കല്ലായിപ്പുഴ മാലിന്യമുക്തമാക്കി സംരക്ഷിക്കുക!
First Published : 2024-07-17, 12:31:23pm -
1 മിനിറ്റ് വായന

കല്ലായിപ്പുഴ മാലിന്യമുക്തമാക്കി സംരക്ഷിക്കുക!
ലോകത്തെ പല നദികൾക്കും ജീവിക്കാനുള്ള അവകാശവും വ്യക്തിഗത അവകാശങ്ങളും അനുവദിച്ചു കൊണ്ട് നിയമ നിർമ്മാണo നിലവിൽ വന്നിട്ടുണ്ട്.ഇന്ത്യയിൽ ഉത്തരാഖണ്ട് ഹൈക്കോടതി 2017 ൽ തന്നെ ഇത്തരത്തിൽ ഉത്തരവ് പുറ പ്പെടുവിച്ചു.കോഴിക്കോടിന്റെ ജീവനാഡിയായ 2 നദികൾ ഉണ്ട്, പൂനൂർ പുഴയും കല്ലായിപ്പുഴയും.രണ്ടു നദികളും കയ്യേറ്റങ്ങൾ ക്കും മലിനീകരണത്തിനും പുകൾ പറ്റതാണ്.
കേന്ദ്രപരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട പുഴയായാണ് കല്ലായിപ്പുഴയെ കണ്ടെത്തിയിരിക്കുന്നത്.ഇത് സാഹിത്യനഗരമെന്ന പദവിനേടിയ നഗരത്തിന് തികച്ചും അപമാനകരമാണ്.കല്ലായിപ്പുഴയെ മാലിന മുക്തമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കനോലി കനാലാണ് കല്ലായിപ്പുഴയെ മലിനീകരിക്കുന്നതിന് മുമ്പൻ.കനോലി കനാൽ ശുദ്ധീകരിച്ച് ഒഴുക്കുള്ളതായി നില നിർത്തണമെന്ന് ബഹു:കേരള ഹൈക്കോടതി ഉത്തരവായിട്ട് വർഷങ്ങൾ പിന്നിട്ടു.നാളിതുവരെ ഈ ഉത്തരവ് നടപ്പാക്കാൻ നഗരസഭ ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല.
കനോലി കനാലിലേക്ക് 74 ഓളം ഓടകൾ തുറക്കുന്നുണ്ടെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃ ത്വത്തിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരം മാലിന്യക്കുഴലുകൾ അടച്ചുപൂട്ടുന്നതിന് ശക്തമായ നടപടി കോർപറേഷൻ സ്വീകരിച്ചിട്ടില്ല.കനോലി കനാലിലേക്ക് തുറക്കുന്ന ഓടകൾക്ക് സ്ലൂയിസ് വാൾവ് ഘടിപ്പിക്കുമെന്ന് അർദ്ധ ജൂഡിഷ്യൽ സമതിയായിരുന്ന,ജില്ലാ കലക്ടർ ആദ്ധ്യക്ഷനായ. കനോലി കനാൽ പരിസ്ഥിതി സംരക്ഷ ണ സമിതി* 1984 ൽ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം നടപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രവുമല്ല ഈ സമിതിയുടെ പ്രവർത്തനം ജില്ലാ ഭരണ കൂടം അവാസാനിപ്പിച്ചു.ഈ സമിതിയുടെ ഒരു യോഗം പോലും കോഴിക്കോട് കോർപറേഷൻ വിളിച്ച് ചേർക്കുകയുണ്ടായിട്ടില്ല.
കോഴിക്കോട് മാവൂർ റോഡരികിലൂടെ ഓട നിലവിലില്ല.
ഇവിടെ ഓട നിർമ്മിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം കനോലി കനാലിലേക്ക് ഒഴുകുന്നത് ഒഴിവാക്കണം.
കനോലി കനാലിൽ വേലിയേറ്റ /വിലിയിറക്ക പ്രഭാവം പുന:സ്ഥാപിക്കേണ്ടത് ആവശ്യമാണ്.പുഴയിലേക്കും കനാലി ലേക്കും തുറക്കുന്ന ഓടകളിലൂടെ മഴവെള്ളം മാത്രം ഒഴുകിയെ ത്തുന്നതിന് സംവിധാനം ഒരുക്കേണ്ടതുണ്ട്.
കൂടാതെ നഗരത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് കല്ലായിപ്പുഴയുടെ അടിത്തട്ട് താഴ്ത്തി ഒഴുക്ക് സുഗമമാക്കേ ണ്ടത് അനിവാര്യമാണ്.
അങ്ങാടികളിൽ നിന്നും മാലിന്യം പൂർണ്ണമായും ഒഴുകിയെത്തു
ന്നത് പുഴയിലേക്കാണ്.ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.
നഗരത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കുന്നതിന് കല്ലായിപ്പുഴ സ്വഛവും മാലിന്യമുക്തമായും ഒഴുകേണ്ടത് ആവശ്യമാണ്.കല്ലായിപ്പുഴ, തങ്ങളുടെ ജീവസന്ധാരണത്തിന് ഉപയുക്തമാക്കുന്ന നിരവധിപ്പേരുണ്ട്.
പാരമ്പര്യ മത്സ്യബന്ധനത്തിനും മരപ്പണിയ്ക്കായും മറ്റും നൂറുകണക്കിന് ആളുകളാണ് പുഴയുമായി ബന്ധപ്പെട്ടിരിന്നത്. ഇത് പുന:സ്ഥാപിക്കണം.
കല്ലായിപ്പുഴ കയ്യേററക്കാരുടെ പറുദീസയാണ്.
ചെറുകുളത്തൂർ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നു കല്ലായി പ്പുഴ.അവിടെത്തെ 14 നീർച്ചോലകളിൽ പലതും അന്യാധീന പ്പെട്ടിരിക്കയാണ്.തീരങ്ങൾ പലരും കയ്യേറിയിട്ടുണ്ട്.പുഴ മൊത്തമായിത്തന്നെ അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കേണ്ടതുണ്ട്.
കല്ലായിപ്പുഴ മാലിന്യമുക്തമാക്കി സംരക്ഷിക്കുക.
കനോലി കനാലിലേക്ക് തുറക്കുന്ന എല്ലാ ഓടകളും അടക്കുക
കയ്യേറ്റസ്ഥലങ്ങൾ നിർണ്ണയിക്കുക,ഏറെറടുക്കുക.
പുഴയെ ഒഴുകാനനുവദിക്കുക.
ചെറുകുളത്തൂർ
മലനിരകൾ പരിരക്ഷിക്കുക.
പതിനാല് നീർചോലകളും സംരക്ഷിക്കുക.
കനോലി കനാൽ സംരക്ഷണ സമിതി യോഗം വിളിച്ചു ചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട്
കോർപറേഷൻ ഓഫീസ് ധർണ്ണ.
18.7.24 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.
ഗ്രീൻ മൂവ്മെന്റ്.
കോഴിക്കോട്.

Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

![]()
E P Anil. Editor in Chief.

5.jpg)
4.jpg)