ടാകും. ഒരത്ഭുതലോകം പിറവിയെടുക്കുകയായി. മണ്ണിൻ്റെ കായകല്പകാല മാണ് തിരുവാതിര ഞാറ്റുവേലക്കാലം. അതെ വരാൻ പോകുന്ന ഇടവപ്പാതിയെ ഇത്തരത്തിൽ ഭൂഗർഭ ജലമാക്കി മാറ്റാം. കുടിവെള്ളം ഉറപ്പ വരുത്താം. ഇതാകടെ നമ്മുടെ ജല ദിന പ്രതിജ്ഞ.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment