കേരളത്തിലെ ഭൂഗർഭ ജല അറകളിൽ മത്സ്യങ്ങൾ !
കേരളത്തിലെ ഇടുങ്ങിയ ഭൂഗർഭ ജലാശയങ്ങൾക്കുള്ളിൽ ഭൂഗർഭ മുശികളിൽ(Cat Fish)പെട്ട സവിശേഷ മത്സ്യങ്ങൾ വസിക്കുന്നു.പോഷകങ്ങളും ഓക്‌സിജനും കുറഞ്ഞ അളവി ലുള്ള ഇരുട്ടിലാണ് മത്സ്യങ്ങൾ ജീവിക്കുന്നത്.ഈ മത്സ്യങ്ങളു ടെ രീതി വ്യത്യസ്ഥമാണ്.കിണർ കുഴിക്കുകയോ വൃത്തിയാ ക്കുകയോ ചെയ്യുമ്പോൾ,ഈ മത്സ്യങ്ങളിൽ ചിലത്  പുറത്തു വരുന്നു.

 

ശാസ്ത്രജ്ഞർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴി ച്ചെടുത്ത കിണറുകളിൽ പ്രത്യേക തരം മുശികൾ പതിയിരി ക്കുന്നതായി കണ്ടെത്തി.ആഴം കുറഞ്ഞ തണ്ണീർ തടങ്ങൾ, നീർചാലുകൾ,തോട്ടങ്ങൾ എന്നിവിടങ്ങളിൽ സംഘം വലകൾ വെച്ച് പിടിച്ചു.

 

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്,ന്യൂഡൽഹിയിലെ ശിവ് നാടാർ യൂണിവേഴ്‌സിറ്റി, ജർമ്മനിയിലെ സെൻകെൻബർഗ് മ്യൂസിയം എന്നിവിടങ്ങ ളിൽ നിന്നുള്ള ഗവേഷകരുടെ സംഘം നടത്തിയ പഠനത്തി ലാണ് പുതിയ  സ്പീഷീസിനെ കണ്ടെത്തിയത്.ചെറിയ മത്സ്യ ത്തിന് ഹൊറഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്‌.

 

കേരളത്തിലെ ലാറ്ററിറ്റിക് അക്വിഫർ(ഭൂഗർഭ അറ)വസി ക്കുന്ന,ഹൊറാഗ്ലാനിസ് മത്സ്യങ്ങൾക്ക് സവിശേഷ രൂപ മുണ്ട്.അവ ചെറുതാണ് (35 മില്ലിമീറ്ററിൽ താഴെ നീളം), കണ്ണുകൾക്കും തൊലിയ്ക്കു നിറമില്ല.ചർമ്മം സുതാര്യമാണ്, അതു കൊണ്ട് ജീവിയുടെ രക്ത ചംക്രമണം കാണാം.ഈ അവസ്ഥ മത്സ്യത്തിന് ചുവപ്പ് നിറം നൽകുന്നു.

 

ലാറ്ററിറ്റിക് ഭൂഗർഭ അറയിൽ ജീവിക്കുന്ന ഒരേയൊരു ജീവി യാണ് ഹൊറാഗ്ലാനിസ്.മറ്റെല്ലാ ജലാശയങ്ങളിൽ വസിക്കുന്ന മത്സ്യങ്ങളും ചുണ്ണാമ്പുകല്ല് രൂപീകരണങ്ങളിൽ കാണുന്നു. പാലക്കാടിന് തെക്കു മാത്രമാണ് ഈ മത്സ്യ ങ്ങളെ കണ്ടെത്തിയത്.

 

 

നനഞ്ഞ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇരുമ്പും അലൂമിനിയവും കൊണ്ട് സമ്പുഷ്ട മായ ഒരു തരം മണ്ണിനെയും പാറയെയും ലാറ്ററൈറ്റ് സൂചിപ്പി ക്കുന്നു.

 

289 ഭൂഗർഭ മത്സ്യ ഇനങ്ങളിൽ,53 മുശി തരങ്ങൾ ഉണ്ട്.10% മാത്രമാണ് ജലാശയങ്ങളിൽ വസിക്കുന്നത്.നിഗൂഢമായ അന്ധൻ മുശികൾ കൂടുതലും അമേരിക്കയിലാണ്‌.

 

 

കിണറുകളിൽ നിന്ന് വ്യാപകവും അനിയന്ത്രിതവുമായ ജലചൂഷണം ഈ മത്സ്യങ്ങൾക്ക് ഭീഷണിയാണ്.ഹൊറാ ഗ്ലാനിസ് മത്സ്യങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ തീരത്ത് നിന്ന് 30 കിലോമീറ്റർ ചുറ്റളവിലാണ്.ജലാശയങ്ങളിലേക്ക് കടൽ വെള്ളം കയറുന്നത് ഇവർക്കു ഭീഷണിയാണ്.ഭൂഗർഭ ജല മലിനീകരണവും വികസന പ്രവർത്തനങ്ങൾക്കായി ലാറ്ററിറ്റിക് മണ്ണ് ഖനനവും ഭീഷണികളാണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment