നമ്മുടെ അടുപ്പുകല്ലിൽ വച്ച് വേണമെങ്കിലും പാറപൊട്ടിക്കാൻ അനുമതികൊടുക്കുന്നവരാണ് മൈനിംഗ്‌ ജിയോളജി വകുപ്പ്‍




പാറ മാഫിയ ഭൂമുഖത്ത് നിന്ന് തുരന്നു മാറ്റിയ ഗ്രാമമാണ് തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമല. സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഒരു ഗ്രാമത്തെ അപ്പാടെ ക്വാറി മാഫിയ പൊട്ടിച്ച് മാറ്റുന്നത്. വ്യോമസേനാ റഡാർ സ്റ്റേഷന്റെ അതിർത്തി വേലികൾ പോലും ഇളക്കി മാറ്റിയാണ് ഇവിടെ ഖനനം നടക്കുന്നത്. കൃഷിക്ക് പട്ടയം നൽകിയ ഭൂമിയാണ് ക്വാറി മാഫിയ കയ്യടക്കി അനധികൃതമായി ഖനനം നടത്തുന്നത്. വിജിലൻസ് നടത്തിയ പരിശോധനയിൽ  വർഷങ്ങളായി മുക്കുന്നിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ ഖനനത്തിനെതിരെ ശക്തമായ ജനകീയ സമരം നടക്കുകയാണ്. അനധികൃത ഖനനം തടയാൻ ചുമതലപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളുടെ മുന്നിലും ഈ നാട്ടുകാർ പരാതിയുമായി ചെന്നിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഖനനം ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ ഖനനങ്ങൾ നിയന്ത്രിക്കാനും അനധികൃത ഖനനം തടയാനും ഉത്തരവാദപ്പെട്ട മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്താണ് മുക്കുന്നിമലയിൽ ചെയ്തതെന്ന തന്റെ അനുഭവം വിവരിക്കുകയാണ് മുക്കുന്നിമല സംരക്ഷണ സമിതി ജോയിന്റ് കൺവീനർ സുരേന്ദ്രകുമാർ. 

 

ജിയോളജി വകുപ്പിൽ നിന്ന് മുക്കുന്നിമലയിലെ ജനങ്ങൾക്ക് യാതൊരു വിധമായ ന്യായമായ പരിഗണനകളോ അവകാശങ്ങളോ കിട്ടിയിട്ടില്ല .ഈ വകുപ്പ് ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യ ശത്രുവാണ് .ക്വാറിമാഫിയ സംഘത്തിന് വേണ്ടി സർക്കാരിന്റെ പൊതുമുതൽ കൊള്ളയടിച്ചുകൊണ്ടു പോകാൻ കൂട്ടുനിൽക്കുന്ന വകുപ്പുകളിൽ പ്രധാന വകുപ്പാണ് മൈനിംഗ് ജിയോളജി വകുപ്പ് .

 

ഈ വകുപ്പിലുള്ള ഉദ്യോഗസ്ഥന്മാർ നമ്മുടെ  ഈ പ്രദേശത്തുള്ള ജനങ്ങളാരെങ്കിലും എന്തെങ്കിലും അനേഷിച്ചു ചെന്നാൽ കോടതി ഉത്തരവനുസരിച്ചാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന രീതിയിൽ ഈ പോകുന്നവരോട്  പറഞ്ഞു വിടുകയാണ് ഇവരുടെ സ്ഥിരം പരിപാടി .എന്നിട്ട് ക്വാറിമാഫിയ സംഘത്തിന് വേണ്ടി  അനധികൃതമായി  എന്തെല്ലാം ചെയ്തുകൊടുക്കാമോ അതെല്ലാം ചെയ്തുകൊടുക്കും .ഇതിനുമുമ്പ് ഒരു ജില്ലാ ജിയോളജി ഓഫീസർ മുക്കുന്നിമല വിഷയവുമായി ബന്ധപ്പെട്ട് 3/ 2016 ലെ  വിജിലൻസിന്റെ 
എഫ് ഐ ആറിൽ  പ്രതിയാണ് .

 

ഇവിടെ ഈ മുക്കുന്നിമലയെ മുഴുവൻ നശിപ്പിക്കാൻ വേണ്ടി മാഫിയ സംഘത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു കോക്കസാണ് അവർ .അതാണ് ഈ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അത് ഡയറക്ടറാണെങ്കിലും ശരി കീഴുദ്യോഗസ്ഥനാണെങ്കിലും ശരി എല്ലാവരും കണക്കാണ് .ഞങ്ങൾ 2015 മെയ് 2 നു ജില്ലാ ജിയോളജി ഓഫീസിനുമുന്നിൽ മാർച്ചും ധർണയും നടത്തിയിരുന്നു .ഡയറക്ടർക്കും  ജില്ലാ ജിയോളജിസ്റ്റിനും പരാതി കൊടുത്തത് വാങ്ങി വച്ചിട്ടു ഇവിടെ യാതൊരു വിധമായ കഷ്ട നഷ്ടങ്ങളും ഇല്ല എന്നായിരുന്നു അവരുടെ പ്രതികരണം .ഇവിടുത്തെ ജനങ്ങൾ ഓരോ ദിവസവും മാരകമായ രോഗങ്ങൾക്ക് അടിപ്പെട്ട് കൊണ്ടിരിക്കുകയാണ് .ആവാസവ്യസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണ് .കേരളത്തിലെ പ്രകൃതിയെ നശിപ്പിച്ചതിന്റെ ഏറ്റവും പ്രമുഖരെന്ന് പറയാവുന്നത് മൈനിങ് ജിയോളജി വകുപ്പാണ്. 

 

പരാതികൊടുത്തതിന് കയ്യും കണക്കുമില്ല .ക്വാറിക്കെതിരെ മൈനിങ് ആൻറ് ജിയോളജി വകുപ്പിന് പരാതികൊടുത്തപ്പോൾ മൈനിങ് ആൻറ് ജിയോളജി വകുപ്പിൽ നിന്ന് കോടതി റിപ്പോർട് തേടി .50 മീറ്ററിനുള്ളിൽ നിന്നാണ് പാറപൊട്ടിക്കുന്നതെന്നാണ് ഇവർ റിപ്പോർട് നൽകിയത് .ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പരാതി തള്ളുകയാണുണ്ടായത് .

 

ഇവർ റിപ്പോർട്ട്  കൊടുത്തത് ജനവാസമേഖലയിൽ നിന്ന് അമ്പതു മീറ്റർ  മാറിയാണ് . പാറയ്ക്കു  ഇതറിയാമോ ? 250 -500 മീറ്റർ ദൂരെ നിന്ന മനുഷ്യരുടെ മുന്നിലേക്ക് പാറകൾ വീണ സംഭവം ഉണ്ടായിട്ടുണ്ട് . മനാലി എന്ന സ്ഥലത്ത് രണ്ടര കിലോമീറ്റർ അകലെ നിന്ന സ്ത്രീയുടെ പുറത്ത്  പാറ വീണു അവർ മരിച്ചു.
50 മീറ്റർ നിയമമുണ്ടാക്കിയ മന്ത്രിമാരോ എമ്മല്ലേമാരോ ഇവിടെ വന്നു താമസിക്കുമോ. ഇവിടെ താമസിക്കുന്നവരൊക്കെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരും ചോദിക്കാനും പറയാനും ആളുകളില്ലാത്തവരുമാണ്. 

 

ഇവിടെയല്ല എല്ലായിടത്തും ഈ പ്രാദേശികതലത്തിലുള്ള രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെക്കൂടി സപ്പോർട്ട് ചെയ്തിട്ട് അവർ നിർത്തിയിട്ട് പോയാലും (നിർത്തിയിട്ട് പോകില്ല )പഞ്ചായത്ത് മെമ്പർ മാറും പഞ്ചായത്തും ഒക്കെ ചേർന്ന് നിങ്ങൾ നിർത്തിയിട്ടുപോകണ്ട എന്നാണ് പറയുന്നത് അവനു ആയിരം രൂപ കിട്ടുമ്പോൾ  ഇവർക്ക്‌ ഇരുനൂറ്റമ്പതു രൂപ കൊടുക്കും. 50 മീറ്റർ പോയിട്ട് നമ്മുടെ അടുപ്പുകല്ലിൽ വച്ച് വേണമെങ്കിലും പാറപൊട്ടിക്കാൻ അനുമതി കൊടുക്കുന്നവരാണ് മൈനിംഗ്‌ ജിയോളജി വകുപ്പ്‍ .

ഗ്രീൻ റിപ്പോർട്ടർ കേരള സഞ്ചാരത്തിനിടെ സുരേന്ദ്രകുമാറുമായി സംസാരിച്ചതിന്റെ വീഡിയോ കാണാം 

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment