പരിസ്ഥിതി ആഘാതപഠനം കരട് 2020 വീണ്ടും ചർച്ചയാകുമ്പോൾ
ഇന്ത്യയിൽ വികസനവും പുരോഗതിയും മുന്നിൽ കണ്ട് ഏറ്റെടുക്കുന്ന ഏത് വിധ പദ്ധതിയും ഭാവിയുടെ സുസ്ഥിതിക്കും സുരക്ഷക്കും ഹാനികരമായേക്കാവുന്ന സാധ്യതകൾ - സാമൂഹ്യം, പാരിസ്ഥിതികം, സാമ്പത്തികം - സമഗ്രമായ പഠനത്തിന് വിധേയമാക്കുന്ന പ്രവർത്തനമാണ് പരിസ്ഥിതി ആഘാത പഠനം. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി സുരക്ഷക്ക് നിയമം മൂലം സ്ഥാപിക്കപ്പെട്ട നിബന്ധനകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി അവക്ക് പരിസ്ഥിതി അനുമതി നൽകുന്നു. പരിസ്ഥിതി നിയമം 1986 ഖണ്ഡം 3 ൽ നിർദ്ദേശിക്കുകയും 1994 ലും തുടർന്ന് 2005ലും നിയമമായ ElA വീണ്ടും പരിഷ്കരിച്ച് നടപ്പിൽ വരുത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരസ്യപ്പെടുത്തിയ കരട് വിജ്ഞാപനമാണ് EIA draft notification 2020.
ഇതിൽ പൊതു സമൂഹത്തിന്റെ നിർദേശങ്ങൾ സമർപ്പിക്കുവാൻ ആഗസ്റ്റ് 10 വരെ സമയം നൽകിയിരുന്നത് കേന്ദ്രം വെട്ടിച്ചുരുക്കി ജൂൺ 30 ആക്കിയെങ്കിലും സുപ്രീം കോടതി അത് തിരുത്തി ആഗസ്റ്റ് 11 ആക്കി നിശ്ചയിച്ചു.ജൂൺ 30 ന് മുമ്പ് ഒട്ടേറെ നിർദ്ദേശങ്ങൾ കേരളത്തിൽ നിന്നും സമർപ്പിക്കപ്പെട്ടു. വലിയ രീതിയിൽ വിഷയം ചർച്ചയാവുകയും ചെയ്തു. എങ്കിലും ആഗസ്റ്റ് 11 വരെ സമയം നീട്ടിക്കിട്ടിയതിതാൽ EIA നിബന്ധനകൾ കൂടുതൽ പഠിക്കാൻ അവസരമൊരുക്കുകയും അത് കേരള പരിസ്ഥിതിക്ക് എത്രയധികമായ ആഘാതമാണ് ഏൽപിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങൾ രൂപപ്പെടുത്തേണ്ടതുമുണ്ട്.
ഗ്രീൻ റിപ്പോർട്ടർ നേതൃത്വം നൽകി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുമായി സഹകരിച്ച് ആഗസ്റ്റ് 8 ശനി വൈകിട്ട് ഓൺലൈനിൽ ഒരു പാനൽ ചർച്ച തുടങ്ങി വക്കുന്നു. ചർച്ചയിൽ വരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ആഗസ്റ്റ് 10ന് കേന്ദ്ര വനം മന്ത്രാലയത്തിന് അയക്കുകയും വേണം. നമുക്കെല്ലാം വ്യക്തിപരമായും നമ്മുടെ നിർദ്ദേശങ്ങൾ അയക്കുകയും ചെയ്യാം. ഡോ. ശ്രീ. ടി വി സജീവൻ, ശ്രീ. ഇ പി അനിൽ, ശ്രീ പ്രേം ബാബു, ശ്രീ ബാബുജി, ശ്രീ നിഷാന്ത്, ശ്രീ ടി ആർ പ്രേംകുമാർ, ശ്രീ പ്രസാദ് സോമരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കുവാൻ സൂം മീറ്റിംഗിന്റെ ലിങ്ക് താഴെ ചേർക്കുന്നു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Join Zoom Meeting
https://us04web.zoom.us/j/76396056067?pwd=UVFzbFIra3ZXMERLY09pdmNWY0xRUT09
Meeting ID: 763 9605 6067
Passcode: 9g1HfC
Time: Aug 8, 2020 07:00 PM
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment