പൊന്തൻപുഴ വന സംരക്ഷണ സമരപ്പന്തലിന് നേർക്ക് ആക്രമണം




പത്തനംതിട്ട : സ്വകാര്യ വ്യക്തികൾ കൈക്കലാക്കിയ ഏഴായിരം ഏക്കർ പൊന്തൻപുഴ വനം തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരപ്പന്തലിന് നേർക്ക് ആക്രമണം. പൊന്തൻപുഴ-വലിയകാവ്‌ വനസംരക്ഷണ സമര സമിതി ഇന്നലെ പെരുമ്പെട്ടി വില്ലേജ് ഓഫീസിനു മുന്നിൽ നിർമിച്ച അനിശ്ചിതകാല സമര പന്തലിലെ ബാനറുകൾ നശിപ്പിച്ചെന്ന് പരാതി.ഇന്നലെ  രാത്രിയിൽ വന മാഫിയയുടെ നിർദ്ദേശ പ്രകാരം അവർക്ക് ഒത്താശ ചെയ്യുന്ന വ്യെക്തികൾ ആണ് ബാനർ നശിപ്പിച്ചതെന്ന് സംശയിക്കുന്നതായി സമര സമിതി ചെയർമാൻ ഗോപിനാഥ പിള്ള പെരുമ്പെട്ടി പോലീസിൽ പരാതി നൽകി. 

പൊന്തൻപുഴ വനം നിയമ നിർമാണത്തിലൂടെ തിരിച്ചുപിടിക്കണമെന്നും അർഹതയുള്ള കൈവശക്കാർക്ക് പട്ടയം അനുവദിക്കണമെന്നുമുള്ള ആവശ്യ പ്രകാരമാണ് കഴിഞ്ഞ ദിവസം മുതൽ അനിശ്ചിതകാല  സമരം പ്രഖ്യാപിച്ചത്. തികച്ചും ജനാധിപത്യപരമായ രീതിയിൽ സമാധാന മാർഗത്തിൽ നടത്തുന്ന സമരം തകർക്കാനായി MSA 01/1981 കേസിന്റെ ഹൈക്കോടതി വിധിയിലൂടെ വനം സ്വന്തമാക്കിയ 283 പ്രബലന്മാരായ സ്വകാര്യ വ്യെക്തികൾ ഈ സമരത്തെ തകർക്കാൻ അവരുടെ പണവും സ്വാധീനവും കൊണ്ട് പല ഏജൻറുമാരെയും രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. 

പെരുമ്പെട്ടി  പോലീസ് സ്റ്റേഷന് വെറും 100മീറ്റർ മാത്രം അകലെയുള്ള സമരപന്തലിൽ സൈഡിൽ കെട്ടിയിരുന്ന ഒരു ബാനർ ആണ് നശിപ്പിക്കപ്പെട്ടത്.എന്നാൽ ഈ ബാനർ സമീപത്തുള്ള തോട്ടിൽ നിന്നും വളച്ചുകീറിയ നിലയിൽ സമരസമിതി പ്രവർത്തകർ കണ്ടെത്തി.   സമര സമിതിയുടെ പ്രവർത്തനങ്ങൾക്കു പല ആക്രമണ ഭീഷണിയും ഉണ്ടാകുന്നുണ്ടെന്നു സമര സമിതി പറഞ്ഞു. സമര പന്തലിനും പ്രവർത്തകർക്കും സംരക്ഷണം നൽകണമെന്നും ബാനർ നശിപ്പിച്ചവരെ ഉടൻ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സമര സമിതി 13ന് രാവിലെ 10മണിക്ക് പെരുമ്പെട്ടി പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് അന്യോഷണം ഊർജ്ജിതമാക്കിയിട്ടില്ല എന്നും സമര സമിതി ചെയർമാൻ വി എൻ ഗോപിനാഥപിള്ള പറഞ്ഞു.

Also Read : പൊന്തൻപുഴ വനം സംരക്ഷിക്കാൻ അനിശ്ചിതകാല സമരം തുടങ്ങി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment