കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ലാറി ബെക്കറുടെ ജന്മദിനം കടന്ന് പോകുമ്പോൾ




ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കർ  കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ എന്ന പേരിൽ അറിയപ്പെട്ടു. ചെലവു കുറഞ്ഞ വീട്‌ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോക പ്രശസ്തനായ വാസ്തു ശിൽപിയായിരുന്നു ഇംഗ്ലണ്ടിൽ ജനിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ. അദ്ദേഹം കേരളത്തെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുട നീളം ചെലവു കുറഞ്ഞതും മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ചു. 


യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തിൽ ബെക്കർ ചൈനയിൽ സേവനം അനുഷ്ടിച്ചു. ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹം മുംബൈയിൽ എത്തി. ഈ സമത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറി യുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു.


1945-ൽ ഇന്ത്യയിലെത്തിയ ബേക്കർ  ആദ്യം കുഷ്ഠ രോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠ രോഗികൾക്കുള്ള പാർപ്പിട നിർമ്മാണത്തിനിടയിലാണ്‌ ഇന്ത്യൻ വാസ്തു ശിൽപവിദ്യയുടെ പ്രത്യേകതകൾ ബേക്കർ മനസ്സിലാക്കുന്നത്‌. ഉത്തർ പ്രദേശിലെ ഫൈസാബാദിൽ തന്റെ കെട്ടിട നിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. അവിടെ നിലവിലുണ്ടായിരുന്ന രീതിയോട് സ്വന്തം നിരീക്ഷണങ്ങളും കൂട്ടിക്കലർത്തി ബേക്കർ ശൈലിക്ക്‌ രൂപം നൽകി. ഇന്ത്യയിലുടനീളം ഓരോ പ്രദേശത്തിനും ചേർന്ന പാർപ്പിട നിർമ്മാണ ശൈലി അവതരിപ്പിച്ചു. വീടുകൾ അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ ലഭിക്കുന്ന സാമ്രഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കണം എന്ന  ഗാന്ധിജിയുടെ ആദർശം പ്രാവർത്തികമാക്കുകയായിരുന്നു ലാറി ബെക്കർ. 


ചുടുകട്ടയായിരുന്നു ഇഷ്ടപ്പെട്ട നിർമ്മാണ സാമഗ്രി. സിമന്റ്, കോൺക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവയ്ക്ക് എതിരായിരുന്നു അദ്ദേഹം. സിമന്റിനു പകരം ചുണ്ണാമ്പ് ഉപയോഗിച്ചു. കേരളത്തിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടത്തിനായി ചുണ്ണാമ്പ് മിശ്രിതം അതേ സ്ഥലത്ത് വച്ചു തന്നെ നിർമ്മിച്ചു. മര ജനലുകൾ ക്കു മുകളിൽ വാർക്കേണ്ട ലിന്റൽ ബീം ഒഴിവാക്കുന്ന രീതി അവലംബിച്ചു. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും വിവിധ വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണ ജാലം സൃഷ്ടിക്കാനും അദ്ദേഹം ശ്രമിച്ചു. 


മിഷൻ റ്റു ലെപ്പേർസ് എന്ന പദ്ധതിക്കായി ഇന്ത്യയിൽ നിരവധി ലെപ്രസി ഹോംസ്, പിത്തോറഗർ, വിദ്യാലയം, ആശുപത്രി സമുച്ചയങ്ങൾ ,നേപ്പാൾ ആശുപത്രി, അല്ലാഹബാദ് കാർഷിക സർവകലാശാല, സൂറത്തിലെ സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ്, ക്നൗവിലെ സാക്ഷരതാ ഗ്രാമം എന്നിവ അദ്ദേഹത്തിൻ്റെ നിർമ്മിതികളാണ്. കേരളത്തിൽ മിത്രാനികേതൻ-വാഗമൺ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് മന്ദിരം, മര്യനാട് ദേവാലയം, ലൊയോള വനിതാ ഹോസ്റ്റൽ, ശ്രീകാര്യം, ഉള്ളൂർ സെന്റർ ഫോർ സ്റ്റഡീസ്  സമുച്ചയം, നളന്ദ സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്, ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ, കോട്ടയത്തെ കോർപ്പസ് ക്രിസ്റ്റി സ്കൂൾ, നാഗർ കോവി ലിലെ ചിൽഡ്രൻസ് വില്ലേജ്, കൊല്ലം ജില്ലാപഞ്ചായത്ത് മന്ദിരം, തിരുവനന്തപുരം ലൊയോള സ്കൂൾ, കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ, മിത്രാ നികേതൻ വെള്ളനാട്, ഇന്ത്യൻ കോഫീ ഹൗസ് തമ്പാനൂർ എന്നിവ അദ്ദേഹത്തിൻ്റെ സൃഷ്ടികളാണ്.


വീടു നിർമ്മാണത്തിലെ അനാരോഗ്യ പ്രവർണതകൾ കൊണ്ട് ശ്രദ്ധ നേടിയ കേരളത്തിന്, ലോകത്തിനാകെ മാതൃകയായ ശില്പി, ലാറി ബെക്കറുടെ നിരവധി നിർമ്മാണങ്ങൾ പുതിയ ചിന്തകൾക്കവസരം ഒരുക്കുമെന്നു പ്രതീക്ഷിക്കാം. 2007 ഏപ്രിൽ 1ന്  ആധുനിക പെരുന്തച്ചൻ എന്ന ഖ്യാതി നേടിയ ലാറി ബെക്കർ തിരുവനന്തപുരത്തു വെച്ച് അന്തരിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment