ഹരിത ട്രൈബ്യൂണൽ വിധി എങ്കിലും കൊച്ചിയെ രക്ഷിക്കുമൊ ?
                                
                                                First Published : 2023-03-20, 09:36:31pm -
                                                1 മിനിറ്റ് വായന
                                
  ദേശീയ ഹരിത ട്രൈബ്യൂണൽ ബ്രഹ്മപുരത്തെ മുൻ നിർത്തി മാർച്ച് 17ന് പുറപ്പെടുവിച്ച വിധി പ്രതീക്ഷിച്ചിരുന്നതാണ്.6/3/23 ലെ ഹിന്ദു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായി രുന്നു ട്രൈബ്യൂണൽ ഇടപെട്ടത്.100 കോടി രൂപ കോർപ്പറേഷ ൻ നൽകി ജനങ്ങളുടെയും പ്രകൃതിയുടെയും നഷ്ടം നികത്ത ണമെന്നാണ് വിധിയിൽ പറയുന്നത്.(പണം നൽകിയാൽ തീരു ന്നതാണൊ ആഘാതം എന്നത് മറ്റൊരു കാര്യം)
ജലത്തിലും മണ്ണിലും വായുവിലും ഉണ്ടായ മാറ്റങ്ങളെ മുൻ നിർത്തിയും ഡയോക്സിൻ മുതലായ രാസ പദാർത്ഥത്തിന്റെ അളവ് കണ്ടെത്തുന്നതിലും ശ്രദ്ധിക്കുവാൻ കോർപ്പറേഷനിൽ നിന്നു കണ്ടെത്തുന്ന പണം ഉപയോഗിക്കണം എന്ന് കോടതി വിധി സൂചിപ്പിച്ചു.
  
ഹരിത ട്രൈബ്യൂണൽ 2000 മുതലുള്ള കേന്ദ്ര നിയമത്തെ പറ്റി പരമാർശിക്കുകയും ദേശീയ മലിനീകരണ ബോർഡ് തുടങ്ങി യ സ്ഥാപനങ്ങൾ നടത്തിയ ഇടപെടലുകൾ ഓർമ്മിപ്പിക്കു കയും ചെയ്തു.സംസ്ഥാന മലിനീകരണ ബോർഡ് 13/1/21ൽ  കൊച്ചി കോർപ്പറേഷനെതിരായി14.92 കോടി രൂപ ശിക്ഷ വിധിച്ചു.2016ലെ ഖര മാലിന്യ സംസ്കരണ നിയമത്തെ അവഗ ണിച്ച സംഭവങ്ങൾ 2018 ൽ തന്നെ ഹരിത ട്രൈബ്യൂണലിന്റെ വിമർശനത്തിന് കാരണമായിരുന്നു.സീവേജ് ജലത്തിന്റെ അളവിൽ വൻ വർധനവ് അവർ പരാമർശിച്ചു.Leachate എന്ന ഖര മാലിന്യത്തിൽ നിന്നും ഊറി ഇറങ്ങുന്ന മലിന ജലത്തെ സാധാരണ നിലയിൽ പരിഗണിക്കരുത് എന്നാണ് പറഞ്ഞത്.
വർഷങ്ങൾ പലതും കഴിഞ്ഞു പോയി കാര്യങ്ങൾ വഷളാകു കയായിരുന്നു.2019 ൽ ജസ്റ്റിസ് AVR പിള്ള(മുൻ കേരള ഹൈ ക്കോടതി)ഹരിത ട്രൈബ്യൂണലിന് കേരളത്തിലെ തെറ്റായ പ്രവണതകൾ  റിപ്പോർട്ട് ചെയ്തു.
Jan - 2019,12.09.2019, 28.02.2020,14.12.2020 ,30.11.2020 സമങ്ങളിൽ നിർദ്ദേശങ്ങൾ നൽകി ഫലം കിട്ടാതിരുന്ന ഹരിത ട്രൈബ്യൂണൽ 7.7.2022 രാജ്യത്താകെ സമയബന്ധിതമായി നടപ്പിലാക്കേണ്ട കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഖര മാലിന്യം സംസ്കരിക്കാൻ ഒരു വർഷത്തിനകം ഇടങ്ങൾ തീരുമാനി ക്കണം.രണ്ടു വർഷത്തിനകം വേർതിരിച്ച മാലിന്യങ്ങൾ അടച്ച് യാർഡുകളിൽ എത്തിക്കൽ.ജനസംഖ്യ ഒരു ലക്ഷത്തിൽ കുറവുള്ള ഇടങ്ങളിൽ 3 വർഷത്തിനകവും ഒരു ലക്ഷത്തില ധികമാണ് ആളുകൾ എങ്കിൽ 2 വർഷത്തിനകവും സുരക്ഷിത മായി കൈകാര്യം ചെയ്യാൻ പദ്ധതികൾ,പഴയ മാലിന്യങ്ങൾ ബയോമൈനിംഗിന്/മൂടി എടുക്കൽ 5 വർഷത്തിനകം എന്നീ തീരുമാനങ്ങൾ പ്രഖ്യാപിക്കേണ്ടി വന്നത് ബ്രഹ്മപുരം രീതിയിൽ കോഴിക്കാട്,കൽക്കത്ത ഉൾപ്പെടുന്ന പല ഇടങ്ങളിലും കാര്യങ്ങൾ കൈവിട്ടു പോയതിനാലാണ്.
ബ്രഹ്മപുരത്തെ5.51 ഘന മീറ്റർ മാലിന്യങ്ങൾ ഉൾപ്പെടെ കൊല്ലം കോർപ്പറേഷന്റെ കുരീപ്പുഴയിലെ1.049 ലക്ഷംഘന മീറ്റർ,കോഴിക്കോട്ടെ(ഞെളിയംപറമ്പ്)2.66 ലക്ഷം ഘ.മീറ്റർ, പെരുന്തൽമണ്ണ,മഞ്ചേരി,കൊടുങ്ങല്ലൂർ, തിരൂർ,ഗുരുവായൂർ, തൃശൂർ(ലാലൂർ)(51634 ഘ.മീറ്റർ),ഒറ്റപ്പാലം,ഇരിഞ്ഞാലക്കുട മുതലായ 53മുൻസിപാലിറ്റി/കോർപ്പറേഷനുകളുടെയും മാലിന്യകൂമ്പാരങ്ങൾ വൃത്തിയാക്കാൻ ദേശീയ ഹരിത ട്രൈ ബ്യൂണൽ പഞ്ച യത്തു വകുപ്പിനോട് നാളുകൾക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു.കൊല്ലത്ത് 45 ഏക്കറിൽ കൂട്ടി ഇട്ടിരുന്ന രണ്ടര ലക്ഷം ഘ.മീറ്റർ മാലിന്യങ്ങൾ സംസ്കരിച്ചു.ഒരു ഘ.മീറ്റർ മാലിന്യത്തിന് 1200 രൂപയുടെ ചെലവുണ്ട്.2026 കൊണ്ട് ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനായി 500 കോടി രൂപ സർക്കാർ മാറ്റി വെച്ചി രുന്നു എന്ന് വാർത്തയും ഉണ്ടായിരുന്നു.ഇത്തരം ശ്രമങ്ങൾ ആദ്യം ആരംഭിക്കേണ്ടിയിരുന്ന ബ്രഹ്മപുരത്ത് വേണ്ട തയ്യാറെ ടുപ്പുകൾ  നടന്നില്ല എന്ന് മാർച്ച് 2ന് വെെകിട്ട് തെളിയിക്ക പ്പെട്ടു.
ബ്രഹ്മപുരത്തെ സംഭവങ്ങൾ .
മാർച്ച് 2 :വൈകിട്ട് 5.30 ന് തീ ഉയർന്നു. 
തീ ഉയർന്നതിനെ ചെറിയ സംഭമായി പരിഗണിച്ചു.
മാർച്ച് 4 : മാസ്ക്കുകൾ ഉപയോഗിക്കുവാൻ നിർദ്ദേശം.
  
മാർച്ച് 5 ന് തീ നിയന്ത്രണ വിധേയമായതായി സർക്കാർ .
തീ പൂർണ്ണമായും അണച്ചത് മാർച്ച് 13 ന് മാത്രം.
ബ്രഹ്മപുരത്ത് വൈദ്യുതി ബന്ധമൊ CCTV സംവിധാനമൊ ഇല്ല എന്ന് കോടതി തിരിച്ചറിയുന്നു.
ഹരിത ട്രൈബ്യൂണൽ വിധി മൂന്നിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച ശിക്ഷകളെ പറ്റി വിവരിച്ചിട്ടുണ്ട്.
1.വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ബൽസ്വ യാർഡിൽ 155.90 കോടി രൂപയുടെ ശിക്ഷ.
2.കിഴക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ(ഗാസി പൂർ)142.5 കോടി രൂപ.
3.തെക്കൻ ഡൽഹിയുടെ ഒഖ്ല  യാർഡിൽ 151.1 കോടി രൂപ.
ബൻഡ്വാരി യാർഡിൽ148.46 കോടി രൂപയുടെ നഷ്ടപരിഹാര തുക കണക്കുകൂട്ടിയത് എപ്രകാരം എന്ന് കോടതി പറഞ്ഞു.
  
ജല മലിനീകരണത്തിനെതിരെ 29 കോടി രൂപ. 
ഹരിത വാതകം 70 കോടി രൂപ .
മറ്റു മേഖല(Aesthetic) 49.46 കോടി രൂപ.വായു രംഗത്തെ പ്രശ്നം കണക്കിൽ പെടുത്തിയിട്ടില്ല.ഹരിത ട്രൈബ്യൂണൽ ശിക്ഷയിൽ 73% വും ഹരിത വാതകത്തിന്റെ പേരിലാണ്.  
ലുഡിയാനയിലെ മാലിന്യ പ്ലാന്റിന്റെ  സമീപത്തെ 7മരണങ്ങ ളെ പറ്റിയുള്ള വാർത്ത ട്രൈബ്യൂണൽ സൂചിപ്പിക്കുകയാണ്.
മാലിന്യ സംസ്കരണ വിഷയത്തിൽ കേന്ദ്ര ഫണ്ടുകളെയും സംസ്ഥാന ഫണ്ടുകളെയും മുൻ നിർത്തി പ്രവർത്തിക്കുന്ന ശൈലിക്കു പകരം പ്രാദേശിക സർക്കാർ ചെലവുകൾ കണ്ടെത്താൻ ശ്രമിക്കണം എന്ന് ഹരിത ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു.
16/3/2021ൽ സംസ്ഥാന മലിനീകരണ ബോർഡ് കൊച്ചിയുടെ  അവസ്ഥയെ പറ്റി ഹരിത ട്രൈബ്യൂണലിന് നൽകിയ റിപ്പോർട്ട് വിവരങ്ങൾ വിധിയിൽ പറയുന്നുണ്ട്.
ചവറുകൾ കത്തിയ സമയങ്ങളിൽ ഡയോക്സൈഡിന്റെ സാന്നിധ്യം വായുവിലും ചാരത്തിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. വായുവിൽ അതിന്റെ തോത് 10.3 pg TEQ/m3 ആയിരുന്നു. സുരക്ഷിത അളവിലും 10 മുതൽ 50 മടങ്ങധികം.ഒരു കി.ഗ്രാം ചാരത്തിൽ 158.5 ng TEQ കണ്ടെത്തി.മണ്ണിൽ 6.8 ng TEQ/ Kg.
2021ൽ 1800 ടൺ മാലിന്യം കത്തിയപ്പോളാണ് ഇങ്ങനെ സംഭ വിച്ചത്. 72 mg ഡയൊക് സിൻ പുറത്തുവന്നിട്ടുണ്ട്.ഒരു വ്യക്തി ക്ക് ഒരു വർഷം സഹിക്കാവുന്ന ഡയാെക്സിൻ തോത് 54.6 nanogram TEQ(70 pico gram TEQ/kg body weigh)(WHO/FAO മാർഗ്ഗനിർദ്ദേശങ്ങൾ) 13 ലക്ഷം മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമാക്കാൻ കഴിയുന്ന ഡയാെക്സിൻ 1800 ടൺ മാലിന്യങ്ങൾ കത്തിയപ്പൊൾ വ്യാപിച്ചു.എങ്കിൽ ലക്ഷക്കണ ക്കിന് ഘന മീറ്റർ മാലിന്യം13 ദിവസം കത്തുമ്പോൾ എത്ര യധികം ഡയൊക്സിൻ പുറത്തു വന്നിട്ടുണ്ടാകും?
  
അതുകൊണ്ടാണ് മാലിന്യങ്ങൾ ബയാെ മൈനിംഗിന് വിധേയമാ ക്കണം.ജൈവമാലിന്യവും അജൈവ മാലിന്യവും സമയ ബന്ധിതമായി വേർതിരിക്കണം എന്ന് ഹരിത ട്രൈബ്യൂണൽ ആവർത്തിച്ചത്.
ഡയാെക്സിന്റെ മാംസത്തിലും മുട്ടയിലും പാലിലും മുലപ്പാ ലിലും എത്ര ഉണ്ടായി എന്നു പരിശോധിക്കണം.ഈ നടപടികൾ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം100 കോടിയുടെ നഷ്ട പരിഹാരം കൊച്ചി കോർപ്പറേഷൻ കൈമാറണമെന്നും ഹരിത ട്രൈബ്യൂണൽ 17 / 3/ 23 ൽ പ്രഖ്യാപിച്ചു.
കൊച്ചിക്കാരോടും അവിടുത്തെ പുഴയാേടും മണ്ണിനോടും ജീവജാലങ്ങളോടും പ്രകൃതിയോടും എല്ലാം കോർപ്പറേഷനും കേരള സർക്കാരിനും ഒരു ഉത്തരവാദിത്വവും ഇല്ല എന്നു തെളിയിക്കുന്നതാണ് ബ്രഹ്മപുരം ദുരന്തം .
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment