മലനിരകൾ പൊട്ടിച്ച് മാറ്റാൻ അദാനിയെത്തുന്നു ; കൂടെ സർക്കാരും
                                
                                                First Published : 2018-09-22, 07:07:15pm -
                                                1 മിനിറ്റ് വായന
                                
  വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി വൻതോതിൽ പാറ പൊട്ടിച്ച് മാറ്റാൻ അദാനി കമ്പനി നടപടികൾ തുടങ്ങി. സർക്കാർ ഭൂമി പാറ പൊട്ടിക്കാനായി അദാനി കമ്പനിക്ക് കൈമാറാൻ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. പ്രളയത്തിന് മുൻപ് ചേർന്ന പ്രത്യേക യോഗത്തിൽ വിഴിഞ്ഞം പദ്ധതിക്കായി അദാനി കമ്പനിക്ക് പാറ പൊട്ടിക്കാനുള്ള അവസരം ഏത് വിധേനയും ഉണ്ടാക്കിക്കൊടുക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പ്രളയം കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സർക്കാർ ഭൂമിയിലുള്ള വൻ മലനിരകൾ അദാനിക്ക് വേണ്ടി അളന്നു തിരിച്ച് തുടങ്ങി. ഇതിൽ പലയിടത്തും ജനങ്ങൾ സമരരംഗത്താണ്. 
 
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിലായി 11 ക്വാറികൾക്ക് അദാനി അപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ 6, കൊല്ലത്ത് 3, പത്തനംതിട്ടയിൽ രണ്ട് വീതം ക്വാറികൾക്കാണ് അദാനി കമ്പനി അനുമതി തേടിയിട്ടുള്ളത്. ഖനനത്തിന് നീക്കം നടക്കുന്ന സ്ഥലങ്ങളിൽ എത്രയും വേഗം നിരാക്ഷേപ പത്രം നൽകണമെന്നും വിജിലൻസ് പരിശോധനകൾ കൊണ്ട് ബുദ്ധിമുട്ടിക്കരുതെന്നും സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി വിവരാവകാശ രേഖകൾ തെളിയിക്കുന്നു. വിവരാവകാശ നിയമപ്രകാരം പത്തനംതിട്ട കോന്നിയിലെ സമര പ്രവർത്തകർ നേടിയ വിഴിഞ്ഞം പദ്ധതിക്ക് പാറ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂലൈ 3 ന് ചേർന്ന യോഗത്തിന്റെ നടപടിക്കുറിപ്പുകളിലാണ് അദാനിക്ക്  അനുമതികൾ വേഗത്തിൽ നൽകാനുള്ള നിർദ്ദേശം. 
 
നിയമപ്രകാരം പാരിസ്ഥിതിക അനുമതിക്ക് നീങ്ങിയാൽ കാലതാമസം ഉണ്ടാകുമെന്നും, അതിനാൽ കോന്നി താലൂക്കിലെ കൂടൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 30 ൽ സർവ്വേ നമ്പർ 116,341 ബ്ലോക്ക് നമ്പർ 31 ൽ സർവ്വേ നമ്പർ 251, 288 എന്നിവയിൽ പെട്ട സർക്കാർ ഭൂമി അദാനി കമ്പനിക്ക് കൈമാറണമെന്നും, അതിന് ശേഷം അനുമതികൾ നേടിയെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദാനി കമ്പനി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഏറ്റവും സുപ്രധാന പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം പദ്ധതിയെ കണ്ട് എൻ.ഓ.സികൾ ലഭ്യമാക്കാനാണ് സർക്കാർ നിർദ്ദേശം. 
 
വിജിലൻസ് സംഘങ്ങൾ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും, ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും, അത് കാരണം പല ഉദ്യോഗസ്ഥരും അവധിയിൽ പോകുന്നതായും ജിയോളജി വകുപ്പ് അധികൃതർ യോഗത്തിൽ പരാതിപ്പെട്ടു. വിജിലൻസ് പരിശോധനകൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണമെന്ന് യോഗം തീരുമാനിക്കുകയും ചെയ്തു. നിയമവിരുദ്ധമായാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പ്രവർത്തിക്കുന്നതെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. നിയമവിധേയമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ അവധിയിൽ പോകുകയും ഭയപ്പെടുകയും ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് 2 ലക്ഷത്തിലധികം രൂപയുമായി പത്തനംതിട്ടയിലെ ആഡംബര ഹോട്ടലിൽ  നിന്ന് വിജിലൻസ് പിടിയിലായിരുന്നു. 

വിഴിഞ്ഞം പദ്ധതിക്ക് 3100 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടതുണ്ട്, എന്നാൽ പാറ കിട്ടാത്തത് കൊണ്ട് 600 മീറ്റർ മാത്രമാണ് നിർമ്മിക്കാനായിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം  ജില്ലകളിലെ ക്വാറി ക്രഷർ ഉടമകൾ സംഘം ചേർന്ന് അദാനിക്ക് പാറ ലഭിക്കുന്നത് തടയുകയാന്നെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചത്. തിരുവനന്തപുരം നഗരൂരിൽ ക്വാറി തുടങ്ങുന്നതിനെതിരെ ശക്തമായ എതിർപ്പ് ഉണ്ടെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ സഹായിക്കുകയാണെന്നും ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു. നഗരൂർ പഞ്ചായത്തിൽ മറ്റെല്ലായിടത്തും ക്വാറി പ്രവർത്തിക്കുന്നുണ്ടെന്നും, അത് കൊണ്ട് തന്നെ അദാനിക്കെതിരെ മാത്രം പ്രതിഷേധം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗം വിലയിരുത്തി. എത്രയും പെട്ടെന്ന് സമരങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 
.JPG)
  
വർഷങ്ങൾക്ക് മുൻപ് ക്വാറി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് നാഗരൂരിൽ ഇപ്പോൾ ക്വാറിക്കായി ഏറ്റെടുത്തിട്ടുള്ളത്. അതിനെതിരെ ശക്തമായ സമരമാണ് അവിടെ നടക്കുന്നത്. ആയിരവില്ലി ക്ഷേത്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രത്തോട് ചേർന്ന ഇവിടെ ഖനനം നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. നഗരൂരിൽ മറ്റുള്ളിടത്തെല്ലാം ക്വാറി പ്രവർത്തിക്കുന്നു എന്ന കാരണം പറഞ്ഞ് പുതിയ ക്വാറി തുറക്കാനാണ് സർക്കാർ തീരുമാനം. 

പ്രളയത്തിന് മുൻപാണ് പത്തനംതിട്ടയിൽ അദാനി കമ്പനിക്ക് സർക്കാർ ഭൂമിയിൽ നിന്ന് പാറ പൊട്ടിക്കാൻ  എൻ.ഓ.സി അടിയന്തിരമായി നല്കാൻ സർക്കാർ നിർദ്ദേശമുണ്ടായത്. പ്രളയത്തിൽ പത്തനംതിട്ട ജില്ല തകർന്നിട്ടും, വെള്ളം ഇറങ്ങിയപ്പോൾ  പശ്ചിമഘട്ട മലനിരകളിലെ പാറകൾ അദാനിക്ക് വിട്ടു കൊടുക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് തന്നെ പോകുകയാണ്. ഇതിനെതിരെ പത്തനംതിട്ടയിലും ജനങ്ങൾ സമരം ആരംഭിച്ചു കഴിഞ്ഞു. 

പാരിസ്ഥിതിക പ്രശ്നങ്ങളും ജനകീയ എതിർപ്പുകളും ഒന്നും പരിഗണിക്കാതെ അദാനി കമ്പനിക്ക് സർക്കാർ ഭൂമി ഖനനത്തിന് വിട്ടു കൊടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. പ്രളയനാന്തര കേരളത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലും പശ്ചിമഘട്ട മലനിരകളെ വിഴിഞ്ഞം പദ്ധതിക്കായി അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ എല്ലാ സ്ഥലങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. 
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment