സർക്കാർ ഒപ്പമുണ്ട് ; ഹാരിസൺ മുതലാളി
                                
                                                First Published : 2018-09-20, 10:52:13am -
                                                1 മിനിറ്റ് വായന
                                
  ഒരു ഏക്കര്‍ ഭൂമിക്കു നാട്ടിലെ വില എത്രയാണ്? ഹെക്ടറിന് 50 ലക്ഷം മുതല്‍ 1.50 കോടി മതിപ്പുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. കേരളത്തിലെ ഭൂവില അതിലും എത്രയോ മുകളിലാണ്. അങ്ങനെയെങ്കില്‍ 38000 ഏക്കറിന്‍റെ വില എന്തായിരിക്കും? കുറഞ്ഞത് 15200 കോടി രൂപ. പശ്ചിമഘട്ട മലനിരകളില്‍ വിലക്ക് കുറവൊന്നുമില്ല. മുതലാളിമാർ അനധികൃതമായി 5.20 ലക്ഷം ഹെക്ടർ കൈവശം വെച്ചിരിക്കുന്ന പശ്ചിമഘട്ടത്തിലെ തോട്ടങ്ങളുടെ  മുഖവില എത്ര വരും ? 
5.20 ലക്ഷം X  1 കോടി = 5.2 ലക്ഷം കോടി രൂപ.
  
മലയാളികളായ  നമ്മൾ ഒരു കാരണവശാലും തെണ്ടികളല്ലല്ലോ നേതാക്കളെ  !
 
കേരളത്തിനു വെള്ളപൊക്കം ഉണ്ടാക്കിയ നഷ്ടം 40000 കോടി വരും എന്ന് സര്‍ക്കാര്‍ പറയുന്നു. പുനര്‍ നിര്‍മ്മാണം കഴിയുമ്പോഴേക്കും എല്ലാം കൂടി 1 ലക്ഷം കോടിയില്‍ എത്തും . ഈ അവസ്ഥയിലും 4 മിനിട്ടു നീണ്ട പരമോന്നത കോടതി വ്യാഹാരത്തിനൊടുവില്‍ സംസ്ഥാനത്തിനു ഉണ്ടായ (ആസ്തിയിലെ) ചോര്‍ച്ച ഹാരിസൺ വഴിമാത്രം 15200 കോടി രൂപയുടേതാണ്.  പണ ഞെരുക്കത്താല്‍ ഭിക്ഷാ പാത്രം പേറുന്ന  മന്ത്രിമാര്‍ വിധിയില്‍ ഞെട്ടിയില്ല. എന്തുകൊണ്ട്?  
 
നമ്മുടെ നേതാക്കള്‍ Alshimers, Dimenshia മുതലായ രോഗങ്ങളുടെ പിടിയിലാണോ ?അതോ ഇങ്ങനെഒക്കെ  ചിന്തിക്കുന്ന നമുക്കാണോ abonrmality കള്‍ ?
 
കേരളത്തിന്‍റെ കഴിഞ്ഞ ബജറ്റ് കണക്കുകള്‍ നിന്നും 11000 കോടി രൂപ സര്‍ക്കാര്‍  നിന്നും പിരിച്ചെടുക്കുവാന്‍ ഉണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച കറന്‍റെ ബില്‍ കുടിശ്ശിഖ പോലും അടക്കാത്ത ദേശിയ കുത്തകകളില്‍ നിന്നും പണം കണ്ടെത്തുന്നതില്‍ KSEB അലംഭാവം തുടരുന്നു.  കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പാട്ട ഭൂമിയുടെ കരമോ മറ്റോ കൂട്ടാത്തിനാല്‍  വന്‍കിട തോട്ടം കുത്തകകള്‍ ഒരു ഹെക്ടര്‍ തോട്ടത്തിന് പരാമവധി കൊടുക്കുന്ന ചുങ്കം 1.30 രൂപ മുതല്‍ 1300 മാത്രം.
 
പണക്കാര്‍ക്ക് പരമാവധി ഔദാര്യം പരമാവധി കാലത്തേക്ക് എന്ന നിലപാടിന്‍റെ ഉസ്ദാതുക്കളുടെ റാങ്കിങ്ങില്‍  മോഡി കഴിഞ്ഞാല്‍ പിന്നെ സ്ഥാനം സിപിഐഎം ഭരണ സംവിധാനത്തിനാണ്. ടാറ്റ,ഹാരിസൺ, ലക്ഷ്മി,കെ.പി യോഹന്നാൻ. പോബ്സൺ തുടങ്ങിയ കുത്തകകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ സാമാന്യ ജനങ്ങളുടെ കണ്ണുകളെ  മഞ്ഞളിപ്പിക്കുന്നു .വി.എസ് സര്‍ക്കാര്‍ ടാറ്റക്ക് മുന്നില്‍ മുട്ടുമടക്കുവാന്‍ കാരണമായത്  അദ്ധേഹത്തിന്‍റെ പാര്‍ട്ടി നേതാക്കളുടെ കൊലവിളികളാണ്.
1957 ലെ ഭൂ പരിഷ്കാരങ്ങളെ പറ്റി ധാരണയില്‍ എത്തിയ 1954 തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാനത്തെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുതണമെ ങ്കില്‍ തോട്ടം രംഗത്തെ കുത്തകളെ പുറത്താക്കണമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രമേയം പാസ്സാക്കി.  നിയമ സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഭൂ പരിഷ്കാരങ്ങളില്‍ ഒത്തു തീര്‍ക്കലുകള്‍ തുടങ്ങി കഴിഞ്ഞിരുന്നു. തോട്ടങ്ങളെ ഒഴിവാക്കുവാന്‍ നേതാക്കള്‍ പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. 
 
ഇന്ത്യന്‍ നിയമങ്ങളെ പോലും പരിഗണിക്കാതെ കേരളത്തിന്‍റെ സ്വര്‍ഗ്ഗ ഭൂമികള്‍ വിദേശ കുത്തകള്‍ക്ക് എന്ന നിലപാടുകള്‍ തുടരുന്നതില്‍ സര്‍ക്കാരിന് ഒരു വേവലാതിയുമില്ല. സര്‍ക്കാര്‍ ഭൂമികളില്‍ നടക്കുന്ന(വിശിഷ്യ തോട്ടം) തട്ടിപ്പുകളുടെ വ്യാപ്തി അറിയുവാന്‍ രാജ മാണിക്കം റിപ്പോര്‍ട്ട് മുതൽ നിവേദിത മുതലായ 6 റിപ്പോർട്ടുകൾ   മറിച്ചു നോക്കിയാല്‍ മതി.  FERA  നിയമങ്ങളെ വെല്ലുവിളിച്ചും വ്യാജ രേഖകള്‍ ചമച്ചും വിദേശ-ദേശിയ കുത്തകകള്‍  നാടിനെ കൊള്ളയടിക്കുന്നതില്‍ നേതാക്കള്‍ക്ക് വേവലാതികളില്ല. 
 
1877 ല്‍ തന്നെ മുതുവര്‍ സമുദായം താമസിച്ചു വന്ന മൂന്നാറിലെ 1.36 ലക്ഷം കണ്ണന്‍ ദേവന്‍ മലകള്‍ അസ്വാഭാവികമായ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായി കൊണ്ടിരുന്നു . ബ്രിട്ടിഷ് കമ്പനികള്‍ ഇന്ത്യ വിട്ടു എങ്കിലും അവരുടെ പങ്കാളികള്‍ ആയിരുന്ന ടാറ്റയും മറ്റും ഉടമസ്ഥാവകാശം  നിലനിര്‍ത്തി. വൈദേശികര്‍ കൈക്കൊണ്ട പരിസ്ഥിതി-ജനവിരുദ്ധ നിലപാടുകളെയും നാണിപ്പിക്കുന്ന സമീപനങ്ങളാണു പില്‍ക്കാലത്ത് ഇന്ത്യക്കാര്‍ നിയന്ത്രിക്കുന്നു എന്നവകാശപെടുന്ന കമ്പനികളില്‍ നിന്നും ഉണ്ടായത്. 
  
രാജവാഴ്ചയില്‍ ഉണ്ടായ കരാറുകള്‍  രാജവാഴ്ച അവസാനിച്ചപ്പോൾ  അസാധുവാകേണ്ടതാണ്. 1947 നു മുന്‍പുള്ള മറ്റു കരാറുകളും സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാരിനു ബാധകമാകില്ല എന്ന് നിയമം പറയുന്നു .ടാറ്റയാകട്ടെ, മൂന്നാറില്‍ 59000 ഹെക്ടർ ഭൂമിക്ക് നക്കാപ്പിച്ച ചുങ്കം നൽകി (അതിപ്പോള്‍ നല്‍കുന്നില്ല) മറ്റൊരു 1.1 ലക്ഷം ഹെക്ടർ ഭൂമി അനധികൃതമായി നിലനിർത്തുകയാണ്.
 
സർക്കാർ സ്ഥാപനമായി 1968 മുതൽ പ്രവർത്തിച്ചു തുടങ്ങിയ കേരള റബർ പ്ലാന്റെഷൻ കോർപ്പറേറ്റുമായി ഉണ്ടാക്കിയ പാട്ടകരാർ മനസ്സിലാക്കിയാൽ  എങ്ങനെയാണ് പൊതുഭൂമി കോർപ്പറേറ്റുകൾ തുച്ഛമായ വിലക്ക് കയ്യടക്കി വച്ചിരിക്കുന്നത് എന്ന് മനസിലാകും.  കേരള പ്ലാന്റെഷൻ കോർപ്പറേഷന് 7798 ഹെക്ടർ ഭൂമി 50 വർഷം പാട്ട കാലാവധിക്കാണ്  സർക്കാർ നൽകിയത്. ആദ്യ 10 വർഷം (1980വരെ) ഏക്കറിന് 3 രൂപയും പിന്നീട് 10 രൂപയും 10 വർഷം നൽകണം. 1980 ൽ പുതുക്കാം എന്ന്കരാര്‍ പറയുന്നു.
 
ഹാരിസ്സന്‍ മലയാളം പ്ലാന്‍റെഷന്‍ എന്ന ബ്രിട്ടീഷ് സ്ഥാപനം 60000 എക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു. (ഉടമകകളില്‍ ഒരാള്‍ പത്ര ഭീമന്‍  ഗോയങ്കെയുമുണ്ട്) സംസ്ഥാനത്തെ 1963 ലെ KLR Act പ്രകാരം സംസ്ഥാന ഭൂമിയില്‍ വൈദേശികരുടെ ഉടമസ്ഥാവകാശം അനുവദിക്കുന്നില്ല. കേരളത്തില്‍ ഭൂരഹിതരായി 15 ലക്ഷത്തിനടുത്ത് ആളുകള്‍ ഉണ്ട്. നാമമാത്രമായി ഭൂമിയുള്ളവര്‍ മറ്റൊരു 60 ലക്ഷവും. എന്നിട്ടും വയനാട്ടില്‍ മാത്രം ഹാരിസ്സന്‍ 2000 ലധികം എക്കര്‍ അനധികൃതമായ കൈവശം വെച്ചിരിക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇതിലും അധികം ഭൂമി ഇവരുടെ കൈകളിലാണ്. സംസ്ഥാനത്ത്  12 ലക്ഷം ഏക്കര്‍ ഭൂമി തുശ്ചമായ ചുങ്കത്തിന് വന്‍ കിടക്കാര്‍ക്ക് നല്‍കിയിരിക്കെ അവിടെ എല്ലാതരത്തിലുമുള്ള  നിയമ ലംഘനങ്ങള്‍ തുടരുകയാണ്.
 
പാട്ട ഭൂവിലയുടെ 3% അല്ലെങ്കില്‍ വിളയുടെ 70% സര്‍ക്കാരിനു നല്‍കി തോട്ട ഭൂമി വ്യക്തികള്‍ക്ക്/കമ്പനികള്‍ക്ക്  കൈവശം വെക്കാമെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. തെന്മല തോട്ടങ്ങളില്‍ നിന്നും ഹെക്ടര്‍ ഒന്നിന് 73000 രൂപയില്‍ കുറയാത്ത തുക പ്രതിവര്‍ഷം പൊതു ഖജനാവിലേക്ക് വരുമാനം ലഭിക്കും എന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഹാരിസണും നെല്ലിയാമ്പതി തൊട്ടക്കാരും തുശ്ചമായ തുകപോലും നാടിനു നല്‍കുന്നില്ല.
  
കേരളം ദുരന്തത്തില്‍ തട്ടി നില്‍ക്കുമ്പോളും ദുരിതാശ്വാസത്തിനായി പണപിരിവുകള്‍ നടത്തുമ്പോഴും 15300 കോടി രൂപ മതിപ്പ് വിലയുള്ള 38000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി (ബ്രിട്ടിഷ് സര്‍ക്കാര്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കിയ അതേ ) ബ്രിട്ടിഷ് കമ്പനിക്കു ലഭിക്കുന്ന തരത്തിൽ  സർക്കാർ ചലിച്ചതായി കാണാം. ഇവിടെയും  നേതാക്കൾ  കുത്തകകളോടുള്ള താല്‍പര്യങ്ങളെ സജ്ജീവമാക്കി. നമ്മുടെ നേതാക്കള്‍ സേവനവും ഭിക്ഷാടനവും ചെയ്തു കേരളത്തെ രക്ഷിക്കുവാനുള്ള പരിപാടികളുടെ  തിരക്കിലാണ്. 
 
മറുവശത്ത് 5.20 ലക്ഷം ഹെക്ടർ സർക്കാർ ഭൂമി അതിന്റെ  5.20 ലക്ഷം കോടി രൂപ മതിപ്പുവിലയും  ഭൂരഹിതരായ 15 ലക്ഷം ആളുകളും. 25000 ലക്ഷം വീടുകോളനികളായി കുറഞ്ഞത്  30 ലക്ഷം ജനങ്ങൾ താമസിക്കുന്നു.( ജീവിക്കുന്നു).  അവരുടെ അവസ്ഥയെ പറ്റി നേതാക്കൾ വ്യാകുലപ്പെടാറില്ല എന്നത്  കേരള നിർമ്മിതി ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത് എന്നു വ്യക്തമാക്കുന്നു.
                                
                                    Green Reporter
                                    
E P Anil. Editor in Chief.
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment