നിപക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ പനി
കോഴിക്കോട് : നിപക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിനിയിൽ വൈറസ് ബാധ കണ്ടെത്തിയത്. ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിൽ കഴിയുകയാണ്. സമാന ലക്ഷണങ്ങളുള്ള മറ്റൊരാൾ കൂടി നിരീക്ഷണത്തിലാണ്.
പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് വെസ്റ്റ് നൈൽ വൈറസ്. രോഗം ബാധിക്കുന്ന 75% കേസിലും വളരെ കുറഞ്ഞ രീതിയിലോ അല്ലെങ്കില്‍ ഒട്ടും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയോ ആണ് ഈ അസുഖം ഉണ്ടാകുക. 20%ത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. തലവേദന പനി പേശിവേദന തടിപ്പ് തലചുറ്റൽ ഓർമ്മക്കുറവ് ഇവ അനുഭവപ്പെടും.
1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ കണ്ടെത്തിയത്. 1999ല്‍ വടക്കേ അമേരിക്കയിലാണ് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊതുക് കടിയിലൂടെ പകരുന്ന ഈ രോഗത്തിന് വാക്സിൻ കണ്ടെത്തിയിട്ടില്ല. കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് ബാധിച്ച് നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment