വൻകിടക്കാർ കൈവശപ്പെടുത്തിയ ഭൂമി തിരിച്ച് പിടിക്കാൻ നിയമനിർമ്മാണം നടത്തണം : വി.എം സുധീരൻ
ഹാരിസൺ ഉൾപ്പടെ വൻകിട കയ്യേറ്റക്കാർ നിയമവിരുദ്ധമായും അനധികൃതമായും കൈവശം വച്ചുവരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. സർക്കാർ ഭൂമി നിയമവിരുദ്ധമായും അനധികൃതമായും കൈവശം വച്ചുകൊണ്ടിരിക്കുന്ന വൻകിടക്കാർക്ക് അനുകൂലമായി കേസ് തോറ്റുകൊടുക്കുന്ന ഇടതുമുന്നണി സർക്കാരിൻ്റെ കുതന്ത്രത്തിൻ്റെ ഭാഗമാണ് ഹാരിസൺ കേസിൽ നേരത്തെ ഹൈക്കോടതിയിലും ഇപ്പോൾ സുപ്രീം കോടതിയിലും സംസ്ഥാന സർക്കാർ തിരിച്ചടി ഏറ്റുവാങ്ങിയത്. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാർ ചോദിച്ചുവാങ്ങിയതാണ് ഈ വിധിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സർക്കാരിന് അനുകൂലമാം വിധം നിയമത്തിൻ്റെ പിൻബലമുള്ള ഈ കേസ് വിശദമായ വാദം കേൾക്കാതെയും മെറിറ്റിലേക്ക് കടക്കാതെയുമാണ് സുപ്രീം കോടതി തള്ളിയത് കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള അലംഭാവത്തെയാണ് വ്യക്തമാക്കുന്നത്. സർക്കാരിൻ്റെ സർവ്വ താൽപര്യങ്ങളും ബലികഴിച്ചുകൊണ്ട് ഹാരിസൻ്റെ വിജയത്തിനായി കള്ളക്കളികളുമായി മുന്നോട്ടുപോയ സർക്കാർ കേസിൻ്റെ പ്രാധാന്യവും ഗൗരവസ്വഭാവവും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ മനപ്പൂർവ്വം പരാജയപ്പെട്ടതായിട്ടാണ് കാണുന്നത്.
സംസ്ഥാന സർക്കാരിന് അനുകൂലമായിട്ടുള്ള സിംഗിൾ ബെഞ്ച് വിധി ഉൾപ്പടെയുള്ള നിരവധി ഘടകങ്ങൾ ഫലപ്രദമായി ഹൈക്കോടതിയിൽ അവതരിപ്പിക്കുന്നതിൽ മനപ്പൂർവ്വം വീഴ്ച വരുത്തി സ്വയം പരാജയം ഏറ്റുവാങ്ങിയ സർക്കാരിൻ്റെ വൻകിട കയ്യേറ്റക്കാരോടുള്ള പ്രീണനത്തിൻ്റെ തുടർച്ചയാണ് സുപ്രീം കോടതിയിലും പ്രകടമായത്. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് ഫലപ്രദമായും വിജയകരമായും പ്രവർത്തിച്ചുപോന്ന അഡ്വ.സുശീല ഭട്ടിനെ നീക്കം ചെയ്തുകൊണ്ടാണ് ഇതിനെല്ലാം ഇടതുമുന്നണി സർക്കാർ തുടക്കം കുറിച്ചത്.
ഹാരിസൺ കേസിൽ സർക്കാർ സ്വയം ഏറ്റുവാങ്ങിയ പരാജയം സമാനമായ മറ്റു കേസുകളെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഹാരിസൺ ഉൾപ്പടെ വൻകിട കയ്യേറ്റക്കാർ നിയമവിരുദ്ധമായും അനധികൃതമായും കൈവശം വച്ചുവരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം ഉൾപ്പടെയുള്ള നടപടികളുമായി അടിയന്തിരമായി തന്നെ സർക്കാർ മുന്നോട്ടുപോകാൻ തയ്യാറാകണം. ഹാരിസണെതിരെ സുപ്രീം കോടതി വരെ നേരത്തെ അംഗീകരിച്ചിട്ടുള്ള വിജിലൻസ് കേസ് നടപടികൾ കാര്യക്ഷമമായും സത്യസന്ധമായും മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇനിയെങ്കിലും സർക്കാർ വീഴ്ച വരുത്തരുത്. സുധീരൻ പറയുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment