പിന്നിട്ട 2020 ഉം പരിസ്ഥിതിയും




2020നെ ചരിത്രം രേഖപ്പെടുത്തുന്നത് കോവിഡ് വ്യാധിയുടെ പേരിലായിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നത് പകർച്ചവ്യാധിയുടെ നൂറ്റാണ്ട് എന്ന തരത്തിൽ നേരത്തെ തന്നെ അടയാളപ്പെടുത്തിയിരുന്നു. ഡങ്കിയും നിപ്പയും എബോളയും കുരങ്ങു പനിയും ഒക്കെ സജ്ജീവമായി തീർന്ന ഈ  നൂറ്റാണ്ട് നിയോ കൊറോണയിലൂടെ അപകടകരമായ ദുരിതങ്ങളാൽ വീർപ്പു മുട്ടുകയാണ്.


2019ലെ കൊറോണയെ തളയ്ക്കുവാൻ അതേ വർഷം തന്നെ വാക്സിനുകൾ രൂപപ്പെടുത്തിയെടുക്കുവാൻ വിജയിച്ച ശാസ്ത്രം ലോകത്തിന്  പ്രതീക്ഷ നൽകുകയാണ്. വികസനത്തെപ്പറ്റി ഏറെ സംസാരിക്കുവാൻ ഇഷ്ടപ്പെടുന്ന ലോക രാഷ്ട്രീയ നേതൃത്വം, എങ്ങനെയാണ് നിയോ കൊറോണാ വൈറസ് വ്യാപനത്താൽ തിരിച്ചടി നേരിട്ടതെന്ന് കണക്കുകളിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. ലോക യുദ്ധങ്ങൾക്ക് ഉണ്ടാക്കുവാൻ കഴിയാത്ത വിധം പ്രതിസന്ധികളാണ് കോവിഡ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ തന്നെ സാമ്പത്തിക രംഗത്തിന് ഏകദേശം 15% നഷ്ടം സംഭവിച്ചു എന്ന് പറഞ്ഞാൽ ഏറ്റവും കുറഞ്ഞത് 30 മുതൽ 40 ലക്ഷം കോടി രൂപയുടെ തിരിച്ചടി ഒരു വർഷംകൊണ്ട് നേരിട്ടു എന്നു മനസ്സിലാക്കാം. കേരള സംസ്ഥാനത്തിന് പോലും 1.13 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തിരിച്ചടി ഉണ്ടായി. മരണം, തൊഴിൽ നഷ്ട്ടം തുടങ്ങിയവയെല്ലാം അപരിഹാര്യമായ വിഷയങ്ങളാണ്.


Zoonotic Disease (മൃഗങ്ങളിൽ നിന്നും മനുഷ്യരിലെക്കു പകരുന്ന രോഗം) പകരുവാനുള്ള കാരണം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ദൂരം അപകടരമാം വിധം കുറഞ്ഞിരിക്കുന്നതാണ് (critical Distance). ഈ അവസ്ഥയെ Zoonosis” or “spilling over.”എന്നു വിളിക്കാം. പ്രകൃതിയിൽ നടത്തുന്ന കൈയ്യേറ്റങ്ങളെ വികസനത്തിൻ്റെ പേരിൽ ന്യായീകരിക്കുമ്പോൾ അതു മൂലമുണ്ടാകുന്ന മരണങ്ങൾ മുതൽ സാമ്പത്തിക നഷ്ടം വരെ പരിഹരിക്കുവാൻ കഴിയാത്ത വിഷയങ്ങളായി തുടരുന്നു. മൃഗങ്ങളുടെ വാസസ്ഥലങ്ങൾ, ഭക്ഷണം കുറയുമ്പോൾ അവ തന്നെ രോഗാതുരമായി മാറും. ഒപ്പം അവർ രോഗ വാഹകരുമായി പ്രവർത്തിക്കും.


2020ലെ പ്രധാന പരിസ്ഥിതി സമ്പന്തിയായ വിഷയങ്ങൾ എല്ലാം കോവിഡുമായി ഇട കലർന്നു നിൽക്കുകയാണ്. കഴിഞ്ഞ വർഷം പരിസ്ഥിതി രംഗത്തു നടക്കേണ്ട നിരവധി തയ്യാറെടുപ്പുകൾ മാറ്റിവെക്കേണ്ടി വന്നതിനെ പറ്റി UN ൻ്റെ ഭാഗമായ Convention on Biological Diversity (CBD) വിശദമാക്കിയിരുന്നു. Aichi ലക്ഷ്യങ്ങൾ (Aichi Biodiversity Target) നടപ്പിലാക്കലിൻ്റെ തുടർച്ചയായ Kumkuming (China) കണവൻഷൻ നടത്തുവാൻ കഴിഞ്ഞില്ല. ലിസ്ബണിലെ സമുദ്ര സമ്മേളനം മാറ്റിവെച്ചു. UNൻ്റെ ഏറ്റവും പ്രധാന സമ്മേളനം COP26 2020 നവംബറിൽ നടക്കേണ്ടിയിരുന്നത് 2021 നവംബറിലേക്ക് മാറ്റിയിരിക്കുകയാണ്. അതിൻ്റെ അനുബന്ധമായി നടക്കേണ്ട യുവജനങ്ങളുടെ കൂടി ചേരലും ഒഴിവാക്കി. (ഇറ്റലി, മിലാൻ).


കൊറോണയും അന്തരീക്ഷ മലിനീകരണവും 


2020 ലെ നിയോ കൊറോണ വൈറസ്സ് സംഭവം വായു /ജല/ശബ്ദ മലിനീകണ രംഗത്ത് ഗുണപരമായ സാഹചര്യങ്ങൾ താൽക്കാലികമായി എങ്കിലും ഒരുക്കിയിരുന്നു. നദികളും വായുവും കടൽ പാേലും മെച്ചപ്പെട്ടു. ഡൽഹി, ചെന്നൈ മുതൽ ലണ്ടനും പാരീസും പഴയ അന്തരീക്ഷത്തിൽ നിന്ന് കുറച്ചെങ്കിലും പുറത്തു കടന്നു. യൂറോപ്പിലെ കനാലുകളിലും ഗംഗയിലും ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടു. Particular Matters അളവിൽ കുറവുണ്ടായി. ശബരിമല പൂങ്കാവനം അര നൂറ്റാണ്ടിനിടയിൽ 12 മാസവും നിശബ്ദമായിരിക്കുവാൻ ഈ വർഷം വിജയിച്ചു.


2020ലെ ഭൗമ പരിധി ദിനത്തെ ആഗസ്റ്റ് മൂന്നാമത്തെ ആഴ്ച്ചയിലെക്കു നീട്ടിവെക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ജൂലൈ 29 ൽ നിന്നും ആഗസ്റ്റ് 22 ലേക്ക് വരെ വിഭവങ്ങൾ ഉപയോഗിക്കുവാൻ അവസരമുണ്ടായി. നിയോ കൊറോണ വൈറസ്സ് കൊന്നു കളഞ്ഞ മനുഷ്യരുടെ എണ്ണം ലക്ഷങ്ങൾ (18.5 ലക്ഷം) പിന്നിടുമ്പോൾ സാമ്പത്തിക രംഗത്തെ നഷ്ട്ടം വിവരണാതീതമാണ്. ഉള്ള തൊഴിൽ നഷ്ട്ടപ്പെട്ടു.പുതിയ തൊഴിലവസരങ്ങൾ അസാധ്യമാകുമോ എന്ന ഭീതി വർധിച്ചു. 2020 നെ മൊത്തത്തിൽ പിടിച്ചുലച്ച കോവിഡ്, അമേരിക്കൻ പ്രസിഡൻ്റിൻ്റെ തോൽവി ഉറപ്പാക്കി. കൊസൊവയിലെ കോവിഡ് വ്യാപനം സമാനമായ രീതിയിൽ സർക്കാരിനെ രാജിയിൽ എത്തിച്ചിരുന്നു. 


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment