എന്റെ മോനേപ്പോലെ ഞാൻ മോനേ കരുതുവാ ഞങ്ങടെ നാടിനെ രക്ഷിക്കണം ഒരമ്മേടെ അപേക്ഷയാ..  കാഞ്ഞിരപ്പാറയിൽ ഗൗരിയുടെ നിലവിളി കളക്ടർ കേൾക്കുമോ?
                                
                                                First Published : 2018-10-06, 04:45:24pm -
                                                1 മിനിറ്റ് വായന
                                
  പത്തനംതിട്ട:  തുടിയുരുളിപ്പാറയിൽ ഉരുൾ പൊട്ടലുണ്ടായ ക്വാറി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് വി.കോട്ടയം ഗ്രാമരക്ഷാ സമിതി നടത്തിയ രാപ്പകൽ സമരപ്പന്തലിൽ ജില്ലാ കളക്ടർ എത്തി. സമരപ്പന്തലിൽ വെച്ച് നാട്ടുകാർ ഉരുൾപൊട്ടലിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ചും ക്വാറി ഉണ്ടാക്കുന്ന ദുരിതത്തെ കുറിച്ചും കളക്ടറോട് വിശദീകരിച്ചു. സമരപ്പന്തലിൽ ഉണ്ടായിരുന്ന കാഞ്ഞിരപ്പാറയിൽ ഗൗരി എന്ന അമ്മ എന്റെ മോനെപ്പോലെ കരുതി ഞാൻ പറയുവാ മോൻ ഈ നാടിനെ രക്ഷിക്കണം ഒരമ്മയുടെ അപേക്ഷയാണെന്ന് കരഞ്ഞു കൊണ്ട് കളക്ടറോട് അപേക്ഷിച്ചത് ഏവരുടെയും നെഞ്ചുലച്ചു. ഇതിന് മുൻപുണ്ടായ ഉരുൾപൊട്ടലിൽ ഗൗരിയുടെ വീടും നശിച്ചിരുന്നു. 
  
പ്രമാടം പഞ്ചായത്തിൽ തുടിയുരുളിപ്പാറ ആമ്പാടിഗ്രാനൈറ്റിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ സമീപത്തെ വീടുകളിൽ വെള്ളംകയറുകയും വ്യാപകമായി കൃഷിനാശം സംഭവിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ക്വാറിയും ക്രഷർ യൂണിറ്റും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമരക്ഷാസമിതിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരപ്പന്തലിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമരസമിതി പ്രവർത്തകരും കോന്നി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളു മായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരസമിതിയ്ക്ക് കളക്ടർ നൽകിയ ഉറപ്പിൽ രാപ്പകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ഗ്രാമരക്ഷാസമിതി ചെയർമാൻ കെ എസ് തോമസ് ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 
 
ഉരുൾപൊട്ടൽ നടന്നിട്ടും കളക്ടർ സ്ഥലം സന്ദർശിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. രാവിലെ 10ന് സമരപ്പന്തലിലെത്തിയ കോന്നി എം.എൽ.എ അടൂർ പ്രകാശ് സമരസമിതിയ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.ഉരുൾപൊട്ടൽ സ്ഥലവും ക്വാറിയും കളക്ടറും എം.എൽ.എയും സമരസമിതി പ്രവർത്തകരും സന്ദർശിച്ച് നിയമ ലംഘനങ്ങൾ ബോധ്യപ്പെടുകയും ചെയ്തു. കളക്ടർ കോന്നി തഹസിൽദാരെയും വി കോട്ടയം വില്ലേജ് ഓഫീസറേയും തുടർ നടപടികൾക്കായി കളക്ടറേറ്റിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വേണ്ടിവന്നാൽ സമരം പുനരാരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികളായ എം.ജി മധു, ജ്യോതിഷ്, ധന്യ ,രമാദേവി, മീനാക്ഷി എന്നിവർ പറഞ്ഞു.
 
ജില്ലാ പഞ്ചായത് അംഗം എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ സുരേഷ്, വാർഡ്‌മെമ്പർ സുലോചനാദേവി, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, ബിജെപി നേതാക്കളായ ഗിരീഷ്‌കുമാർ, മിനി ഹരികുമാർ, കെ.ജി പുരുഷോത്തമൻ, കോൺഗ്രസ് നേതാവ് ജോസ് പനച്ചക്കൽ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 
  
                                    Green Reporter
                                    
Avinash Palleenazhikath, Pathanamthitta
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment