സെമിനാർ : വർദ്ധിച്ചു വരുന്ന മനുഷ്യ - വന്യജീവി സംഘർഷവും പാരിസ്ഥിതിക തകർച്ചയും .  ഏപ്രിൽ 23 ഞായർ 2 pm -  മീനങ്ങാടി
                                
                                                First Published : 2023-04-22, 10:14:19pm -
                                                1 മിനിറ്റ് വായന
                                
  മനുഷ്യരും വന്യ ജീവികളും സംഘർഷത്തിലൂടെ കടന്നുപോകേ ണ്ടവരല്ല.എന്നാൽ ഇന്നത് ലോക യാഥാർത്ഥ്യമായി മാറി. ആഫ്രിക്കയിലെ ബോസ്വാനയിലും അമേരിക്കയിലും നേപ്പാളി ലും ശ്രീലങ്കയിലും ആസാമിലും വയനാട്ടിലും ഇടുക്കിയിലും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചു.
വന്യജീവി സംരക്ഷണം മുതൽ വന സംരക്ഷണവും നദീ -നീർ ത്തട സംരക്ഷണവും ഒക്കെ നിയമപരമായി സാധ്യമാക്കേണ്ടി വന്നത് മനുഷ്യരുടെ ചുറ്റുപാടുകളിലെ ഇടപെടലുകൾ പ്രകൃതി ക്കു മുകളിൽ വെല്ലുവിളിയായി മാറിയതിലൂടെയാണ്.
  
മനുഷ്യരുടെ പുതിയ ഇടങ്ങളിലെക്കുള്ള അതിരു കടന്ന വ്യാപനം പ്രകൃതിയുടെ സംതുലനത്തെ അട്ടിമറിക്കും.അത് മൃഗങ്ങൾക്കു മാത്രമല്ല മനുഷ്യരുടെ നിലനിൽപ്പിനു തന്നെ ഭീഷ ണിയാകും എന്ന് മൃഗജന്യ രോഗങ്ങൾ(സാർസ് ,നിപ്പ,കുരങ്ങു പനി,പക്ഷി പനി,കോവിഡ് തുടങ്ങിയവ തെളിയിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി യാണ് Zootic Disease എന്ന മൃഗങ്ങൾക്ക് മനുഷ്യരിലെക്കു പരത്താൻ കഴിയുന്ന രോഗങ്ങൾ .
കേരളത്തിലെ ,വിശിഷ്യ പശ്ചിമഘട്ടത്തിലെ മനുഷ്യ-മൃഗ സംഘ ർഷം പരിഹരിക്കപ്പെടണമെങ്കിൽ നാടിന്റെ വികസന സങ്കല്പ ങ്ങൾ തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്.അതിനു മുതിരാതെ ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തിയുള്ള പ്രശ്ന പരിഹാരം വിഷയങ്ങളെ രൂക്ഷമാക്കുകയെ ഉള്ളു .
ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും വർധിച്ചു വരുന്ന സംഘർ ഷത്തെ ലഘൂകരിക്കാൻ കഴിയണമെങ്കിൽ വന്യ ജീവികളുടെ സ്വാഭാവിക ഇടങ്ങളിൽ അവയ്ക്ക് തുടരാൻ കഴിയണം. അവക്കായി വേണ്ട ഭക്ഷണവും കുടിവെള്ളവും അവരുടെ വാസസ്ഥലത്ത് ലഭ്യമാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.അങ്ങനെ മൃഗങ്ങൾ ഭക്ഷണത്തിനായും മറ്റും ഗ്രാമങ്ങളിലെക്ക് ഇറങ്ങേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാൻ വിജയിക്കണം.രാജ്യത്തെ 29% കടുവകളും കടുവാ സംരക്ഷ ണ മേഖലക്കു പുറത്തു ജീവിക്കുന്ന വസ്തുത ഒറ്റപ്പെട്ട സംഭവ മല്ല.സിംഹങ്ങളിൽ 50% ഗീർവന അതൃത്തിക്കു പുറത്താണ് . ഇത്തരം സാഹചര്യങ്ങൾ ആനയുടെ കാര്യത്തിലും കാണാം.
 
പശ്ചിമഘട്ടത്തിൽ 70% ത്തിലധികം തണലുകളുള്ള കാട് കേവലം1633 ച.Km മാത്രമാണ്.മനുഷ്യ-മൃഗ സംരക്ഷണത്തി ന്റെ അടിസ്ഥാന കാരണം ഈ യാഥാർത്ഥ്യമാണ്.
പശ്ചിമഘട്ട ത്തിലെ അതി നിർണ്ണായക ഇടമാണ് വയനാട്, ലോകത്തെ 8 ഹോട്ട് സ്പോട്ടുകളിൽ ഒന്ന്.അവിടെ സംഭവിച്ചു വരുന്ന തിരിച്ചടികളിൽ മനുഷ്യ-മൃഗ സംഘർഷത്തിനും പ്രധാന പങ്കുണ്ട്.കാലാവസ്ഥയിലെ വ്യതിയാനം മനുഷ്യരെ എന്ന പോലെ മൃഗങ്ങളെയും അസ്വസ്ഥമാക്കും.നദികൾ അപകട കരമായി ഒഴുകുന്നതും കടൽ ക്ഷോഭം വർധിക്കുന്നതുമൊ ക്കെ ഒറ്റപ്പെട്ട വിഷയങ്ങളല്ല.ഈ സംഘർഷങ്ങളെ ലഘൂക രിക്കണമെങ്കിൽ പ്രകൃതി ശോഷണത്തെ പരമാവധി കുറയ് ക്കണം.കാടിന്റെയും പുഴയുടെയും മലനിരകളുടെയും പ്രതിരോധ ശേഷി വർധിപ്പിക്കും വിധം അവയുടെ കരുത്തു വർധിപ്പിക്കണം.അങ്ങനെ എങ്കിൽ വന്യ മൃഗങ്ങൾ അവയുടെ ആവാസ ചുറ്റുപാടിൽ നിന്ന് വിഭവങ്ങൾ കണ്ടെത്തി അവിടെ തന്നെ കഴിയാൻ താൽപ്പര്യപ്പെടും.ആദിവാസികൾക്ക് തന്നെ കാടുകൾ അന്യമായ അവസരത്തിൽ,ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടവരായി വന്യജീവികൾ മാറുകയാണ്.
  
ഹോട്ട് സ്പോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്:
            1,500 പ്രാദേശിക സ്പീഷീസുകൾ(Endemic species) എങ്കിലും ഉള്ള ഇടം.മറ്റെവിടെയും നിലവിലില്ലാത്ത ഇനങ്ങ ളാണ് Endemic species.അവ വംശ നാശ ഭീഷണിയിലാണെ ങ്കിൽ (Endangered), അത്തരം പ്രദേശങ്ങളിൽ പ്രാദേശിക സസ്യങ്ങളുടെ 30% കുറവുണ്ടായാൽ ,ആ പ്രദേശത്തെ Hot spot കളുടെ പട്ടികയിൽ പെടുത്തുന്നു.
 
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment