കേരളത്തിൽ അൾട്രാ വയലറ്റ് രശ്‌മിയുടെ തോത് അപകടകരമായ നിലയിൽ
സൂര്യതാപനം കേരളത്തെ ഗൌരവതരമായി ബാധിച്ചു വരുമ്പോള്‍ അതില്‍ Ultra Violet (UV)രശ്മികള്‍ ഉയര്‍ന്ന അളവിൽ പതിക്കുന്നത്  ആരോഗ്യ രംഗത്തെ പുതിയ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കും. പ്രമേഹം, മറ്റു ജീവിത ജന്യ രോഗികൾ, വൃദ്ധർ, കുഞ്ഞുങ്ങൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ കൂടുതൽ പ്രശ്നങ്ങൾ വരുത്തി വെക്കും. ഭൂമിയുടെ ആവരണമായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പാളികളുടെ ശോഷണം വർദ്ധിച്ച  UV പ്രകാശ രശ്മികള്‍ എത്തുവാനും അത് ക്യാൻസർ മുതലുള്ള ത്വക്ക് രോഗങ്ങള്‍ക്കും കാരണമാണ്. 


പൊതുവെ UV രശ്മികളുടെ ശക്തി UV index ല്‍ സൂചിപ്പിക്കുന്നു. മൂന്ന്‍ വരെ അളവില്‍ അവ സുരക്ഷിതമാണ്.ചിലതരം സൂക്ഷ്മ ജീവികളെ നിര്‍വ്വീര്യമാക്കുവാനും  സഹായിക്കും. എന്നാല്‍ കേരളത്തില്‍ പലയിടങ്ങളിലും അതിന്‍റെ  തോത് ഇപ്പോള്‍ 10 മുതല്‍ 12 നുമുകളില്‍ കാണിക്കുന്നു. ഇത്തരം അവസ്ഥയില്‍ 15 മിനിട്ടില്‍ അധിക നേരം സൂര്യ പ്രകാശം ശരീരത്തില്‍ പതിച്ചാല്‍ അത് തൊലിയില്‍ പാടുകളും മുറിവുകളും ഉണ്ടാക്കും. കണ്ണുകളുടെ പ്രവർത്തനത്തെ പ്രതികൂലമാക്കും. നിര്‍ ജലീകരണം മരണത്തിനു പോലും അവസര മൊരുക്കും. തൊലിപുറത്തെ ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുവാന്‍ UV രശ്മികള്‍ക്ക് കഴിവുണ്ട്. മൃഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. സൂക്ഷ്മ ജീവികള്‍ക്ക് ഉയര്‍ന്ന അളവില്‍ UV പ്രകാശ രശ്മിയുടെ സാന്നിധ്യം ഉണ്ടായാല്‍ അവയില്‍  ജനിതക പരിണാമം ഉണ്ടാകുവാനുള്ള സാധ്യത തള്ളികളയുവാന്‍ കഴിയില്ല.


UV രശ്മികള്‍ തന്നെയാണ് വൈറ്റമിന്‍ D ശരീരത്തില്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്നത്. ഉഷ്ണ മേഖലയിലെ ആളുകളുടെ ത്വക്ക് ആരോഗ്യകരമാ യിരിക്കുവാന്‍ സൂര്യ പ്രകാശം പ്രധാന കാരണമാണ്.


സൂര്യന്‍ വിവിധ തരത്തിൽ wave length ഉള്ള രശ്മികൾ പുറപ്പെടുവിക്കുന്നു.  wave length കുറയുന്നതനുസരിച്ച് രശ്മികളുടെ ഊര്‍ജ്ജം വര്‍ദ്ധിക്കും. സാധാരണ  പ്രകാശത്തിലും കുറവ് wave length കാണിക്കുന്നവയാണ് UV ഇനത്തില്‍ പെട്ടവ ( 290 nm and 400 nm) പ്രകാശത്തിന്‍റെ wave length 400 മുതല്‍ 700 വരെ വരും. UV രശ്മികളില്‍ Wave length കള്‍ കൂടിയ(320 nm to 400 nm) തരത്തില്‍ പെട്ടവയെ UV-A എന്നും അതിലും കുറഞ്ഞ Wave length ഉള്ളവയെ UV–B എന്നും വിളിക്കും.ഇതില്‍ UV-B വിഭാഗത്തില്‍പെട്ടവയെ (290-320)  പരമാവധി തടയുവാന്‍ ഓസോണ്‍ പാളികള്‍ക്ക് കഴിവുണ്ട്. ഇവ കോശങ്ങളില്‍ സ്ഥിതി ചെയ്യുന്ന DNAയുടെ ഘടനയെ മാറ്റി മറിക്കും.
 

UV Index തോത് 4 ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓസോണ്‍ പാളികളുടെ കട്ടി, കാര്‍മേഘം, ഋതുക്കള്‍, പ്രദേശത്തിന്‍റെ ഉയരം. മേഘങ്ങള്‍ ഉണ്ടെങ്കില്‍ UV index കുറവും വേനല്‍ കാലത്ത് index കൂടുതലും ആയിരിക്കും. ഉയരം കുടും തോറും തീവ്രത കൂടിവരും.


UV index 0 to 2 ആണെങ്കില്‍ Sun glass കള്‍ ഉപയോഗിക്കുക, sun screen lotion പുരട്ടല്‍ എന്നിവ കൊണ്ട് സുരക്ഷിതരാകം.


UV index 3 to 5 അളവിലുണ്ടെങ്കില്‍ സൂര്യ പ്രകാശം നേരിട്ട് പതിക്കാതെ ശ്രദ്ധിക്കണം.  SPF 30+ ക്രീം പുരട്ടല്‍,ജലാശയം, മഞ്ഞു മലകള്‍, ഇളക്കിയിട്ട മണ്ണ്( മൊട്ട കുന്നുകള്‍)എന്നിവയില്‍ നിന്നും അകലം പാലിക്കണം.


UV index 6 മുതല്‍ 7 വരെ എങ്കിൽ രാവിലെ 10 മുതല്‍ 4 വരെ പുറം ജോലികള്‍ ഒഴിവാക്കല്‍, കാറ്റ് കയറുന്ന വെളുത്ത ഒട്ടി പിടിക്കാത്ത വസ്ത്രങ്ങള്‍, തൊപ്പി,SPF 30+ ഉപയോഗിക്കല്‍.


UV index 8 മുതല്‍ 10 വരെ എങ്കിൽ  .മുകളില്‍ പറഞ്ഞ പ്രതിരോധ തയ്യാറെ ടുപ്പുകള്‍ ശക്തമാക്കുവാന്‍ കൂടതല്‍ ശ്രദ്ധ.


UV index 11 മുകളില്‍ ആണെങ്കില്‍  പൊള്ളല്‍, കാഴ്ച നഷ്ടപെടൽ,  സൂര്യാ ഘാതത്തിലൂടെ മരണം  എന്നിവ വ്യാപകമാകും. കേരളം അത്തരം ഒരവസ്ഥയില്‍ എത്തി കഴിഞ്ഞു.


നമ്മുടെ നിഴല്‍ നമ്മേക്കാള്‍ വലുതായി കണ്ടാല്‍ (അതി രാവിലെയും വൈകുന്നേരവും) UV രശ്മിയുടെ അളവ് കുറവാണ് എന്നും നിഴല്‍ നമ്മളേക്കാള്‍ ചെറുതാണ് എങ്കില്‍( ഉച്ചക്ക്) അധിക UV രശ്മികള്‍ നമുക്ക് ചുറ്റും പതിക്കുന്നു എന്നും മനസ്സിലാക്കാം .


കേരളത്തില്‍ ആഞ്ഞു വീശുന്ന ചൂടു കാറ്റും കത്തികാളുന്ന സൂര്യനും നമ്മുടെ തെറ്റായ വികസന വീക്ഷണങ്ങളുടെ ഫലം കൂടിയാണ് എന്ന് സര്‍ക്കാര്‍ വേഗം തിരിച്ചറിയുക.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment