മീഥെയ്ൻ , ഉദ്വമനങ്ങളുടെ മുഖ്യ പങ്കും മാംസ കമ്പികളുടെ സംഭാവന !
First Published : 2025-11-01, 03:20:50pm -
1 മിനിറ്റ് വായന
2.jpg)
ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡയോക്സൈഡ് കഴിഞ്ഞാൻ ഏറ്റവും പ്രധാന പ്രശ്നകാരി മീഥെയ്ൻ ആണ്.ആ മീഥെയ്ൻ ഏറ്റവും അധികം പുറം തള്ളുന്നത് വൻകിട മാംസ - പാൽ ഉൽപ്പാദന,വിതരണ കമ്പനികളും. ഇന്നത്തെ മീഥെയ്ൻ ഉദ്വമനത്തിന്റെ 60% മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്.
മീഥെയ്ൻ തന്മാത്ര CO2-ന്റെ തന്മാത്രയേക്കാൾ കൂടുതൽ താപത്തെ പിടിച്ചു വെക്കും.അന്തരീക്ഷത്തിൽ മീഥെയ്നിന്റെ ആയുസ്സ് താരതമ്യേന 7 മുതൽ 12 വർഷം വരെയാണ്. കാർബൺ ഡൈ ഓക്സൈഡ് നൂറുകണക്കിന് വർഷങ്ങളോ അതിൽ കൂടുതലോ നിലനിൽക്കാം.
പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നും മനുഷ്യരുടെ പ്രവർത്ത നങ്ങളിൽ നിന്നും മീഥെയ്ൻ ഉണ്ടാകും.കൃഷി,ഫോസിൽ ഇന്ധനങ്ങൾ,വിഘടിപ്പിക്കുന്ന മാലിന്യങ്ങൾ എന്നിവയാണ് മീഥെയ്നിന്റെ ഏറ്റവും വലിയ ഉറവിടങ്ങൾ.മീഥെയ്ൻ ഉദ്വമന ത്തിന്റെ 40% സ്വാഭാവിക പ്രക്രിയകൾ മൂലമാണ്. തണ്ണീർത്തടങ്ങളാണ് ഏറ്റവും വലിയ പ്രകൃതിദത്ത ഉറവിടം.
അന്തരീക്ഷത്തിലെ മീഥെയ്ൻ സാന്ദ്രത കഴിഞ്ഞ 200 വർഷത്തിനിടെ ഇരട്ടിയിലധികമായി. വ്യാവസായിക വിപ്ലവം(1750 ൽ ആരംഭിച്ച)മുതൽ ഭൂമിയുടെ താപനത്തിന്റെ 20% മുതൽ 30% വരെ വർദ്ധനവിന് കാരണം മീഥെയ്ൻ്റെ വർധനയാണ് .
എണ്ണ,വാതക ഉൽപ്പാദനം,പൈപ്പ് ലൈനുകൾ,റിഫൈനറി കൾ,നാൽക്കാലി ഫാമുകൾ എന്നിവയിൽ നിന്ന് മീഥെയ്ൻ ഉയരുന്നത് വിമാനങ്ങളും ഉപഗ്രഹ ഉപകരണങ്ങളും വഴി കണക്കു കൂട്ടാം.ചില സന്ദർഭങ്ങളിൽ വാതക ചോർച്ചയും എണ്ണ,വാതക പാടങ്ങളിലെ ഉപകരണങ്ങളും പ്രശ്നത്തെ രൂക്ഷമാക്കും.
തണ്ണീർത്തടങ്ങൾ,തടാകങ്ങൾ,ഉരുകുന്ന Permafrost(is a permanently frozen layer of soil, gravel and sand, bound by ice, usually below 0°C for at least two years)എന്നിവയുൾപ്പെടെ നിരവധി പ്രകൃതിദത്ത മീഥെയ്ൻ സ്രോതസ്സുകളുള്ള പ്രദേശമാണ് ആർട്ടിക്.

45 പ്രധാന ഇറച്ചി,ക്ഷീര കമ്പനികൾ ;യൂറോപ്യൻ യൂണിയനും ഇംഗ്ലണ്ടും പുറംതള്ളുന്നതിനെക്കാൾ കൂടുതൽ മീഥെയ്ൻ പുറത്തുവിടുന്നു.
ബിപി,ഷെവ്രോൺ,ഷെൽ എന്നിവയേക്കാൾ കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ആദ്യ അഞ്ച് മലിനീകരണ കാരികളുടെ പട്ടികയിൽ മാംസ-ക്ഷീരകമ്പനികൾ ഉണ്ട്.
നയപരമായ മാറ്റങ്ങൾ,ഉദ്വമനം തടയുന്നതിനും കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി സസ്യങ്ങളാൽ സമ്പന്നമായ ഭക്ഷണരീതികളിലേക്കുള്ള മാറ്റം എന്നിവയുടെ ചർച്ചകളെ മാംസ കമ്പനികൾ നിരുത്സാഹപ്പെടുത്തുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ മാംസം,ക്ഷീര കമ്പനികളിൽ 45 എണ്ണം 2023 ൽ 102 കോടി ടൺ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതായി കണ്ടെത്തി.ഇത് രണ്ടാമത്തെ വലിയ എണ്ണ ഉൽപാദകരായ സൗദി അറേബ്യയുടെ വാർഷിക ഉദ്വമന ത്തേക്കാൾ കൂടുതലാണ്.ബ്രസീലിലെ ജെബിഎസ്,മാർഫ്രിഗ്, മിനർവ,യുഎസ് ആസ്ഥാനമായുള്ള ടൈസൺ,കാർഗിൽ എന്നീ അഞ്ച് പ്രധാന മലിനീകരണ കമ്പനികൾ ഏകദേശം 48 കോടി ടൺ CO2 ന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ ഉത്പാദിപ്പിച്ചു.ഇത് ഊർജ്ജ മേജർമാരായ ബിപി,ഷെൽ, ഷെവ്രോൺ എന്നിവയേക്കാൾ കൂടുതലാണ്.
ലോകത്തിലെ ഏറ്റവും വലിയ ഇറച്ചി കമ്പനി,ജെബിഎസ്,45 സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഉദ്വമനങ്ങളുടെയും നാലിലൊന്ന് ഉത്തരവാദിയാണെന്ന് കണ്ടെത്തി-2023 ൽ ഏകദേശം 24.1കോടി ടൺ അഥവാ 158 രാജ്യങ്ങളുടെ ഉദ്വമനത്തെ അവർ മറികടന്നു.ജെബിഎസിന്റെ മീഥെയ്ൻ പുറം തള്ളൽ എക്സോൺ മൊബിൽ,ഷെൽ എന്നിവയുടെ സംയോജിത മീഥെയ്ൻ ബഹിർഗമനത്തെക്കാൾ കൂടുതലാണ്.
നിഷ്ക്രിയത്വം മറച്ചുവെക്കാൻ കമ്പനികൾ;ബയോഗ്യാസ്, ഫീഡ് അഡിറ്റീവുകൾ തുടങ്ങിയ "തെറ്റായ പരിഹാരങ്ങൾ" വ്യവസായത്തിൽ ഉപയോഗിക്കുന്നു.
2050 ഓടെ ആഗോള മൃഗ പ്രോട്ടീൻ ഉപഭോഗത്തിൽ 70% വളർച്ച കൈവരിക്കുമെന്ന് ജെബിഎസ് പറയുമ്പോൾ, അതിന്റെ "നെറ്റ്-സീറോ 2040"ലക്ഷ്യത്തെ അവർ തന്നെ മറക്കുകയാണ്.
മനുഷ്യർ മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളിൽ 12 മുതൽ 19 % വരെ വളർത്തു മൃഗങ്ങൾ വഴി സംഭവിക്കുന്നു. പ്രധാനമായും കന്നുകാലിയും വളവും തീറ്റയുമായി ബന്ധപ്പെട്ട വനനശീകരണം എന്നിവയാൽ ഉണ്ടാകുന്നു.
2023 ൽ 1700 കോടി കോഴികളെയും 24.2 കോടി പന്നികളെ യും 5.3 കോടി കന്നുകാലികളെയും മാംസത്തിനായി കശാപ്പു ചെയ്തതായി 45 കമ്പനികൾ സമ്മതിക്കുന്നു.ആഗോള കന്നു കാലികളുടെ ആകെ അഞ്ചിലൊന്ന് വരും ഈ സംഖ്യകൾ.
ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ വനനശീകരണത്തിന്റെ 41% മാംസവും ക്ഷീര ഉൽപാദനവും ബന്ധപ്പെട്ടിരിക്കുന്നു.
2030 ഓടെ കന്നുകാലികളിൽ നിന്നുള്ള മീഥെയ്ൻ്റെ ഉദ്വമനം 45% കുറയ്ക്കുന്നത് 0.3 ഡിഗ്രി സെൽഷ്യസ് ചൂട് ഒഴിവാക്കാൻ കഴിയുമെന്നതിനാൽ കന്നുകാലി മീഥെയ്ൻ വെട്ടിക്കുറയ്ക്കു ന്നത് ശക്തമായ നടപടികൾ ഉണ്ടാകണം.
പാരീസ് ഉടമ്പടി പാലിക്കാൻ ആഗോള കന്നുകാലികളുടെ എണ്ണം ഉടൻ കുറയാൻ തുടങ്ങണമെന്ന് ഓക്സ്ഫോർഡ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞു.ഉയർന്ന വരുമാനമു ള്ള രാജ്യങ്ങളോട് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ആഹ്വാനം ചെയ്യുന്നു അവർ.
കാർഷിക ഉദ്വമനം കുറയ്ക്കുന്നതിനുള്ള പരിപാടികൾ, വ്യാവസായിക കന്നുകാലികൾക്കുള്ള പൊതു സബ്സിഡി കൾ അവസാനിപ്പിക്കൽ എന്നിവ നിർബന്ധമാക്കണമെന്ന് സർവ്വകലാശാല റിപ്പോർട്ട് ആവശ്യപ്പെട്ടു.
സസ്യങ്ങളാൽ സമ്പന്നമായ ഭക്ഷണ രീതികളിലേക്കും കാർഷിക പാരിസ്ഥിതിക കാർഷിക സംവിധാനങ്ങളിലേക്കും ഉള്ള പരിവർത്തനങ്ങൾ ഉണ്ടാകണം.ഇവ ഗ്രഹങ്ങൾക്കും മനുഷ്യന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

![]()

.jpg)
.jpg)

2.jpg)